ഡ്രോണുകളിലെ കാമറ സാങ്കേതികതയുമായി ഡിജെഐ ഓസ്മോ
text_fieldsആകാശത്തു പറക്കുന്ന ഫാന്‍റം പരമ്പര ഡ്രോണുകള്‍ (ആളില്ലാത്ത ചെറു വിമാനങ്ങള്‍) ഇറക്കി പേരെടുത്ത DJI കൈയിലൊതുങ്ങുന്ന കാമറയുമായി എത്തി. ഡ്രോണുകളില്‍ ഉപയോഗിക്കുന്ന കാമറ സാങ്കേതികവിദ്യ കൈവെള്ളയിലത്തെിക്കുകയാണ് ലക്ഷ്യം. ഓസ്മോ (Osmo) എന്ന പേരിലാണ് ഫോര്‍കെ അള്‍ട്രാ ഹൈ ഡെഫനഷന്‍ കാമറ ഡിജെഐ നിര്‍മിച്ചത്. 69,990 രൂപക്ക് ഇന്ത്യയിലെ പത്ത് പ്രധാന നഗരങ്ങളിലെ വ്യാപാരികളില്‍നിന്ന് വാങ്ങാം. പരുക്കന്‍ ഉപയോഗങ്ങള്‍ക്ക് പറ്റിയതാണ് ഓസ്മോ. സാഹസിക ഇഷ്ടപ്പെടുന്നവര്‍ക്ക് ആക്ഷന്‍ കാമറ ഗോപ്രോ പോലെ കൂട്ടാവും. ചലച്ചിത്ര കാമറമന്മാര്‍, കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് ഏറെ ഗുണംചെയ്യും. ബാഗില്‍ ഒതുങ്ങിക്കിടക്കുന്ന ഇത് സമ്പൂര്‍ണ കാമറ ഡോളിയുടെ സിനിമാറ്റിക് ഫലം തരും. സാഹസികത പകര്‍ത്താന്‍ ആക്ഷന്‍ കാമറയായി ഉപയോഗിക്കാമെങ്കിലും ഗോപ്രോ, പോളറോയ്ഡ് ക്യൂബ് എന്നിവ പോലെ പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കില്ല.
ഇളക്കിയെടുക്കാവുന്ന കാമറ യുനിറ്റ്, ഹാന്‍ഡില്‍ എന്നിവയാണ് രണ്ട് ഭാഗങ്ങള്‍. റബര്‍ പൊതിഞ്ഞ ഹാന്‍ഡിലില്‍ കാമറ നിയന്ത്രിക്കാനാവശ്യമായ ബട്ടണുകള്‍ എല്ലാം ഉണ്ട്. തിരിക്കാനും മറിക്കാനും ജോയ് സ്റ്റിക്കുമുണ്ട്. ഷട്ടര്‍ ബട്ടണ്‍, വീഡിയോ റെക്കോര്‍ഡിങ് ബട്ടണ്‍, പവര്‍ സ്വിച്ച് എന്നിവയുണ്ട്. ട്രൈപോഡ്, ബൈക്കില്‍ ഘടിപ്പിക്കാനുള്ള മൗണ്ട്, കൂടുതല്‍ നീളത്തിന് എക്സ്റ്റന്‍ഷന്‍ ആം എന്നിവ ഘടിപ്പിക്കാം. കാമറ യൂനിറ്റ് ഡിജെഐ സെന്‍മ്യൂസ് എക്സ് 3യില്‍ സോണി എക്സ്മര്‍ ആര്‍ CMOS സെന്‍സറാണ്. 12 മെഗാപിക്സലാണ് റസലൂഷന്‍. ബേസ്റ്റ് മോഡ്, റോ ഫോര്‍മാറ്റ് സപ്പോര്‍ട്ട്, ടൈം ലാപ്സ് വീഡിയോ, 36ഇ ഡിഗ്രി പനോരമ, സെക്കന്‍ഡില്‍ 24, 25, 30 ഫ്രെയിമില്‍ ഫോര്‍കെ വീഡിയോ എന്നിവയുണ്ട്. ഇതെല്ലാം ഡിജെഐ ഗോ ആപ് വഴി നിയന്ത്രിക്കാം.
ഹാന്‍ഡിലിലെ ട്രിഗര്‍ പ്രത്യേക പൊസിഷനില്‍ കാമറ ലോക്ക് ചെയ്യാന്‍ സഹായിക്കും. ട്രിഗറില്‍ ഡബിള്‍ ടാപ് ചെയ്താല്‍ സെല്‍ഫിക്കായി കാമറ തിരിയും. ടില്‍റ്റ്, പാന്‍, റോള്‍ എന്നിവക്ക് ഗിംബലില്‍ സ്വിച്ചുകള്‍ ഉണ്ട്. ത്രീ ആക്സിസ് സ്റ്റെബിലൈസേഷന്‍ സംവിധാനം അനക്കം പ്രതിരോധിക്കും. കാമറ ഹെഡില്‍ 64 ജി.ബി മെമ്മറി കാര്‍ഡിടാവുന്ന മെമ്മറി കാര്‍ഡ് സ്ളോട്ടുണ്ട്. വൈ ഫൈ വഴി സ്മാര്‍ട്ട്ഫോണുമായി കണക്ട് ചെയ്യാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.