വാട്സ് ആപ്പിൽ സുരക്ഷ വീഴ്ച
text_fieldsകാലിഫോർണിയ: എൻഡ് ടു എൻഡ് എൻസ്ക്രിപ്ഷൻ ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുെങ്കിലും വാട്സ് ആപ്പിൽ നിന്നും ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരുന്നതായി റിപ്പോർട്ട്. ഗാർഡിൻ ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. വാട്സ് ആപ്പിൽ ഉപഭോക്താക്കൾ അയക്കുന്ന സന്ദേശങ്ങൾ സർക്കാർ എജൻസികൾ ഉൾപ്പെടയുള്ളവർക്ക് വായിക്കാൻ സാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.
തോബിയാസ് ബോയിൽട്ടർ എന്ന സുരക്ഷ ഗവേഷകനാണ് സുരക്ഷ വീഴ്ച കണ്ടെത്തിയത്. വാട്സ് ആപ്പിലൂടെ അയക്കുന്ന സന്ദേശങ്ങളെ കുറിച്ച് സർക്കാർ എജൻസികൾക്ക് വിവരം നൽകാൻ വാട്സ് ആപ്പിന് ഇതിലൂടെ കഴിയും എന്നാണ് ഗവേഷകെൻറ അവകാശവാദം. ഇക്കാര്യം കഴിഞ്ഞ വർഷം തന്നെ വാട്സ് ആപ്പിനെ അറിയിച്ചിരുന്നുവെങ്കിലും പ്രശ്നം പരിഹരിച്ച് കൊണ്ടിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചെതന്ന് ഗവേഷകൻ പറഞ്ഞു.
എന്നാൽ ഇത്തരത്തിലൊരു സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് വാട്സ് ആപ്പിെൻറ ഒൗദ്യോഗിക നിലപാട്. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ പുർണ സുരക്ഷിതമാണെന്നും സർക്കാരുകൾക്ക് വാട്സ് ആപ്പിലെ വ്യക്തികളുടെ സന്ദേശങ്ങൾ വായിക്കാൻ സാധിക്കില്ലെന്നും കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.