രണ്ടും കൽപ്പിച്ച് ഷവോമി; കന്നി ഫ്ലാഗ്ഷിപ്പ് ഇന്ത്യയിൽ; മത്സരം വൺപ്ലസ് 8 സീരീസിനോട്
text_fieldsന്യൂഡൽഹി: ഷവോമി അവരുടെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ റെഡ്മി ബ്രാൻഡ് വളർത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ച ഷവോമി മി സീരീസിലേക്ക് ‘മി10’ എന്ന മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിളിെൻറയും സാംസങ്ങിെൻറയും ഹ്വാവേയുടെയും ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് വെല്ലുവിളിയുയർത്താൻ കുറഞ്ഞ ബജറ്റിൽ വമ്പൻ സ്പെക്കുമായി ഫോണുകൾ അവതരിപ്പിച്ചിരുന്ന ബ്രാൻഡാണ് ഷവോമി.
ഒടുവിൽ വയർലെസ് ചാർജിങ്ങും അരിക് വളഞ്ഞ ഡിസ്പ്ലേയും 108 മെഗാ പിക്സൽ കാമറയും 5ജിയുമൊക്കെ ഉൾപ്പെടുത്തി അവരും ഒരു ഫ്ലാഗ്ഷിപ്പ് വിപണയിൽ എത്തിച്ചിരിക്കുകയാണ്. കെയ്യിലൊതുങ്ങാൻ പാകത്തിൽ ഡിസൈൻ ചെയ്തിരിക്കുന്ന ഫോണിന് ഗ്ലാസ് സാൻവിച് ഡിസൈൻ എന്നാണ് ഷവോമി പേര് നൽകിയിരിക്കുന്നത്. മുൻ കാമറ പഞ്ച് ഹോളിനകത്ത് നൽകിയിരിക്കുന്നു. പിന്നിൽ നാല് കാമറകളാണ്. ഇൻഡിസ്പ്ലേ ഫിംഗർ പ്രിൻറാണ് സുരക്ഷക്ക്.
മി10 വിശേഷങ്ങൾ
6.67 ഇഞ്ചുള്ള വലിയ ഡിസ്പ്ലേയാണ് മി10ന്. ഫുൾ എച്ച്.ഡി അമോലെഡ് ഡിസ്പ്ലേക്ക് 90 ഹെഡ്സ് റിഫ്രഷ് റേറ്റും 180 ഹെഡ്സ് ടച്ച് റസ്പോൺസ് റേറ്റും കൂടി ചേരുേമ്പാൾ വളരെ മികച്ചതും സ്മൂത്തായതുമായ ഡിസ്പ്ലേ എക്സ്പീരിയൻസാകും ലഭിക്കുക. HDR10+ സപോർട്ട് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്നാപ്ഡ്രാഗൺ 865 ചിപ്സെറ്റാണ് ആണ് മി10ന് കരുത്തേകുന്നത്. ഇത് 5ജി സപ്പോർട്ടഡായത് കൊണ്ട്, മി10ന് 5ജി സേവനവും ഉണ്ടായിരിക്കും. 8 ജീബി വരെ റാമും 257 ജീബി വരെ ഇേൻറർണൽ സ്റ്റോറേജും ഫോണിലുണ്ട്. എന്നാൽ മെമ്മറി കാർഡ് ഉപയോഗിക്കാനുള്ള സ്ലോട്ട് നൽകിയിട്ടില്ല. മികച്ച വേഗത നൽകുന്ന യു.എഫ്.എസ് 3.0 സ്റ്റോറേജാണെന്നതും മികവായി കണക്കാക്കാം. WiFi 6 and Bluetooth 5.1 എന്നിവയുടെ പിന്തുണയും ഫോണിനുണ്ട്.
രണ്ട് സ്പീക്കറുകൾ ഉള്ളതിനാൽ മി10ന് മികച്ച സ്റ്റീരിയോ ഒാഡിയേ എക്സ്പീരിയൻസും പ്രതീക്ഷിക്കാം. പരസ്യങ്ങൾ ഉള്ള യു.െഎ ആണെന്ന ചീത്തപ്പേര് മറികടക്കാൻ, പുതിയ ഫ്ലാഗ്ഷിപ്പ് ഫോണിൽ ആഡ്-ഫ്രീ യു.െഎയാണ് ഷവോമി നൽകിയിരിക്കുന്നത്.
ഫോണിെൻറ ഏറ്റവും മികച്ച പ്രത്യേകതയായി എടുത്തു പറയാവുന്നത് കാമറ ഡിപ്പാർട്ട്മെൻറാണ്. f/1.69 അപെർച്ചറുള്ള 108 മെഗാ പിക്സലിെൻറ ഗംഭീര പ്രൈമറി സെൻസർ, 13MP (f/2.4) അൾട്രാ വൈഡ് ആംഗിൾ കാമറ,2 വീതം മെഗാ പിക്സലുള്ള ഡെപ്ത് സെൻസറും മാക്രോ ലെൻസുമാണ് പ്രത്യേകതകൾ. 20 മെഗാ പിക്സലാണ് മുൻ കാമറ. മി10 പ്രോയിൽ ഉൾപ്പെടുത്തിയ ടെലിഫോേട്ടാ ലെൻസ് മി10 ഇല്ലെങ്കിലും പ്രൈമറി സെൻസറും അൾട്രാ വൈഡ് സെൻസറും മികച്ച ചിത്രങ്ങളായിരിക്കും സമ്മാനിക്കുക.
24fpsൽ 8കെ വിഡിയോ റെക്കോർഡിങ്ങും ഷവോമി മി10ൽ നൽകിയിട്ടുണ്ട്. OIS+EIS ഉപയോഗിച്ചുള്ള സൂപ്പർ സ്റ്റേബിൾ വിഡിയോ റെക്കോർഡിങ് സംവിധാനം ഫോണിനെ മികച്ച കാമറ ഫോണാക്കി വിപണിയിൽ മാറ്റിയേക്കും.
4,780mAh ഉള്ള ബാറ്ററി ചാർജ് ചെയ്യാൻ 30W ചാർജറാണ് ബോക്സിലുണ്ടാവുക. 30W വയർലെസ് ചാർജിങ് സംവിധാനവുമുണ്ട്. മി10 ഉപയോഗിച്ച് റിവേൾസ് ചാർജ് ചെയ്യാനും സാധിക്കും. 8GB+128GB വാരിയൻറിന് 49,999 രൂപയാണ് ഇന്ത്യയിൽ വില. 8GB+256GB വാരിയൻറിന് 54,999 രൂപയും നൽകേണ്ടി വരും. ഫോൺ പ്രീഒാർഡർ ചെയ്യുകയാണെങ്കിൽ 2,499 വിലയുള്ള മി വയർലെസ് പവർബാങ്ക് സൗജന്യമായി ലഭിക്കും. കോറൽ ഗ്രീൻ, ട്വിലൈറ്റ് ഗ്രേ, തുടങ്ങിയ രണ്ട് കളറുകളിലാണ് ഫോൺ ലഭ്യമാവുക.
മി10ന് നിലവിൽ എതിരാളിയായി വിപണിയിൽ ഉള്ളത് വൺ പ്ലസ് 8 പ്രോയാണ്. ലോക്ഡൗൺ കഴിഞ്ഞ് സ്മാർട്ട്ഫോൺ വിപണി പഴയതുപോലെയായി മത്സരം മുറുകുേമ്പാൾ അറിയാം ഷവോമിയുടെ കന്നി ഫ്ലാഗ്ഷിപ്പിെൻറ ഭാവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.