Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഇനി പണമിടപാടും;...

ഇനി പണമിടപാടും; വാട്സാപ് പേ വരുന്നു

text_fields
bookmark_border
Whatsapp-for-PC
cancel

സ​ന്ദേ​ശ​ങ്ങ​ൾ മാത്രമല്ല, ഇനി പണമിടപാടിനും വാട്സാപ് ഉപയോഗിക്കാം. വാട്സ് ആപ്പിൽ തന്നെ 'വാട്സാപ് പേ' എന്ന പേരിൽ പുതിയ ഫീച്ചർ ഉടൻ പുറത്തിങ്ങും. പുതിയ ഫീച്ചർ തയാറാക്കുന്നതിന്‍റെ തിരക്കിലായിരുന്നു ദിവസങ്ങളിലായി കമ്പനി. അടുത്ത മാസങ്ങളിൽ ഈ ഫീച്ചർ കൂട്ടിച്ചേർത്ത പുതിയ ആപ് വാട്സ് ആപ് പുറത്തിറക്കും. ഫേസ്ബുക്കിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള കമ്പനി എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, എച്.ഡി.എഫ്.സി എന്നീ ബാങ്കുകളുമായി പണം കൈമാറ്റത്തിന് ധാരണയായിട്ടുണ്ട്.  ‘യു​നൈ​റ്റ​ഡ് പേ​മ​​​െൻറ്സ്​ ഇ​ൻ​റ​ർ​ഫേ​സ്​’ (യു.​പി.​ഐ) വ​ഴിയാണ് പണം കൈമാറുക. 

ര​ഘു​റാം രാ​ജ​ൻ ആ​ർ.​ബി.​ഐ ഗ​വ​ർ​ണ​റാ​യി​രു​ന്ന കാ​ല​ത്ത് ആ​വി​ഷ്ക​രി​ച്ച യു.​പി.​ഐ​യു​ടെ ന​ട​ത്തി​പ്പ് നാ​ഷ​ന​ൽ പേ​മ​​​െൻറ്സ്​ കോ​ർ​പ​റേ​ഷ​നാ​ണ്. അ​ത് പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി​യി​ട്ടി​ല്ല. യു.​പി.​ഐ ത​ങ്ങ​ളി​ലൂ​ടെ ന​ട​പ്പാ​ക്കാ​മെ​ന്നാ​ണ് വാ​ട്സ്​​ആ​പ്പി​​​െൻറ വാ​ഗ്ദാ​നം. സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും മ​റ്റും ല​ക്ഷ്യ​സ്​​ഥാ​ന​ത്ത് എ​ത്തി​ക്കാ​നു​ള്ള വാ​ട്സ്​​ആ​പ്പി​​​െൻറ മി​ക​വ് ഫ​ണ്ട് കൈ​മാ​റ്റ​ത്തി​നും ഫ​ല​പ്ര​ദ​മാ​കു​മെ​ന്നാ​ണ് അ​വ​രു​ടെ അ​വ​കാ​ശ​വാ​ദം. 

കേ​ന്ദ്ര​സ​ർ​ക്കാ​ർ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ േപ്രാ​ത്സാ​ഹി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ യു.​പി.​ഐ​ക്ക് പ്രാ​ധാ​ന്യം ഏ​റി​യി​ട്ടു​ണ്ട്. 2016-‘17 സാ​മ്പ​ത്തി​ക വ​ർ​ഷം 7,000 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള 17.8 ദ​ശ​ല​ക്ഷം ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ രാ​ജ്യ​ത്ത് ന​ട​ന്ന​താ​യാ​ണ് ക​ണ​ക്ക്. 200 ദ​ശ​ല​ക്ഷ​ത്തി​ന​ടു​ത്ത് ഉ​പ​യോ​ക്താ​ക്ക​ളു​ള്ള ത​ങ്ങ​ൾ​ക്ക് ഈ ​സേ​വ​നം ന​ന്നാ​യി ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദ​മെ​ന്ന് എ​സ്.​ബി.​ഐ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paymentwhats appmalayalam newsWhatsApp PayChatstech news
News Summary - WhatsApp Pay: Soon, Make Payments Through Your WhatsApp Chats-Technology News
Next Story