സൂക്ഷിക്കുക വാട്സ് ആപിലെ ഇൗ മെസേജിനെ
text_fieldsദിനംപ്രതി നിരവധി വ്യാജ സന്ദേശങ്ങളാണ് സാമൂഹിക മാധ്യമമായ വാട്സ് ആപിലൂടെ പ്രവഹിക്കുന്നത്. ഇത്തരം മെസേജുകളെല്ലാം തന്നെ വ്യാജ ലിങ്കുകൾ വഴിയാണ് വരുന്നത്. ബാങ്ക് വിശദാംശങ്ങളടക്കം ചോർത്താൻ ശേഷിയുള്ള വ്യാജ മെസേജാണ് ഇപ്പോൾ വാട്സ് ആപിൽ നിറയുന്നത്.
ഫേസ്ബുക്കിെൻറ ഉടമസ്ഥയിലുള്ള വാട്സ് ആപിലൂടെ പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ "നിങ്ങളുടെ വാട്സ് ആപ് സബ്സ്ക്രിഷൻ അവസാനിച്ചു. ആജീവനാന്ത സബ്സ്ക്രിപ്ഷൻ ലഭിക്കാൻ ഇൗ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇതിനായി കേവലം 0.99 പൗണ്ട് നൽകിയാൽ മതി". യൂറോപ്യൻ രാജ്യങ്ങളിൽ മാത്രമല്ല ഇന്ത്യയുൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങളിലും സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ്.
സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ വ്യാജ വെബ്സൈറ്റിലേക്കായിരിക്കും എത്തുക. ഇൗ വെബ്സൈറ്റിൽ പണം നൽകുന്നതിനുള്ള നിർദ്ദേശങ്ങൾ ലഭിക്കും. ഇത് പിന്തുടർന്നാൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളുൾപ്പടെ തട്ടിപ്പുക്കാർക്ക് ലഭ്യമാകുമെന്നാണ് ടെക് രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.