പുതിയ പ്രൊസസർ െഎഫോൺ എക്സിനെ വെല്ലും; രണ്ടും കൽപിച്ച് സാംസങ്ങ്
text_fieldsആപ്പിളും ഹുആവേയും അവരുെട ബയോണിക്, കിരിൻ പ്രൊസസറുകൾ കൊണ്ട് ഫോണുകളിൽ മികച്ച ഫീച്ചറുകൾ പരീക്ഷിക്കുകയും മാർക്കറ്റ് പിടിക്കുകയും ചെയ്യുന്നത് കണ്ട് ഹാലിളകിയ സാംസങ്ങ് രണ്ടും കൽപിച്ചിറങ്ങിയിരിക്കുകയാണ്. ലോക പ്രശസ്തമായ ഗാലക്സി എസ് സീരീസിലെ പുതിയ മോഡലായ എസ് 9ൽ കൃത്രിമ ബുദ്ധിയുടെ സാധ്യതകൾ കൂടുതൽ ഉപയോഗിച്ച് കൊണ്ടുള്ള പ്രൊസസറാണ് സാംസങ്ങ് പരീക്ഷിക്കാൻ പോകുന്നതത്രെ. സാംസങ്ങിെൻറ പ്രൊസസറായ എക്സിനോസിെൻറ ഒമ്പതാം സീരീസ് ഉപഭോക്താക്കളെ ഞെട്ടിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
മുഖം തിരിച്ചറിഞ്ഞ് സ്ക്രീൻ ലോക്ക് തുറക്കുന്ന ഫീച്ചറും ചിത്രങ്ങളിലെ ഒബ്ജക്ട് തിരിച്ചറിയുന്ന ഫീച്ചറുമൊക്കെ അടങ്ങുന്ന എ.െഎ സംവിധാനം പുതിയ ചിപ്പിൽ ഉൾപ്പെടുത്തി വിപണിയിൽ മുന്നേറാനാണ് സാംസങ്ങിെൻറ ശ്രമം. എന്നാൽ എ.െഎ സിസ്റ്റം അടങ്ങുന്ന വിധത്തിൽ ചിപ്പ് നിർമിക്കുന്നതിന് പകരമായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ടാസ്കുകൾ ചെയ്യാനാകുന്ന വിധത്തിൽ ചിപ് ഒപ്ട്ടിമൈസ് ചെയ്യാനുള്ള സാധ്യതയും സാംസങ്ങ് കമ്പനി തള്ളിക്കളയുന്നില്ല. ഹുആവേയുടെ മൈറ്റ് 10 പോലുള്ള ഫ്ലാഗ്ഷിപ്പുകളിൽ എ.െഎ സംവിധാനമുൾകൊള്ളുന്ന ചിപ്പാണ് പരീക്ഷിച്ചിരിക്കുന്നത്.
ആപ്പിളിെൻറ എക്സ് മോഡലിെൻറ പരസ്യങ്ങളിൽ അവർ എടുത്ത് പറഞ്ഞ അനിമോജി, ഫേസ് െഎ.ഡി സംവിധാനങ്ങൾക്ക് വരെ പകരംവെക്കുന്ന സംവിധാനങ്ങൾ എസ് 9ൽ ഉണ്ടാവുമെന്ന് സാംസങ്ങ് അവകാശപ്പെടുന്നുണ്ട്. പ്രൊസസറിന് 2.9 ജിഗാഹെഡ്സ് വേഗതയുണ്ടാവും. ബാറ്ററി ജീവിതവും പകരംവെക്കാനാവാത്തതായിരിക്കുമെന്നും കമ്പനിയുടെ ഉറപ്പ്. സുരക്ഷ ഉറപ്പ് വരുത്താൻ പ്രത്യേക പ്രൊസസിങ്ങ് യൂണിറ്റുണ്ട്. ഇതിലൂടെ ഫിംഗർ പ്രിൻറ്, ഫേസ് െഎഡി, െഎറിസ് തുടങ്ങിയ സംവിധാനങ്ങൾ സമ്പൂർണ്ണമായും സുരക്ഷതമായിരിക്കുമെന്നും സാംസങ്ങ് അവകാശപ്പെടുന്നു.
മുൻ ചിപ്പിനെ അപേക്ഷിച്ച് പരമാവധി എൽ.ടി.ഇ വേഗത ഒരു ജി.ബി പെർ സെക്കൻഡിൽ നിന്നും 1.2 ജി.ബിയാക്കി ഉയർന്നിട്ടുമുണ്ട്. 4 കെയിൽ സെക്കൻഡിൽ 120 ഫ്രെയിമുകൾ വരെ റെക്കോർഡ് ചെയ്യാൻ പറ്റുന്ന റിയൽ ടൈം ഒൗട്ട് ഒാഫ് ഫോക്കസ് ഫോേട്ടാഗ്രാഫിയാണ് മറ്റൊരു പ്രധാന സവിശേഷത. പകർത്തുന്ന ചിത്രങ്ങളും വീഡിയോകളും വളരെ മികച്ചതായിരിക്കുമെന്ന് കമ്പനിയുടെ ഉറപ്പുണ്ട്്.
വർഷങ്ങളായി എ.ആർ.എം ചിപ്പുകൾ ഉപയോഗിച്ച് കൊണ്ടിരുന്ന സാംസങ്ങ് അതിൽ മാറ്റം വരുത്തി ഫോണുകളിലേക്ക് പുതിയ എക്സിനോസ് ചിപ്പുകൾ അവതരിപ്പിച്ചെങ്കിലും അതിന് എ.ആർ.എമ്മുമായി വലിയ അന്തരമൊന്നുമില്ലായിരുന്നു. എക്സിനോസ് 5 ചിപ്പ് ഉപയോഗിച്ച സാംസങ്ങ് മോഡലുകളേക്കാൾ മികച്ച രീതിയിൽ സ്നാപ് ഡ്രാഗൺ അടങ്ങിയ നോട്ട് 3 പോലുള്ള ഡിവൈസുകൾ മികച്ച പ്രകടനം കാഴ്ച വെച്ചതും സാംസങ്ങിെൻറ പ്രൊസസറിന് ചീത്തപ്പേരായി. എന്നാൽ എക്സിനോസ് 6ൽ കമ്പനി 64 ബിറ്റ് ഹാർഡ്വെയറും 4ജി എൽ.ടി.ഇയുമൊക്കെ അവതരിപ്പിച്ച് ചീത്തേപ്പര് മാറ്റി എന്ന് പറയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.