പുതിയ ബജറ്റ് ഫോണുമായി ടെക്‌നോ; സ്‌പാർക്ക് 8T വിപണിയിൽ
text_fieldsബജറ്റ് സ്മാർട്ട്ഫോൺ സെഗ്മെന്റിലേക്ക് സ്പാർക് 8T അവതരിപ്പിച്ച് ലോകോത്തര പ്രീമിയം സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ ടെക്‌നോ. 5000 മുതൽ 10000 വരെയുള്ള മികച്ച 5 സ്‌മാർട്ട്‌ഫോൺ പ്ലെയറുകളിൽ സ്ഥാനം ഉറപ്പിക്കുവാൻകമ്പനിയെ പ്രാപ്‌തമാക്കുകയാണ് പുതിയ സ്പാർക് 8T യുടെ കടന്നു വരവ്. 8999 രൂപയാണ് സ്പാർക് 8T യുടെ വില.
മികച്ച ക്യാമറ, ഡിസ്‌പ്ലേ തുടങ്ങിയവ SPARK സീരീസിലെ ബഡ്ജറ്റ് ഫ്രണ്ട്‌ലി സീരിസിലെ സ്മാർട്ട്‌ഫോണുകളുടെ പ്രത്യേകതയാണ്. സ്പാർക് 7T യുടെ അപ്‌ഗ്രേഡഡ് വേർഷനായ സ്പാർക് 8T എന്റർടെയ്‌ൻമെൻറ് സെഗ്‌മെന്റിന് കൂടുതൽ പ്രാധാന്യം നൽകുന്നു. 1080P ടൈം ലാപ്‌സ്, 120fps സ്ലോ മോഷൻ തുടങ്ങിയ ഫീച്ചറുകളുള്ള എച്ച്‌ഡി ക്ലിയർ ഫോട്ടോഗ്രാഫിക്കായി ഇന്റഗ്രേറ്റഡ് എഫ്‌പി സെൻസറുള്ള ക്വാഡ് ഫ്ലാഷോടുകൂടിയ പ്രീമിയം ക്യാമറ ഡിസൈൻ, പ്രൊഫഷണൽ ഫോട്ടോഗ്രാഫിയ്ക്കായി 50എംപി എഐ ഡ്യുവൽ റിയർ ക്യാമറ എന്നീ സവിശേഷതകളുള്ള ഈ സെഗ്‌മെന്റിലെ ആദ്യത്തെ സ്മാർട്ട്ഫോണാണ് സ്പാർക്ക് 8T.
കൂടാതെ 6.6 ഇഞ്ചുള്ള FHD ഡിസ്പ്ലേയും, 5000mAh ബാറ്ററിയും 8MP സെൽഫി ക്യാമറയും സ്പാർക് 8T വാഗ്ദാനം ചെയ്യുന്നു. അറ്റ്ലാന്റിക് ബ്ലൂ, കൊക്കോ ഗോൾഡ്, ഐറിസ് പർപ്പിൾ, ടർക്കോയിസ് സിയാൻ എന്നീ നാല് നിറങ്ങളിൽ സ്പാർക് 8T ലഭ്യമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.