ജിയോ സൗജന്യ േസവനം തുടരുന്നതിൽ പ്രശ്നമില്ലെന്ന് ട്രായ്
text_fields
ന്യൂഡൽഹി: വെൽകം ഒാഫറിന് ശേഷം ഹാപ്പി ന്യൂ ഇയർ ഒാഫറിലൂടെ ജിയോ സൗജന്യ സേവനം തുടരുന്നതിൽ പ്രശ്നമില്ലെന്ന് ട്രായ്. എയർടെൽ, വോഡഫോൺ മൊബൈൽ സേവന ദാതക്കൾ ജിേയായുടെ ഒാഫർ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ട്രായിയെ സമീപിച്ചിരുന്നു. വിഷയത്തിൽ ട്രായ് ജിയോയോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജിയോ സൗജന്യ സേവനം നൽകുന്നതിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന നിലപാടിലേക്ക് ട്രായ് എത്തിയതായുള്ള വാർത്തകൾ പുറത്ത് വരുന്നത്.
വിഷയത്തിൽ അറ്റോർണി ജനറലിെൻറ ഉപദേശം ട്രായ് തേടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ജിയോയുടെ ഒാഫർ നിലവിലെ നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന ഉപദേശമാണ് അറ്റോർണി ജനറൽ ട്രായിക്ക് നൽകിയതെന്നാണ് സൂചന. ഇതിെൻറ അടിസ്ഥാനത്തിലാണ് റിലയൻസ് ജിയോ സൗജന്യ സേവനമായ ഹാപ്പി ന്യൂ ഇയർ ഒാഫർ തുടരുന്നതിൽ പ്രശ്നമില്ലെന്ന നിഗമനത്തിലേക്ക് ട്രായ് എത്തിയത്
ഡൽഹി ഹൈക്കോടതിയിൽ വിവിധ മൊബൈൽ സേവനദാതക്കൾ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിൽ ജിയോയുടെ ഒാഫറിനെ കുറിച്ച് കോടതി ട്രായിയോട് വിശദീകരണം ചോദിച്ചിരുന്നു. വിഷയം പരിഗണിക്കുകയാണെന്നും വൈകാതെ തന്നെ തീരുമാനമെടുക്കുമെന്നും ട്രായ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി ആറിനാണ് കേസ് വീണ്ടും പരിഗണിക്കുക. ഇൗ സമയത്ത് ജിയോയുടെ ഒാഫർ നിയമങ്ങൾ ലംഘിക്കുന്നതല്ലെന്ന മറുപടി ട്രായ് കോടതിയെ അറിയിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.