ബ്രാഹ്മണരെ അപമാനിച്ചെന്ന്; ട്വിറ്റർ മാപ്പ് പറഞ്ഞു
text_fieldsവാഷിങ്ടൺ: ഇന്ത്യാ സന്ദർശനത്തിനിടെയുണ്ടായ ഫോേട്ടാ വിവാദത്തിൽ ട്വിറ്റർ സി.ഇ.ഒ ജാക് ഡോർസിയും ട്വിറ്റർ ഇന്ത്യയും മാപ്പു പറഞ്ഞു. ബ്രാഹ്മണ പിതൃമേധാവിത്വ ഘടന തകർക്കുക എന്നെഴുതിയ പോസ്റ്ററുമായി നിൽക്കുന്ന ജാക്കിെൻറ ചിത്രങ്ങളാണ് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചത്. ബ്രാഹ്മണരെ അപമാനിക്കുന്നതാണ് ട്വിറ്റർ സി.ഇ.ഒയുടെ ചിത്രങ്ങളെന്നായിരുന്നു ആരോപണം. ഇന്ത്യ സന്ദർശിച്ച ട്വിറ്ററിന്‍റെ നിയമകാര്യ വിദഗ്ധൻ വിജയ ഗഡ്ഗെ സംഭവവുമായി ബന്ധപ്പെട്ട് മാപ്പ് പറഞ്ഞു.
ട്വിറ്ററിെൻറ പ്രവർത്തനവുമായി ബന്ധപ്പെട്ട് ചില വനിതകളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ദലിത് പ്രവർത്തക ഡോർസിക്കു കൈമാറിയ പോസ്റ്ററാണ്അതെന്നായിരുന്നു വിശീദകരണം. സമ്മാനമായി ലഭിച്ച പോസ്റ്റർ കൈയ്യിൽ പിടിച്ച് ഫോട്ടോയെടുക്കുക മാത്രമാണ് ചെയ്തതെന്നും അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതായിരിന്നുവെന്നും ട്വിറ്റർ ഇന്ത്യ പ്രതികരിച്ചു.
അതേസമയം ഇന്ത്യാ സന്ദർശനത്തിനിടെ ജാക്ക് ഡോര്‍സി ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രസിഡൻറ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. സോഷ്യല്‍മീഡിയയിലെ വ്യാജ പ്രചാരണങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ട്വിറ്റര്‍ ഇതിനായി സ്വീകരിച്ച നടപടിക്രമങ്ങള്‍ സംബന്ധിച്ച് ജാക്ക് ഡോര്‍സി വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.