കാത്തിരുന്നോളൂ; വാട്സ്ആപ്പിൽ വരുന്നു മൂന്ന് കിടിലൻ ഫീച്ചറുകൾ
text_fieldsഇന്ത്യയടക്കം ലോകരാജ്യങ്ങളിൽ ഏറ്റവും ജനകീയമായ മെസ്സേജിങ് ആപ്പാണ് ഫേസ്ബുക്കിെൻറ വാട്സ്ആപ്പ്. ഒാരോ പ്രധാന അപ്ഡേറ്റിലും ആപ്പിൽ പുത്തൻ സംവിധാനങ്ങൾ അവതരിപ്പിക്കാറുള്ള വാട്സ്ആപ്പ് വരാനിരിക്കുന്ന അപ്ഡേറ്റ ുകളിൽ ഉൾപ്പെടുത്താൻ പോകുന്നത് മൂന്ന് കിടിലൻ ഫീച്ചറുകളാണ്. ഉപയോക്താക്കളിലേക്ക് എത്തുന്നതിന് മുമ്പ് ചില വാട്സ്ആപ്പ് ബീറ്റ വേർഷനുകളിൽ ഫീച്ചറുകൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
സ്വയം നശിക്കുന്ന സന്ദ േശങ്ങൾ:-
സ്വയം നശിക്കുന്ന സന്ദേശങ്ങൾ എന്നർഥം വരുന്ന സെൽഫ് ഡിസ്ട്രക്ടിങ് മെസ്സേജസാണ് അവയിലൊന്ന്. ടെലഗ്രാമിൽ നേരത്തെയുള്ള സംവിധാനമാണിത്. വ്യക്തികഗത ചാറ്റിലോ ഗ്രൂപ്പ് ചാറ്റിലോ യൂസർമാർക്ക് ഇനിമുതൽ അവരയക്കുന്ന സന്ദേശങ്ങൾ താനെ മാഞ്ഞുപോകാൻ ഒരു സമയം ക്രമീകരിച്ച് വെക്കാനുള്ള സംവിധാനം. ആ സമയം കഴിയുേമ്പാൾ മെസ്സേജുകൾ താനെ ഇല്ലാതാകും.
ചാറ്റ് ബാക്കപ്പുകൾക്ക് പാസ്വേർഡിെൻറ സുരക്ഷ:-
നിലവിൽ വർഷങ്ങളായുള്ള നിങ്ങളുടെ വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ സുരക്ഷയൊന്നുമില്ലാതെ ഗൂഗ്ൾ ഡ്രൈവിലാണ് പോയി സേവ് ചെയ്യപ്പെടുന്നത്. വരാനിരിക്കുന്ന അപ്ഡേഷനിൽ ആ വീഴ്ച വാട്സ്ആപ്പ് പരിഹരിക്കും. ഇനി എല്ലാ ചാറ്റ് ബാക്കപ്പുകൾക്കും എന്തെങ്കിലും പാസ്വേർഡോ പിൻ നമ്പറോ സെറ്റ് ചെയ്യാം. ഇതിലൂടെ ഫേസ്ബുക്കിനും വാട്സ്ആപ്പിനും നിങ്ങളുടെ ചാറ്റ് രഹസ്യങ്ങളിലേക്ക് പോകാൻ സാധിക്കില്ല എന്നാണ് അവകാശവാദം.
ഫയലുകൾ താനെ ഡൗൺലോഡ് ചെയ്യപ്പെടുന്നതിന് പുതിയ നിയമങ്ങൾ:-
ദിനവും ഗുഡ് മോർണിങ്ങും ആഫ്റ്റർ നൂണും ഇൗവനിങ്ങും വിഷ് ചെയ്യുന്ന സുഹൃത്ത് നിങ്ങൾക്കുണ്ടോ...? അദ്ദേഹം നിരന്തരം അതിെൻറ കൂടെ ചിത്രങ്ങളോ വിഡിയോകളോ അയക്കുന്നുണ്ടോ...? അത് താനെ ഡൗൺലോഡായി നിങ്ങൾക്ക് ശല്യമായി മാറുന്നുവെങ്കിൽ വാട്സ്ആപ്പ് അതിനും പരിഹാരം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഒാേട്ടാ ഡൗൺലോഡിങ് നിയന്ത്രിക്കാൻ ആപ്പിൽ സൗകര്യമുണ്ടെങ്കിലും വരാനിരിക്കുന്ന അപ്ഡേഷനിൽ ഫോർവാർഡ് മെസ്സേജുകളിലെ അനാവശ്യ മീഡിയകൾ ഡൗൺലോഡ് ആവുന്നത് നിയന്ത്രിക്കാനും പുതിയ ഫീച്ചർ ഉണ്ടത്രേ...
ബോണസായി ഒരു ഫീച്ചറിനെ കുറിച്ചുകൂടി പറയാം. നിലവിൽ വാട്സ്ആപ്പ് ഡെസ്ക്ടോപ്പിൽ ഉപയോഗിക്കാൻ വാട്സ്ആപ്പ് വെബ് എന്ന സംവിധാനമുണ്ട്. എന്നാൽ, അത് ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിൽ മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക. അതിൽ നിന്നും ലോഗ് ഒൗട്ട് ചെയ്യണം മറ്റൊന്നിൽ ലഭിക്കാൻ. ഇൗ പ്രശ്നം പരിഹരിക്കുന്നതിനായി ഒന്നിൽകൂടുതൽ ഡെസ്ക്ടോപ്പുകളിൽ ഉപയോഗിക്കാനുള്ള ഫീച്ചറിന് വേണ്ടിയും കാത്തിരുന്നുകൊള്ളുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.