Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightവിപണിയെ...

വിപണിയെ അമ്പരിപ്പിക്കാൻ ഷവോമി എം.​െഎ എ 2

text_fields
bookmark_border
MI-A2
cancel

ഇന്ത്യൻ വിപണിയിൽ തരംഗം തീർത്ത എം.​െഎ എ 1​​​െൻറ പിൻഗാമിയെന്ന്​ അറിയപ്പെടുന്ന എം.​െഎ 6 എക്​സ്​ ചൈനീസ്​ വിപണിയിൽ ഷവോമി അവതരിപ്പിച്ചു. കിടിലൻ കാമറയും മികച്ച ഡിസ്​പ്ലേയുമാണ്​ ഫോണി​​​െൻറ പ്രധാന പ്രത്യേകതകൾ. രണ്ട്​ റാം വേരിയൻറുകളിലാണ്​ ​ഫോൺ വിപണിയിലെത്തുക.

മെറ്റൽ യുനിബോഡിയിൽ നിർമ്മിച്ച എം.​െഎ 6 എക്​സിന്​ 5.99 ഇഞ്ചി​​​െൻറ ഡിസ്​പ്ലേയാണ്​ നൽകിയിരിക്കുന്നത്​. ഒക്​ടാ കോർ ക്വാൽകോം സ്​നാപ്ഡ്രാഗൺ പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്​. 4 ജി.ബി/64 ജി.ബി, 6 ജി.ബി/64 ജി.ബി, 6 ജി.ബി/128 ജി.ബി എന്നിവയാണ്​ സ്​റ്റോറേജ്​ ഒാപ്​ഷനുകൾ. അതിവേഗ ചാർജിങ്ങിനായി ക്വിക്ക്​ ചാർജ്​ 3.0 എന്ന സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്​.

സോണി ​െഎ.എം.എക്​സ്​ സെൻസറോട്​ കൂടിയ ഇരട്ട കാമറകളാണ്​ ഫോണി​​​െൻറ പ്രധാന ഹൈലൈറ്റ്​. 20,12 മെഗാപിക്​സലി​​െൻറ ഇരട്ട കാമറയാണ്​ ഫോണിലുള്ളത്​. കൂടാതെ 20 മെഗാപിക്​സലി​​​െൻറ മുൻ കാമറയും ഉണ്ട്​. സ്​റ്റോക്ക്​ ആ​ൻഡ്രോയിഡ് സോഫ്​റ്റ്​വെയറിലാണ്​ ഫോൺ എത്തുക. ​സോഫ്​റ്റ്​വെയറിൽ ഷവോമിയുടെ കസ്​റ്റമൈസേഷൻ ഉണ്ടാവില്ലെന്നാണ്​ സൂചന. 4 ജി.ബി/64 ജി.ബി വേരിയൻറിന്​ 16,000 രൂപയും 6 ജി.ബി/64 ജി.ബി വേരിയൻറിന്​ 18,000 രൂപയുമാണ്​ വില. 6 ജി.ബി/128 ജി.ബി വേരിയൻറിന്​ 21,000 രൂപയും നൽകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xiaomimobilesmalayalam newsMi 6Xmi a2Technology News
News Summary - Xiaomi Mi 6X (Mi A2) Launched With Dual Camera Setup, Snapdragon 660 SoC
Next Story