വൈകാതെ വിളിക്കാം; വാട്ട്സ്ആപില്‍ നിന്ന് ലാന്‍ഡ്ലൈനിലേക്ക്
text_fieldsഏറെ വൈകാതെ വാട്ട്സ്ആപ്, സ്കൈപ്, വൈബര്‍ പോലുള്ള മൊബൈല്‍ സന്ദേശ ആപുകളില്‍നിന്ന് ലാന്‍ഡ്ലൈനിലേക്കും മൊബൈല്‍ ഫോണ്‍ നമ്പറുകളിലേക്കും വിളിക്കാന്‍ അവസരമൊരുങ്ങുന്നു. ഇന്‍റര്‍നെറ്റ് സേവന ദാതാക്കളെയും ടെലികോം ഓപറേറ്റര്‍മാരെയും കൂട്ടിയിണക്കാനുള്ള കരാറിന് കേന്ദ്രസര്‍ക്കാറിനു കീഴിലുള്ള മന്ത്രിതല പാനല്‍ അനുമതി നല്‍കിയാല്‍ഇതിന് വഴിയൊരുങ്ങും. സെല്ലുലര്‍ ഡാറ്റ കണക്ഷനിലും വൈ ഫൈ കണക്ഷനിലും ഈ സൗകര്യം ലഭ്യമാകും. വൈബറില്‍നിന്ന് വൈബറിലേക്കും വാട്സാപ്പില്‍നിന്ന് വാട്സാപ്പിലേക്കും വിളിക്കുന്നതുപോലെ സൗജന്യമായിരിക്കില്ല ഈ കോളുകള്‍. ഇന്‍റര്‍നെറ്റ് സേവന ദാതാക്കളും ടെലികോം ഓപറേറ്റര്‍മാരും നിശ്ചയിക്കുന്ന നിരക്ക് നല്‍കേണ്ടിവരും. ഇത് നിലവിലെ കോള്‍ നിരക്കിനേക്കാള്‍ കുറവായിരിക്കും.
ഇന്‍റര്‍നെറ്റ് ഡാറ്റ ഉപയോഗമായി കണക്കാക്കുന്നതിനാല്‍ വോയ്സ് കാളുകളുടെ നിരക്ക് കുറക്കാന്‍ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. വോയ്സ് കോളിനേക്കാള്‍ എപ്പോഴും ചെലവ് കുറവ് ഡാറ്റ കോളിനാണ്. ഇന്‍റര്‍നെറ്റും സാദാ നെറ്റ്വര്‍ക്കും തമ്മിലുള്ള കണക്ഷന്‍ സാധ്യമാവുന്നതോടെ സുപ്രധാന നയതടസ്സമാണ് സര്‍ക്കാര്‍ ഒഴിവാക്കുന്നത്. 4ജി സേവനവുമായി ഉടന്‍ രംഗത്തത്തെുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോമാകും ഇതിന്‍െറ പ്രധാന പ്രായോജകര്‍. ഫോര്‍ജിയില്‍ ഇന്‍റര്‍നെറ്റ് വഴി ഫോണ്‍വിളി സാധ്യമാകുന്ന വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങള്‍ക്ക് റിലയന്‍സ് ജിയോ പദ്ധതിയിടുന്നുണ്ട്.
വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങള്‍ നിലവില്‍ രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് ശൈശവദശയിലാണ്. ലാന്‍ഡ്ലൈനിലേക്ക് വൈബറില്‍ നിന്ന് ഇപ്പോള്‍ വിളിക്കാന്‍ സൗകര്യമുണ്ട്. ഇതിന് പണം നല്‍കണം. എന്നാല്‍ പുതിയ സംവിധാനം വന്നാല്‍ ഈ കാശുചെലവ് ഒഴിവാകും. അതേസമയം, ഇന്ത്യയിലെ ചെലവേറിയതും വേഗംകുറഞ്ഞതുമായ ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി ഇത്തരം വിളികള്‍ക്ക് വിലങ്ങുതടിയാണ്. ഈ പരിമിതിയുള്ളതിനാല്‍ സാദാ കോളുകള്‍ തന്നെയാണ് നല്ലതെന്ന് പലരും കരുതിയാല്‍ പഴിപറയാനുമാവില്ല. ഫേസ്ബുക്കിന്‍െറ ഉടമസ്ഥതയിലുള്ള വാട്സ്ആപ് കഴിഞ്ഞവര്‍ഷമാണ് വോയ്സ്കോളിങ് സംവിധാനം അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.