വിരല്‍ത്തുമ്പില്‍ ഉത്തരമൊരുക്കി മൊബൈല്‍ ആപ്
text_fieldsകൊച്ചി: പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സംശയം എളുപ്പം തീര്‍ക്കാനും കഠിന വിഷയങ്ങള്‍ ലളിതമായി മനസ്സിലാക്കാനുമായി മൊബൈല്‍ ആപ്. മലയാളിയായ ജയദേവ് ഗോപാലകൃഷ്ണനാണ് ടെക്കി ഗോകുല്‍ ജംഗയുമായി ചേര്‍ന്ന് ‘ഹാഷ്ലേണ്‍ നൗ’ ആന്‍ഡ്രോയിഡ് ആപ് വികസിപ്പിച്ചെടുത്തത്. വിദ്യാര്‍ഥികള്‍ പൊതുവെ കഠിനമെന്ന് വിശ്വസിക്കുന്ന കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്കാണ് ഹാഷ്ലേണ്‍ നൗ ആപ് സഹായകരമാകുന്നത്. ആപ്പിലൂടെ 24 മണിക്കൂറും ഈ വിഷയങ്ങളിലുള്ള സംശയങ്ങള്‍ ചോദിക്കാന്‍ സാധിക്കും.
ഐ.ഐ.ടി, ബിറ്റ്സ് പിലാനി തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ളവരാണ് സംശയനിവാരണം നടത്തുന്നത്. സംശയമുള്ള ഭാഗം ആപ്പില്‍തന്നെ അപ്ലോഡ്ചെയ്യുകയാണ് വിദ്യാര്‍ഥി ആദ്യം ചെയ്യേണ്ടത്. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അധ്യാപകന്‍ സംശയങ്ങള്‍ക്ക് മറുപടിയുമായി ഓണ്‍ലൈനിലുണ്ടാകും. ഓരോ സെഷന്‍ അവസാനിക്കുമ്പോഴും വിദ്യാര്‍ഥിക്ക് അധ്യാപകന്‍െറ നിലവാരം ആപ്പില്‍ രേഖപ്പെടുത്താവുന്നതാണ്. മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ചെയ്യുന്നവര്‍ക്ക് ഒരുമാസത്തേക്ക് ഹാഷ്ലേണ്‍ നൗ ആപ്പിന്‍െറ സേവനം സൗജന്യമായിരിക്കും. http://play.google.com/store/apps/details?id=com.hashlearn.now എന്ന ഗൂഗിള്‍പ്ളേയില്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാം. 7676187100 എന്ന നമ്പറിലേക്ക് മിസ് കോള്‍ ചെയ്യുകയോ GETNOW എന്ന് 56263 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്യുകയോ ചെയ്തും ആപ് സ്വന്തമാക്കാം. എട്ടു മുതല്‍ 12 ക്ളാസുകളിലെ കുട്ടികളെ ഉദ്ദേശിച്ചാണ് ആപ് രൂപകല്‍പന ചെയ്തിരിക്കുന്നത്. സ്കൂള്‍ പരീക്ഷകളോടൊപ്പം സംസ്ഥാന ദേശീയതലത്തിലുള്ള വിവിധ പ്രവേശപ്പപരീക്ഷകള്‍ക്കും ആപ്പ് സഹായകരമാകും. ആയിരക്കണക്കിന് മാതൃകാ ചോദ്യങ്ങള്‍ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിനകംതന്നെ നിരവധിപേരാണ് ആപ് ഡൗണ്‍ലോഡ് ചെയ്തത്. മാര്‍ച്ച് 31നു ശേഷം ആപ് ഉപയോഗത്തിന് തുക ഈടാക്കുമെങ്കിലും അത് നിലവിലെ സ്വകാര്യ ട്യൂഷന്‍ ഫീസിനെക്കാള്‍ കുറവായിരിക്കുമെന്ന് ഹഷ്ലേണ്‍ സി.ഇ.ഒ ജയദേവ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസപരമായ സേവനം നല്‍കുകയെന്നതാണ് ലക്ഷ്യമെന്നും ജയദേവ് പറഞ്ഞു. സ്വകാര്യ ട്യൂഷന്‍ വളരെക്കുറച്ച് പേര്‍ക്കുമാത്രമാണ് ലഭ്യമാകുന്നത്. അതിന്‍െറതന്നെ നിലവാരം സംശയാസ്പദമാണ്. ഓരോ കുട്ടിയുടെയും സംശയം തീര്‍ത്തുകൊടുക്കാന്‍ എല്ലായ്പോഴും ട്യൂഷന്‍ അധ്യാപകന് കഴിഞ്ഞെന്നുവരില്ല. ഈ കുറവ് മൊബൈലിന്‍െറ ബട്ടണ്‍ അമര്‍ത്തുന്നതിലൂടെ ഹാഷ്ലേണിന് സാധിക്കുമെന്നും ജയദേവ് കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ www.//now.hashlearn.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.