ഫോര്‍കെ വീഡിയോക്ക് രണ്ട് ബ്രിഡ്ജ് കാമറകളുമായി പാനസോണിക്
text_fieldsഫോര്‍കെ അള്‍ട്രാ എച്ച്.ഡി വീഡിയോ റെക്കോര്‍ഡിങ്, പാനസോണിക് വൈഡ് ആംഗിള്‍ ലെയ്ക ലെന്‍സ്, ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ് (ഒ.എല്‍.ഇ.ഡി) വ്യൂ ഫൈന്‍ഡര്‍ എന്നിവയാണ് ഈ പാനസോണിക് ലൂമിക്സ് കാമറകളുടെ പ്രത്യേകതകള്‍. ലൂമിക്സ് DMCFZ1000, ലൂമിക്സ് DMCFZ300 എന്നീ രണ്ട് മോഡലുകളാണ് ഇന്ത്യയില്‍ ഇറക്കിയത്. 45,990, 58,990 എന്നിങ്ങനെയാണ് യഥാക്രമം വില. എസ്എല്‍ആറിനും പോയന്‍റ് ആന്‍റ് ഷൂട്ടിനും ഇടയില്‍ വരുന്ന ബ്രിഡ്ജ് കാമറ വിഭാഗത്തില്‍പെട്ടതാണ് ഇത് രണ്ടും. സാധാരണയായി പ്രോ സുമര്‍ എന്നോ സൂപ്പര്‍ സൂം കാമറകള്‍ എന്നോ വിളിക്കും. ഫോര്‍കെ വീഡിയോ റെക്കോര്‍ഡിങ്ങിനിടെ രണ്ടിലും എട്ട് മെഗാപിക്സല്‍ നിശ്ചല ചിത്രങ്ങള്‍ എടുക്കാന്‍ സംവിധാനമുണ്ട്. എടുത്ത ചിത്രങ്ങള്‍ സ്മാര്‍ട്ട്ഫോണുമായോ മറ്റോ ഷെയര്‍ ചെയ്യാന്‍ വൈ ഫൈയുമുണ്ട്.
ലൂമിക്സ് DMCFZ1000
ലൂമിക്സ് DMCFZ1000ല്‍ 20.1 മെഗാപിക്സല്‍ MOS സെന്‍സറും 16X ഒപ്റ്റിക്കല്‍ സൂമുമാണ്. 5 ആക്സിസ് ഹൈബ്രിഡ് ഇമേജ് ഒപ്റ്റിക്കല്‍ സ്റ്റെബിലൈസറുണ്ട്. സൂമിങ്ങിനിടെയോ മറ്റോ അനങ്ങിയാല്‍ കൈകാര്യം ചെയ്യാന്‍ അഞ്ച് ഘട്ട സ്പീഡ് കണ്‍ട്രോള്‍ സിസ്റ്റമുണ്ട്. f/2.84.0 ആണ് അപ്പര്‍ച്ചര്‍ റേഞ്ച്. പല ഷൂട്ടിങ് മോഡുകള്‍, മാനുവലായി ഷട്ടര്‍ സ്പീഡ് ക്രമീകരിക്കാനുള്ള സംവിധാനം എന്നിവയുമുണ്ട്.
ലൂമിക്സ് DMCFZ300
ലൂമിക്സ് DMCFZ300 പരുക്കന്‍ ഭാവങ്ങളുള്ള റഗ്ഗഡ് ബ്രിഡ്ജ് കാമറയാണ്. വെള്ളവും പൊടിയും ഏശാത്ത രൂപമാണ്. സാഹസിക, കായിക ഫോട്ടോഗ്രഫിക്ക് ഏറെ അനുയോജ്യമാണ്. 12.1 മെഗാപിക്സല്‍ MOS സെന്‍സര്‍, 24 X സൂം, ഫുള്‍ റേഞ്ച് f/2.8 അപ്പര്‍ച്ചര്‍, 5 ആക്സിസ് ഹൈബ്രിഡ് ഇമേജ് ഒപ്റ്റിക്കല്‍ സ്റ്റെബിലൈസര്‍, പല ഷൂട്ടിങ് മോഡുകള്‍, മാനുവലായി ഷട്ടര്‍ സ്പീഡ് ക്രമീകരിക്കാനുള്ള സംവിധാനം എന്നിവയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.