റെഡ് മീ 4 സീരിസ് ഫോണുകൾ വിപണിയിൽ
text_fieldsബീജിങ്: റെഡ് മീ 4, റെഡ് മീ 4A എന്നീ രണ്ട് ഫോണുകൾ സിയോമി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. ബജറ്റ് ഫോൺ നിരയിലേക്കുള്ള സിയോമിയുടെ ഫോണുകളാണ് പുതിയ 4 സീരിസിലുള്ളത്. വൈകാതെ തന്നെ ഇന്ത്യൻ വിപണിയിലും ഫോൺ ലഭ്യമായി തുടങ്ങും.
റെഡ് മീ 4ന് രണ്ട് വേരിയൻറുകളുണ്ടാകും, റെഡ് മീ 4, റെഡ് മീ 4 പ്രൈമും. ഇരു ഫോണുകളിലും പുതിയ കർവഡ് ഡിസ്പ്ലേയാണ് ഉണ്ടാവുക. ഹൈബ്രിഡ് സിം സ്ലോട്ട്, പുതിയ മാർഷല്ലോ ഒാപ്പറേറ്റിങ് സിസ്റ്റം. ഗോൾഡ്, സിൽവർ, േഗ്ര, നിറങ്ങളിൽ ഫോൺ ലഭ്യമാകും.
5 ഇഞ്ച് ഡിസ്പ്ലേയുമായാണ് റെഡ് മീ 4 എത്തുന്നത്. ഒക്ടാകോർ സ്നാപ്ഡ്രാഗൺ പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 2 ജി.ബി റാം, 16 ജി.ബി െമമ്മറി എന്നിവയുമുണ്ടാകും. 13 മെഗാപിക്സലിെൻറ പിൻ കാമറയും 5 മെഗാപിക്സലിെൻറ മുൻകാമറയുമായുമാണ് റെഡ് മീ നോട്ട് 4നുള്ളത്. എല്ലാവിധ പുതിയ കണ്ക്ഷൻ ഫീച്ചേഴ്സും ഫോണിൽ ലഭ്യമാകും. 4100mah മികച്ച ബാറ്ററിയുമായാണ് ഫോണെത്തുന്നത്.
റെഡ് മീ 4 ൈപ്രം 5 ഇഞ്ച് ഡിസ്പ്ലേ, 2GHZ െൻറ ഒക്ടാകോർ സ്നാപ്പ് ഡ്രാഗൺ പ്രോസസർ, 3 ജി.ബി റാം, 32 ജി.ബി റാം (ഇത് 128 ജി.ബിറാം വരെ ദീർഘിപ്പിക്കാം) എന്നിവയുമുണ്ടാകും.
റെഡ് മീ 4A മികച്ച ഫീച്ചറുകളുമായി തന്നെയാണ് രംഗത്തെത്തുന്നുത്. 5 ഇഞ്ച് ഡിസ്പ്ലേയും 1.4 Ghzെൻറ കോഡ് കോർ പ്രോസസർ 2ജി.ബി റാം 16 ജി.ബി റോം എന്നിവയുമുണ്ടാകും. 13 മെഗാപിക്സലിെൻറ പിൻകാമറയും, 5മെഗാപിക്സലിെൻറ മുൻകാമറയും ഫോണിനുണ്ടാവും. 3125mAhെൻറ ബാറ്ററിയാണ് ഫോണിനുണ്ടാവുക.
റെഡ് മീ 4ന് എകദേശം 7000 രൂപയും 4Aക്ക് 5000 രൂപയുമാവും ഇന്ത്യൻ വിപണിയിലെ ഫോണികളുടെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.