72,999 രൂപയുടെ സാംസങ് പ്രീമിയം ഫോൺ പാതിവിലക്ക്; കിടിലൻ ഓഫറുമായി ഫ്ലിപ്കാർട്ട്
text_fieldsങ്ങൾക്ക് സാംസങ്ങിന്റെ ‘പ്രീമിയം ഫ്ലാഗ്ഷിപ്പായ’ എസ് സീരീസ് ഫോൺ സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ..? എങ്കിൽ ഇതാണ് ഏറ്റവും ബെസ്റ്റ് ടൈം. കാരണം, ഗംഭീര ഫീച്ചറുകളുമായി 2022-ൽ 72,999 രൂപക്ക് ലോഞ്ച് ചെയ്ത ഗ്യാലക്സി എസ് 22 5ജി എന്ന ഫോണിന് ഇപ്പോൾ 50 ശതമാനം കിഴിവാണ് ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. ഈ ഓഫർ ലഭിക്കാൻ ഏതെങ്കിലും ബാങ്കിന്റെ ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിക്കേണ്ട ആവശ്യമില്ല എന്നതാണ് ശ്രദ്ധേയം.
എന്തുകൊണ്ട് എസ് 22 5ജി..?
സാംസങ്ങിന്റെ ബജറ്റ് ഫോണുകൾ വാങ്ങുന്നവർ സ്ഥിരമായി പറയുന്ന പരാതിയാണ് ഒരു വർഷം കൊണ്ട് ഫോൺ ചെറുതായി ഹാങ് ആകുന്നു എന്നത്. എന്നാൽ, എസ് സീരീസിലുള്ള സാംസങ് ഫോണുകൾ അക്കാര്യത്തിൽ വ്യത്യസ്തരാണ്. നാല് വർഷത്തോളമാണ് ഗ്യാലക്സി എസ് സീരീസിന് സാംസങ് പ്രധാന ഒ.എസ് അപ്ഡേറ്റുകൾ നൽകുന്നത്. പ്രീമിയം ലൈനപ്പിലെ ഓപറേറ്റിങ് സിസ്റ്റവും പ്രീമിയം നിലവാരത്തിലുള്ളതാണ്.
ഐഫോണിനെ വെല്ലുന്ന ക്യാമറയാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. സാംസങ്ങിന്റെ ഇമേജ് പ്രോസസിങ് അതിഗംഭീരമാണ്. വിഡിയോ ക്വാളിറ്റിയിൽ മാത്രമാണ് അൽപം പിറകിൽ.
കൈയ്യിലൊതുങ്ങുന്ന ഡിസൈനും എടുത്തുപറയണം. വെറും 6.1 ഇഞ്ചാണ് ഫോണിന്റെ വലിപ്പം. ഐഫോൺ 15, 15 പ്രോ എന്നിവയുടെ സ്ക്രീൻ സൈസിൽ ലഭിക്കുന്ന പ്രീമിയം ആൻഡ്രോയ്ഡ് ഫോൺ ആണ് ഗ്യാലക്സി എസ് 22. വളരെ നേർത്ത ബെസലുകളുള്ള ഡിസ്പ്ലേ സുഖമുള്ള കാഴ്ചാ അനുഭവം തന്നെ വാഗ്ദാനം ചെയ്യും.
സ്നാപ്ഡ്രാഗണിന്റെ ഫ്ലാഗ്ഷിപ്പ് സീരീസിലുള്ള 8 ജെൻ 1 എന്ന പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 2022-ലെ പ്രീമിയം ആൻഡ്രോയ്ഡ് ഫോണുകൾക്ക് കരുത്തേകിയത് ഇതേ പ്രോസസറാണ്.
50 എം.പിയുടെ ട്രിപ്പിൾ ബാക്ക് ക്യാമറയാണ് ഈ മോഡലിന്റെ പ്രത്യേകത. 6.1 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ, അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ , 25 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് എന്നിവയാണ് മറ്റു പ്രത്യേകതകൾ.
സാംസങ് ഗ്യാലക്സി എസ്22 5ജി നിലവിൽ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 36,999 രൂപയ്ക്കാണ്. 8 ജിബി റാമും 128 ജിബി ഇൻ്റേണൽ സ്റ്റോറേജുമുള്ള മോഡലിനാണ് ഈ വില. ഫോൺ ഇതേ വിലക്ക് ആമസോണിലും ലഭ്യമാണ്.
ഇത്തരക്കാർ എസ് 22 വാങ്ങരുത്...!
3,700 എം.എ.എച്ച് ആണ് എസ് 22 5ജിയുടെ ബാറ്ററി കപ്പാസിറ്റി. ഒരു ദിവസം ഏറെ നേരം ഫോണിൽ കുത്തിയിരിക്കുന്നവർക്കും ഹെവി ഗെയിമർമാർക്കും പറ്റിയ മോഡലല്ല ഇത്. കാരണം, അത്തരത്തിൽ ഉപയോഗിച്ചാൽ ചിലപ്പോൾ നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന സ്ക്രീൻ ടൈം വെറും നാലോ അഞ്ചോ മണിക്കൂർ മാത്രമായിരിക്കാം. രണ്ട് തവണ ചാർജ് ചെയ്യേണ്ടി വരുമെന്ന് ചുരുക്കം.
എന്നാൽ, വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയയും യൂട്യൂബും കുറച്ച് നേരം ക്യാമറയും കോളിങ്ങും മാത്രമുള്ള യൂസർമാർക്ക് ഒരു ദിവസം സുഖമായി ഉപയോഗിക്കാൻ കഴിയുന്ന മോഡലാണ് എസ് 22. അതായത് കുറച്ച് നേരം ഫോണിൽ കളിക്കുന്നവർക്ക് അനുയോജ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.