ൈവ പരമ്പരയുമായി വിജയം തുടരാൻ ഷിയോമി
text_fieldsയുവജനങ്ങൾക്കായി ചൈനീസ് കമ്പനി ഷിയോമി വൈ പരമ്പരയുമായി രംഗത്ത്. റെഡ്മീ വൈ വൺ (Redmi Y1), റെഡ്മീ വൈ വൺ ലൈറ്റ് (Redmi Y1 Lite) എന്നീ രണ്ട് സ്മാർട്ട്ഫോണുകളാണ് ഇൗ പരമ്പരയിൽ ഇറക്കിയത്. അരണ്ട വെളിച്ചത്തിലും മികച്ച സെൽഫിക്ക് എൽ.ഇ.ഡി സെൽഫി ലൈറ്റുള്ള 16 മെഗാപിക്സൽ മുൻകാമറ, സെൽഫി മനോഹരമാക്കാൻ ബ്യൂട്ടിഫൈ 3.0 സംവിധാനം, ഇരട്ട ഫ്ലാഷും ഫേസ് ഡിറ്റക്ഷൻ ഒാേട്ടാഫോക്കസുമുള്ള 13 മെഗാപിക്സൽ പിൻകാമറ, പിന്നിൽ വിരലടയാള സ്കാനർ, ഗോൾഡ്- ഗ്രേ നിറങ്ങൾ, ഇരട്ട സിം, 720x1280 പിക്സൽ അഞ്ചര ഇഞ്ച് എച്ച്.ഡി സിസ്പ്ലേ, കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം, 1.4 ജിഗാെഹർട്സ് എട്ടുകോർ സ്നാപ്ഡ്രാഗൺ 435 പ്രോസസർ, 3080 എം.എ.എച്ച് ബാറ്ററി, 128 ജി.ബി വരെ മെമ്മറി കാർഡിടാം, ആൻഡ്രോയിഡ് 7.0 നഗറ്റ് അടിസ്ഥാനമായ MIUI 9 ഒ.എസ്, ഫോർജി വി.ഒ.എൽ.ടി.ഇ, വൈ ഫൈ ഡയറക്ട്, ബ്ലൂടൂത്ത് 4.2, മൈക്രോ യു.എസ്.ബി 2.0, 3.5 എം.എം ഒാഡിയോ ജാക്, 153 ഗ്രാം ഭാരം എന്നിവയാണ് വൈ വൺ പ്രത്യേകതകൾ.
ഫ്ലാഷില്ലാത്ത അഞ്ച് മെഗാപിക്സൽ മുൻകാമറ, ഇരട്ട ഫ്ലാഷും ഫേസ് ഡിറ്റക്ഷൻ ഒാേട്ടാഫോക്കസുമുള്ള 13 മെഗാപിക്സൽ പിൻകാമറ, 76.4 ഡിഗ്രി വൈഡ് ആംഗിൾ ലെൻസ്, പിന്നിൽ വിരലടയാള സ്കാനർ, ഗോൾഡ്^ ഗ്രേ നിറങ്ങൾ, ഇരട്ട സിം, 720x1280 പിക്സൽ അഞ്ചര ഇഞ്ച് എച്ച്.ഡി സിസ്പ്ലേ, കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം, 1.4 ജിഗാഹെർട്സ് നാലുകോർ സ്നാപ്ഡ്രാഗൺ 425 പ്രോസസർ, 3080 എം.എ.എച്ച് ബാറ്ററി, 128 ജി.ബി വരെ മെമ്മറി കാർഡിടാം, ആൻഡ്രോയിഡ് 7.0 നഗറ്റ് അടിസ്ഥാനമായ MIUI 9 ഒ.എസ്, ഫോർജി വി.ഒ.എൽ.ടി.ഇ, വൈ ഫൈ ഡയറക്ട്, ബ്ലൂടൂത്ത് 4.2, 3.5 എം.എം ഒാഡിയോ ജാക്, 150 ഗ്രാം ഭാരം എന്നിവയാണ് വൈ വൺ ലൈറ്റ് പ്രത്യേകതകൾ. വൈ വൺ മൂന്ന് ജി.ബി റാം^ 32 ജി.ബി ഇേൻറണൽ പതിപ്പിന് 8,999 രൂപയും നാല് ജി.ബി റാം- 64 ജി.ബി ഇേൻറണൽ പതിപ്പിന് 10,999 രൂപയുമാണ് വില. വൈ വൺ ലൈറ്റ് രണ്ട് ജി.ബി റാം^16 ജി.ബി ഇേൻറണൽ പതിപ്പിന് 6,999 രൂപയുമാണ് വില. രണ്ട് ഫോണുകളും ഒാൺലൈനിലും കടകളിലും വാങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.