എട്ടിൽ തൊട്ട് മുന്നേറാൻ ഷവോമി
text_fieldsപ്രതീക്ഷിച്ചപോലെ സവിശേഷതകളും സൗകര്യങ്ങളും ഒരുമിക്കുന്ന ഷവോമിയുടെ മുൻനിര സ്മാർട്ട്ഫോൺ ‘എം.െഎ 8’ ചൈനയിൽ ഇറങ്ങി. പിന്നിലെ ഇരട്ട 12 മെഗാപിക്സൽ കാമറ, ഇൻഫ്രാറെഡ് ഫേസ് അൺലോക്ക്, 20 മെഗാപിക്സൽ മുൻകാമറ, 2.8 ജിഗാഹെർട്സ് എട്ടുകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 845 പ്രോസസർ എന്നിവയാണ് ആകർഷണങ്ങൾ.
എട്ടാം വാർഷികത്തോട് അനുബന്ധിച്ച് എം.െഎ 8, എം.െഎ 8 എക്സ്പ്ലോറർ, എം.െഎ 8 എസ്.ഇ എന്നീ മൂന്ന് ഫോണുകളാണ് അവതരിപ്പിച്ചത്. ആപ്പിളിെൻറ അനിമോജി ത്രീഡി രൂപങ്ങൾക്ക് പകരം മുഖഭാവങ്ങളും ശബ്ദവും അതേപടി അനുകരിക്കുന്ന എം.െഎ മെങ് (Mi Meng) ഷവോമി ഇതിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. 52ഒാളം മുഖഭാവങ്ങൾ പകർത്തിക്കാട്ടാൻ മെങ്ങിനാകും.
എം.െഎ 8 ആറ് ജി.ബി റാം -64 ജി.ബി മെമ്മറി പതിപ്പിന് 28,600 രൂപ, ആറ് ജി.ബി റാം -128 ജി.ബി മെമ്മറി പതിപ്പിന് 31,600 രൂപ, ആറ് ജി.ബി റാം -256 ജി.ബി മെമ്മറി പതിപ്പിന് 34,800 രൂപ എന്നിങ്ങനെയാണ് വില. വെള്ള, ഗോൾഡ്, ഇളംനീല, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്. ഇരട്ട നാനോ സിം, മി യു.െഎ 10 ഒ.എസ്, 1080x2248 പിക്സൽ െറസലൂഷനുള്ള 6.21 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് സാംസങ് അമോലെഡ് ഡിസ്പ്ലേ, 18.7:9 അനുപാതത്തിലുള്ള സ്ക്രീൻ എപ്പോഴും ഒാണായിരിക്കും, ഫോർജി വി.ഒ.എൽ.ടി.ഇ, ൈവ ഫൈ, ബ്ലൂടൂത്ത് 5.0, ഇരട്ട ബാൻഡ് ജി.പി.എസ്, എൻ.എഫ്.സി, യു.എസ്.ബി ടൈപ്പ് സി പോർട്ട്, പിന്നിൽ വിരലടയാള സെൻസർ, 175 ഗ്രാം ഭാരം, അതിവേഗ ചാർജിങ്ങുള്ള 3400 എം.എ.എച്ച് ബാറ്ററി, ഗ്ലാസ് പിൻഭാഗം എന്നിവയാണ് പ്രത്യേകതകൾ.
ഡിസ്പ്ലേയിൽ വിരലടയാള സെൻസർ, ത്രീഡി ഫേസ് റെകഗ്നിഷൻ സൗകര്യങ്ങളാണ് ‘എം.െഎ 8 എക്സ്പ്ലോറർ എഡിഷനി’ലുള്ളത്. സാധാരണ ഫോണുകളിൽ ഹോം ബട്ടണിലോ പിന്നിലോ ആണ് വിരലടയാള സെൻസർ. ഇത് ഡിസ്പ്ലേക്കടിയിലാണ്. സുതാര്യമായ ഗ്ലാസ് പിൻഭാഗമാണ് മറ്റൊരു ആകർഷണം. ഡിസ്പ്ലേയിൽ ഫിംഗർപ്രിൻറ് സ്കാനറുള്ള ആദ്യ ഫോൺ വിവോ എക്സ് 21 ആണ്. എട്ട് ജി.ബി റാം-128 ജി.ബി ഇേൻറണൽ മെമ്മറി പതിപ്പിലാണ് ലഭ്യം. 3000 എം.എ.എച്ച് ആണ് ബാറ്ററി. 177 ഗ്രാം ആണ് ഭാരം. 39,000 രൂപയാണ് വില. െറസലൂഷനും ഡിസ്പ്ലേയും അടക്കം മറ്റ് സവിശേഷതകൾ എം.െഎ 8ന് സമാനമാണ്.
എം.െഎ 8െൻറ കുഞ്ഞൻ പതിപ്പാണ് ‘എം.െഎ 8 എസ്ഇ’. വിലയും താരതമ്യേന കുറവാണ്. നാല് ജി.ബി റാം-64 ജി.ബി ഇേൻറണൽ മെമ്മറി പതിപ്പിന് 18,900 രൂപ, ആറ് ജി.ബി റാം-64 ജി.ബി ഇേൻറണൽ മെമ്മറി പതിപ്പിന് 21,100 രൂപ. മെമ്മറി കാർഡിട്ട് കൂട്ടാനാവില്ല. ഇരട്ട നാനോ സിം, മി യു.െഎ 10 ഒ.എസ്, 1080x2244 പിക്സൽ െറസലൂഷനുള്ള 5.88 ഇഞ്ച് എച്ച്.ഡി പ്ലസ് സാംസങ് അമോലെഡ് ഡിസ്പ്ലേ, 18.7:9 അനുപാതത്തിലുള്ള സ്ക്രീൻ, 2.5 ഡി ഗ്ലാസ് സംരക്ഷണം, 2.2 ജിഗാഹെർട്സ് എട്ടുകോർ സ്നാപ്ഡ്രാഗൺ 710 പ്രോസസർ, കൃത്രിമബുദ്ധി പിന്തുണയുള്ള 12 മെഗാപിക്സൽ-അഞ്ച് മെഗാപിക്സൽ പിൻകാമറ, 20 മെഗാപിക്സൽ മുൻകാമറ, ഫോർജി വി.ഒ.എൽ.ടി.ഇ, ൈവ ഫൈ, ബ്ലൂടൂത്ത് 5.0, ജി.പി.എസ്, യു.എസ്.ബി ടൈപ്പ് സി പോർട്ട്, 164 ഗ്രാം ഭാരം, 3120 എം.എ.എച്ച് ബാറ്ററി, പിന്നിൽ വിരലടയാള സ്കാനർ എന്നിവയാണ് പ്രത്യേകതകൾ. ഗ്രേ, നീല, ചുവപ്പ്, ഗോൾഡ് നിറങ്ങളിലാണ് ലഭ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.