ഒന്നും പറയേണ്ട, ഈ കുഞ്ഞന്‍ പി.സികളുടെ ഒരു കാര്യം!
text_fieldsഎല്‍ഇഡി ടിവിയോ എച്ച്.ഡി.എം.ഐ പോര്‍ട്ടുള്ള കമ്പ്യൂട്ടര്‍ മോണിട്ടറോ ഉണ്ടെങ്കില്‍ ലാപ്ടോപോ, പേഴ്സണല്‍ കമ്പ്യൂട്ടറോ കൈകാര്യം ചെയ്യേണ്ട ബുദ്ധിമുട്ടില്ലാതെ കമ്പ്യൂട്ടര്‍ ആക്കിമാറ്റാന്‍ പി.സി സ്റ്റിക്കുകളോളം മിടുക്ക് വേറൊന്നിനുമില്ല. അടുത്തിടെയായി പി.സി സ്റ്റിക്കുകള്‍ ഇറക്കാന്‍ കമ്പനികള്‍ മത്സരിക്കുകയുമാണ്.
ഒരു. പി.സി വാങ്ങുന്ന ചെലവ് ഈ സ്റ്റിക്കിനില്ല എന്നതാണ് എടുത്തുപറയത്തക്ക മേന്മ. കീബോര്‍ഡിന്‍െറയും മറ്റും കനമില്ലാതെ കൊണ്ടു നടക്കാനും ഉപയോഗിക്കാനും സൗകര്യവുമാണ്. യു.എസ്.ബി പോര്‍ട്ടിന് പകരം എച്ച്.ഡി.എം.ഐ പോര്‍ട്ടിലാണ് ഈ സ്റ്റിക് കുത്തുക.
പനാഷെ എയര്‍ പി.സി
ഇന്ത്യന്‍ കമ്പനി വര്‍ധമാന്‍ ടെക്നോളജീസ് പനാഷെ എയര്‍ പി.സി (Panache Air PC) എന്ന പേരിലാണ് പി.സി സ്റ്റിക്ക് പുറത്തിറക്കിയത്. 16 ജി.ബി, 32 ജി.ബി സ്റ്റോറേജുകളില്‍ ലഭിക്കും. യഥാക്രമം 9,999, 10,999 രൂപയാണ് വില. വിന്‍ഡോസ് 10 ആണ് ഓപറേറ്റിങ് സിസ്റ്റം. 1.33 ജിഗാഹെര്‍ട്സ് നാലുകോര്‍ ഇന്‍റല്‍ ആറ്റം ബേട്രെയില്‍ പ്രോസസര്‍, രണ്ട് ജി.ബി ഡിഡിആര്‍ത്രീ റാം, എച്ച്.ഡി.എം.ഐ പോര്‍ട്ട്, യു.എസ്.ബി പോര്‍ട്ട്, മൈക്രോ യു.എസ്.ബി പോര്‍ട്ട്, വൈ ഫൈ, ബ്ളൂടൂത്ത് 4.0 എന്നിവയാണ് വിശേഷങ്ങള്‍.
ഐബോള്‍ സ്പ്ളെന്‍ഡോ
‘ഐബോള്‍ സ്പ്ളെന്‍ഡോ’ക്ക് 8,999 രൂപയാണ് വില. വിന്‍ഡോസ് 8.1 ഓപറേറ്റിങ് സിസ്റ്റമാണ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. കീശക്ക് ചേരുന്ന വിലയുള്ള ഇതില്‍ നാലുകോര്‍ ഇന്‍റല്‍ ആറ്റം പ്രോസസര്‍, രണ്ട് ജി.ബി റാം, ഇന്‍റല്‍ എച്ച്ഡി ഗ്രാഫിക്സ്, 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, കൂട്ടണമെങ്കില്‍ മെമ്മറി കാര്‍ഡ് സ്ളോട്ട്, യു.എസ്.ബി പോര്‍ട്ട്, വൈ ഫൈ, ബ്ളൂടൂത്ത് 4.0, മള്‍ട്ടി ചാനല്‍ ഓഡിയോ പിന്തുണ എന്നിവയുണ്ട്.
അസൂസ് വിവോ സ്റ്റിക്
അസൂസ് വിവോ സ്റ്റികിന് ഏകദേശം 8,500 രൂപ) ആണ് വില. മൂന്ന് നിറങ്ങളില്‍ ലഭിക്കും. വിന്‍ഡോസ് 10 ആണ് ഓപറേറ്റിങ് സിസ്റ്റം. ഇന്‍റല്‍ ചെറിടെയില്‍ പ്രോസസര്‍, രണ്ട് ജി.ബി റാം, 32 ജി.ബി ഫ്ളാഷ് സ്റ്റോറേജ്, രണ്ട് യു.എസ്.ബി 3.0 പോര്‍ട്ടുകള്‍, ഒരു ഹെഡ്ഫോണ്‍ ജാക്ക്, ഒരു എച്ച്.ഡി.എം.ഐ പോര്‍ട്ട്, 70 ഗ്രാം ഭാരം, വൈ ഫൈ, ബ്ളൂടൂത്ത് 4.0 എന്നിവയാണ് വിശേഷങ്ങള്‍.
ഇന്‍റല്‍ കമ്പ്യൂട്ട് സ്റ്റിക്
32 ബിറ്റ് വിന്‍ഡോസ് 8.1 ഒ.എസിലാണ് ഇന്‍റലിന്‍െറ കമ്പ്യൂട്ട് സ്റ്റിക് ഓടുന്നത്. ഒരു എച്ച്.ഡി.എം.ഐ പോര്‍ട്ട്, യു.എസ്.ബി 2.0 പോര്‍ട്ട്, ബ്ളൂടൂത്ത്, 1.33 ജിഗാഹെര്‍ട്സ് നാലുകോര്‍ ഇന്‍റല്‍ ആറ്റം പ്രോസസര്‍, രണ്ട് ജി.ബി റാം, 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, മെമ്മറി കാര്‍ഡ് സ്ളോട്ട് എന്നിവയുണ്ട്.
ലെനോവോ ഐഡിയസെന്‍റര്‍ സ്റ്റിക് 300
ചൈനീസ് കമ്പനി ലെനോവോയുടെ ഐഡിയസെന്‍റര്‍ സ്റ്റിക് 300 എന്ന പിസി സ്റ്റികിലും ഇന്‍റല്‍ ആറ്റം പ്രോസസര്‍ ആണ്. വിന്‍ഡോസ് 8.1 ആണ് ഒ.എസ ് എങ്കിലും വിന്‍ഡോസ് 10ലേക്ക് അപ്ഗ്രേഡ് ചെയ്യാം. രണ്ട് ജി.ബി റാം, 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, മെമ്മറി കാര്‍ഡ് സ്ളോട്ട്, വൈ ഫൈ, ബ്ളൂടൂത്ത്, യു.എസ്.ബി 2.0 പോര്‍ട്ട്, മൈക്രോ യു.എസ്.ബി പോര്‍ട്ട്, എച്ച്ഡിഎംഐ പോര്‍ട്ട് എന്നിവയാണ് വിശേഷങ്ങള്‍.
ഡെല്‍ വൈസ് ക്ളൗഡ് കണക്ട്
ഡെല്‍ വൈസ് ക്ളൗഡ് കണക്ട് എന്ന പോര്‍ട്ടബ്ള്‍ സ്റ്റിക് ഒരുവര്‍ഷത്തിലധികമായി പുറത്തിറങ്ങിയിട്ട്. ആന്‍ഡ്രോയിഡ് 4.1 ജെല്ലിബീനിലാണ് പ്രവര്‍ത്തനം. ഇരട്ട കോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, ബ്ളൂടൂത്ത് 4.0, വൈ ഫൈ, മൈക്രോ എസ്ഡി കാര്‍ഡ് സ്ളോട്ട്, എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി എന്നിവയാണുള്ളത്.
ഗൂഗിള്‍ ക്രോംബിറ്റ്
ഗൂഗിളിന്‍െറ സ്വന്തം ക്രോം ഓപറേറ്റിങ് സിസ്റ്റത്തിലുള്ള കുറച്ചു പഴയ ക്രോംബിറ്റ് എന്ന സ്റ്റിക്ക് തയ്വാന്‍ കമ്പനി അസൂസ് ആണ് നിര്‍മിച്ചത്. എച്ച്ഡിഎംഐ പോര്‍ട്ട് യുഎസ്ബി 2.0 പോര്‍ട്ട്, ബ്ളൂടൂത്ത് 4.0, വൈ ഫൈ എന്നിവയുണ്ട്്. മെമ്മറി കൂട്ടാന്‍ കഴിയില്ല.
ആര്‍ച്ചോസ് പിസി സ്റ്റിക്
വിന്‍ഡോസ് പത്ത് ഓപറേറ്റിങ് സിസ്റ്റത്തിലുള്ള ആര്‍ച്ചോസ് പിസി സ്റ്റിക് നീല നിറത്തിലാണ് ലഭ്യം. വേര്‍ഡ്, എക്സല്‍, പവര്‍ പോയന്‍റ് എന്നിവയുടെ മൊബൈല്‍ പതിപ്പുകള്‍ ഇതിലുണ്ട്.
ഹാന്‍സ്സ്പ്രീ മൈക്രോ പി.സി
ഹാന്‍സ്സ്പ്രീ മൈക്രോ പി.സിയില്‍ 1.33 ജിഗാഹെര്‍ട്സ് ഇന്‍റല്‍ ആറ്റം പ്രോസസര്‍, രണ്ട് ജി.ബി റാം, 32 ജി.ബി ഫ്ളാഷ് സ്റ്റോറേജ്, വൈ ഫൈ, ബ്ളൂടൂത്ത്, 32 ബിറ്റ് വിന്‍ഡോസ് 8.1 ഒ.എസ് എന്നിവയുണ്ട്.
മോഡ്കോം ഫ്രീ പി.സി
പോളിഷ് കമ്പനി മോഡ്കോം പുറത്തിറക്കിയ മോഡ്കോം ഫ്രീ പി.സിയില്‍ വിന്‍ഡോസ് 8.1 ഒ.എസാണ്. 1.33 ജിഗാഹെര്‍ട്സ് നാലുകോര്‍ ഇന്‍റല്‍ ആറ്റം പ്രോസസര്‍, രണ്ട് ജി.ബി റാം, 16 ജി.ബി ഫ്ളാഷ് സ്റ്റോറേജ്, വൈ ഫൈ, ബ്ളൂടൂത്ത്, 32 ബിറ്റ് വിന്‍ഡോസ് 8.1 ഒ.എസ് എന്നിവയുണ്ട്.
ഐവ്യൂ സൈബര്‍ പിസി
ഐവ്യൂ സൈബര്‍ പിസിയും കമ്പ്യൂട്ട് സ്റ്റിക്കാണ്. ഇന്‍റല്‍ ആറ്റം നാലുകോര്‍ പ്രോസസര്‍, രണ്ട് ജി.ബി റാം, 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, വിന്‍ഡോസ് 8.1 ഒ.എസ്, എച്ച്ഡിഎംഐ പോര്‍ട് വഴി മൊബൈല്‍ ഹൈ ഡെഫനിഷന്‍ ലിങ്ക് (എം.എച്ച്.എല്‍) ഉള്ളതിനാല്‍ സ്മാര്‍ട്ട്ഫോണ്‍ വീഡിയോകള്‍ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.