കുടിശ്ശിക: വോഡഫോണിെൻറ ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: സർക്കാറിലേക്ക് അടക്കാനുള്ള പണം ഗഡുക്കളായി നൽകാൻ അനുവദിക്കണമെന്ന വ ോഡഫോണിെൻറ ഹരജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. എ.ജി.ആര് (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ) കുടിശ്ശികയിൽ 2,500 കോടി രൂപ തിങ്കളാഴ്ചയും 1000 കോടി വെള്ളിയാഴ്ചയും നൽക ാമെന്നാണ് വോഡഫോൺ അറിയിച്ചത്. എന്നാൽ, ഇൗ ഹരജി ഫയലിൽ സ്വീകരിക്കാൻ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ െബഞ്ച് വിസമ്മതിച്ചു.
മുതിർന്ന അഭിഭാഷകൻ മുകുൾ രോഹത്ഗിയാണ് വോഡഫോണിനുവേണ്ടി ഹാജരായത്. അതിനിടെ, ടാറ്റ ടെലി സർവീസസ് 2,197 കോടി രൂപ സർക്കാറിലേക്ക് അടച്ചു. ലൈസൻസ്, സ്പെക്ട്രം ഇനത്തിലെ കുടിശ്ശിക അടച്ചതായി കമ്പനി വാർത്തകുറിപ്പിൽ അറിയിച്ചു. ഇതുസംബന്ധിച്ച പൂർണ കണക്കുകളും കമ്പനി വാർത്ത വിതരണ മന്ത്രാലയത്തിന് സമർപ്പിച്ചു.
2019 ഒക്ടോബറിലെ സുപ്രീം കോടതി വിധിപ്രകാരം 1.47 ലക്ഷം കോടി രൂപയുടെ കുടിശ്ശികയാണ് ടെലികോം കമ്പനികള്‍ക്കുള്ളത്. എയര്‍ടെല്‍ 35,586 കോടി രൂപ, വോഡഫോണ്‍ ഐഡിയ-53,000 കോടി, ടാറ്റ ടെലി-13,800 കോടി, ബി.എസ്.എന്‍.എല്‍-4,989 കോടി, എം.ടി.എന്‍.എല്‍-3,122 കോടി എന്നിങ്ങനെയാണ് അടക്കാനുള്ള കുടിശ്ശിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.