Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightപേടിഎം ഉപയോഗിക്കാൻ...

പേടിഎം ഉപയോഗിക്കാൻ ഇനി ഇ​ൻറർ​െനറ്റ്​ വേണ്ട

text_fields
bookmark_border
പേടിഎം ഉപയോഗിക്കാൻ ഇനി ഇ​ൻറർ​െനറ്റ്​ വേണ്ട
cancel


മുംബൈ: പണമിടപാട്​ ആപ്പ്​ളിക്കേഷനായ പേടിഎം ഉപയോഗിക്കാൻ ഇനി ഇൻറർ​െനറ്റോ സ്​മാർട്ട്​ഫോണോ ആവശ്യമില്ല. ഇവ രണ്ടും ഇല്ലാതെ പേടിഎം ഉപയോഗിക്കുന്നതിനുള്ള സംവിധാനം കമ്പനി പുറത്തിറക്കി.  1800 1800 1234 എന്ന​ ടോൾ ഫ്രീ നമ്പറിലുടെയാണ്​ പുതിയ സംവിധാനം ഉപയോഗിക്കുന്നതിനായി സാധിക്കുക.

 ഇതിനായി ഉപഭോക്​താക്കൾ അവരുടെ പേടിഎമ്മിൽ രജിസ്​റ്റർ ചെയ്​തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്ന്​ ടോൾ ഫ്രീ നമ്പറിലേക്ക്​ വിളിച്ചാൽ മതി. ഇൗ ടോൾ ഫ്രീ നമ്പറിൽ പേടിഎം പിൻ നമ്പർ ഉപയോഗിച്ച്​ ഇടപാടുകൾ നടത്താവുന്നതാണ്​. എന്നാൽ ടോൾ ഫ്രീ നമ്പർ ഉപയോഗിച്ച്​ പുതിയ പേടിഎം അക്കൗണ്ട്​ രജിസ്​റ്റർ ​ചെയ്യാൻ സാധിക്കുകയില്ല. അത്​ പോലെ തന്നെ പേടിഎം അക്കൗണ്ടിൽ പണം ചേർക്കുന്നതിനായി വെബ്​ സൈറ്റിനേയോ ആപ്പ്​ളിക്കേഷനേയോ ആശ്രയിക്കേണ്ടി വരും. സംവിധാനം പ്രകാരം ആർക്കെങ്കിലും പണമയക്കണമെങ്കിൽ ടോൾ ഫ്രീ നമ്പറിൽ വിളിച്ച്​ അവരുടെ മൊബൈൽ ഫോൺ നമ്പർ ടൈപ്പ്​ ചെയ്​്​താൽ മതി.

നേരത്തെ വ്യാപാരികൾക്ക്​ ഒരു ശതമാനം ട്രാൻസാക്​ഷൻ ചാർജോടു കൂടി പണമയക്കുന്നതിനുള്ള സംവിധാനം പേടിഎം അവതരിപ്പിച്ചിരുന്നു. എന്നാൽ പിന്നീട്​ പേടിഎം ട്രാൻസാക്​ഷൻ ചാർജ്​  പൂർണമായും ഒഴിവാക്കി. ഇവരുടെ ചുവട്​ പിടിച്ച്​ മറ്റൊരു പണമിടപാട്​ ആപ്പായ മൊബിവാകും ഇടപാടുകൾക്കുള്ള ചാർജ്​ ഒഴിവാക്കിയിരുന്നു.നോട്ട്​ പിൻവലിക്കലി​െൻറ പശ്​ചാത്തലത്തിൽ പേടിഎം പോലുള്ള ആപ്പുകളുടെ ഉപയോഗത്തിൽ വൻ വർധനവാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. ടോൾ ഫ്രീ നമ്പറിലൂടെ ആപ്പ്​ ഉപയോഗിക്കാൻ കഴിയുന്ന പുതിയ തീരുമാനം രാജ്യത്തെ ഗ്രാമീണ മേഖലയിലാവും പ്രധാനമായും സ്വാധീനം ചെലുത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paytm
News Summary - You no longer need internet data to use Paytm services
Next Story