ഒമ്പതിന്‍റെ പണിയുമായി ഷവോമി
text_fieldsഷവോമിയുടെ റെഡ്മീ േനാട്ട് 8, നോട്ട് 8 പ്രോ എന്നിവ എത്തിയിട്ട് ഒരുവർഷമായില്ല. കഴിഞ്ഞവർഷം ഒക്ടോബറിൽ ഇന്ത്യയ ിൽ മുഖംകാണിച്ച എട്ടിന് പിന്നാലെ ഒമ്പതാമനും വന്നു. അടുത്തകാലത്ത് എട്ടിനെ കീശയിലാക്കിയവരുടെ ചങ്ക് ഇനി നന്നായി ഇടിക്കും. ഒരു മാസംകൂടി കാത്തിരുന്നെങ്കിൽ എന്ന് പലർക്കും തോന്നും. ഇതുവരെ 10 കോടി ഫോണുകൾ ഇന്ത്യയിൽ വിറ്റ ഷവോമ ിക്ക് റെഡ്മീ നോട്ട് 9 പ്രോ, നോട്ട് 9 പ്രോ മാക്സ് എന്നിവയുമായി അൽപം കാത്തിരുന്നുകൂടേ എന്ന് ചോദിച്ചേക്കാം. 5ജ ി കണക്ടിവിറ്റിയില്ലാത്തത് അവർക്ക് ആശ്വസിക്കാനുള്ള വകയാണ്.
5ജി ഫോണുകൾ കളംനിറയുംമുമ്പ് 4ജിയിൽനിന്ന് പരമാവധി കൊയ്യുകയാണ് ഈ തത്രപ്പാടിെൻറ ലക്ഷ്യം. നോട്ട് 9 പ്രോ നാല് ജി.ബി റാം-64 ജി.ബി ഇേൻറണൽ മെമ്മറി പതിപ്പിന് 12,999 രൂപയും ആറ് ജി.ബി റാം-128 ജി.ബി ഇേൻറണൽ മെമ്മറി പതിപ്പിന് 15,999 രൂപയുമാണ് വില.
നോട്ട് 9 പ്രോ മാക്സ് ആറ് ജി.ബി റാം-64 ജി.ബി ഇേൻറണൽ മെമ്മറി പതിപ്പിന് 14,999 രൂപയും ആറ് ജി.ബി-128 ജി.ബി പതിപ്പിന് 16,999 രൂപയും എട്ട് ജി.ബി-128 ജി.ബി പതിപ്പിന് 18,999 രൂപയുമാണ് വില. കറുപ്പ്, വെള്ള, നീല നിറങ്ങളിലാണ് രണ്ടും ലഭ്യം.
9 പ്രോ മാക്സിെൻറ ആദ്യ വിൽപന മാർച്ച് 25നാണ്. 9 പ്രോയുടേത് മാർച്ച് 17നും. Mi.comൽ ബുക്കിങ് തുടങ്ങി.
1080 x 2400 പിക്സൽ റസലൂഷനുള്ള 6.67 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് സ്ക്രീൻ, 450 നിറ്റ്സ് ബ്രൈറ്റ്നസ്, െഗാറില്ല ഗ്ലാസ് 5 സംരക്ഷണം, വിരൽപ്പാട് പതിയാത്ത ഒലിയോഫോബിക് േകാട്ടിങ്, 1.8 ജിഗാഹെർട്സ് എട്ടുകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 720 ജി പ്രോസസർ, ആൻഡ്രോയിഡ് 10 അടിസ്ഥാനമായ എം.ഐ.യു.ഐ 11 ഒ.എസ്, ഇരട്ട നാനോ സിം, 512 ജി.ബി വരെ മെമ്മറി കാർഡിടാൻ സൗകര്യം, 4ജി, ബ്ലൂടൂത്ത് 5.0, വൈ ഫൈ, വശങ്ങളിൽ വിരലടയാള സെൻസർ, യു.എസ്.ബി ടൈപ്പ് സി കണക്ടിവിറ്റി, 209 ഗ്രാം ഭാരം എന്നിവ രണ്ടിനുമുണ്ട്. കാമറയിലാണ് വ്യത്യാസം. നോട്ട് 9 പ്രോ മാക്സിന് പിന്നിൽ 64 മെഗാപിക്സൽ പ്രധാന കാമറ-എട്ട് മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസർ-അഞ്ച് മെഗാപിക്സൽ മാക്രോ ഷൂട്ടർ-രണ്ട് മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയും മുന്നിൽ പഞ്ച് ഹോൾ ഡിസ്പ്ലേയിൽ 32 മെഗാപിക്സൽ കാമറയുമാണുള്ളത്.
നോട്ട് 9 പ്രോക്ക് പിന്നിൽ 48 മെഗാപിക്സൽ പ്രധാന കാമറ-എട്ട് മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസർ-അഞ്ച് മെഗാപിക്സൽ മാക്രോ ഷൂട്ടർ- രണ്ട് മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയും മുന്നിൽ 16 മെഗാപിക്സൽ കാമറയുമാണ്. രണ്ടിലും പിൻകാമറയിൽ സെക്കൻഡിൽ 30 ഫ്രെയിം വീതം 4കെ വിഡിേയാ റെക്കോഡിങ്ങുണ്ട്. പിന്നിലും മുന്നിലും കാമറയിലും കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണമുണ്ട്. ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനമായ നാവിക്, മറ്റ് നാവിേഗഷൻ സംവിധാനങ്ങളായ എ-ജി.പി.എസ്, ഗലീലിയോ, ഗ്ലോനാസ്, ബെയിഡു എന്നിവയുമുണ്ട്. 9 പ്രോയിൽ 18 വാട്ട് അതിവേഗ ചാർജിങ് പിന്തുണയുള്ള 5020 എം.എ.എച്ച് ബാറ്ററിയും 9 പ്രോ മാക്സിൽ 33 വാട്ട് അതിവേഗ ചാർജിങ് പിന്തുണയുള്ള 5020 എം.എ.എച്ച് ബാറ്ററിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.