പത്ത് ദിവസത്തിനുള്ളിൽ പത്ത് ലക്ഷം സബ്സ്ക്രൈബേഴ്സ്; തരംഗമായി അർജുൻ
text_fieldsഏതൊരു യൂട്യൂബറുടെയും സ്വപ്നമാണ് പത്ത് ലക്ഷം സബ്സ്ക്രൈബേഴ്സ് എത്തുക എന്നത്. മലയാളത്തിലെ പല പ്രമുഖ യൂട്യൂബർമാർക്കും ഇൗ സ്വപ്നയക്കം നേടിയെടുക്കാൻ വേണ്ടിവന്നത് വർഷങ്ങൾ. എന്നാൽ ഇവിടെയൊരു ചെറുപ്പാക്കാരൻ പത്ത് ദിവസത്തിനുള്ളിൽ ആ മാന്ത്രിക സംഖ്യ എത്തിപ്പിടിച്ചിരിക്കുന്നു. അർജ്യു എന്ന യൂട്യൂബ് ചാനലിലൂടെ ട്രെൻഡിങ്ങായി മാറിയ അർജുൻ സുന്ദരേശനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
മലയാളികൾ ഇതുവരെ കണ്ടുപരിചരിക്കാത്ത പുതുമയുമായാണ് അർജുൻ യൂട്യൂബിലേക്ക് വരുന്നത്. മൂന്ന് വർഷം മുമ്പ് മറ്റൊരു പേരിലായിരുന്നു ഇൗ ചാനലിെൻറ തുടക്കം. രണ്ടാഴ്ച മുമ്പ് വരെ ഇൗ ചാനലിനുണ്ടായിരുന്നത് വെറും 119 സബ്സ്ക്രൈബേഴ്സ്. ഇടക്ക് നിർജീവമായ ചാനലിെന ലോക്ഡൗൺ കാലത്ത് വീണ്ടും പൊടിതട്ടിയെടുക്കുകയായിരുന്നു. ഗെയിം കളിച്ചും വീഡിയോകൾ കണ്ടും മടുത്തുതുടങ്ങിയതോടെയാണ് റിയാക്ഷൻ വിഡിയോകളുടെ സാധ്യതയെക്കുറിച്ച് അർജുൻ ആലോചിക്കുന്നത.്
സ്വീഡിഷ് യൂട്യൂബറായ പീഡിൈപയുടെ കടുത്ത ആരാധകനാണ് അർജുൻ. പീഡിപൈയുടെ വിഡിയോകൾ ഇദ്ദേഹത്തെ ഇരുത്തിച്ചിന്തിപ്പിച്ചു. 100 മില്യൺ ആളുകളാണ് പീഡിപൈയുടെ ചാനൽ ഫോളോ ചെയ്യുന്നത്. ഇത് കൂടാതെ കരിമിനാറ്റി എന്ന പേരിലറിയപ്പെടുന്ന അജെയ് നാഗർ എന്ന ഇന്ത്യൻ യൂട്യൂബറും വഴികാട്ടിയായി. 17 മില്യൺ ആളുകളാണ് ഇൗ 20 വയസ്സുകാരെൻറ ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. ഇവരിൽനിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ടാണ് മലയാളികൾ ഇതുവരെ കാണാത്ത റിയാക്ഷൻ വീഡിയോകൾ ARJYOU എന്ന ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്.
ഒട്ടും പ്രതീക്ഷയില്ലാതെയാണ് അർജുൻ തെൻറ ആദ്യ റിയാക്ഷൻ വിഡിയോകൾ അപ്ലോഡ് ചെയ്തത്. ആദ്യം കൂട്ടുകാരിലേക്ക് ഷെയർ ചെയ്തു. അവിടെനിന്ന് ഗ്രൂപ്പുകളിലേക്ക്. പിന്നീടങ്ങോട്ട് പ്രകാശ വേഗത്തിലായിരുന്നു അർജുെൻറ കുതിപ്പ്. കണ്ണ് ചിമ്മി തുറക്കുന്നതിന് മുെമ്പ പത്ത് ലക്ഷം സബ്സ്ക്രൈബേഴ്സ്. നിലവിൽ 15 ലക്ഷത്തിന് മുകളിലെത്തിയിട്ടുണ്ട്.
അർജുന് പോലും എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല. അത്രയും വലിയ സ്വീകാര്യമായിരുന്നു ആ വിഡിയാകൾക്ക് കിട്ടിയത്. സോഷ്യൽ മീഡിയയിലെ സംസാര വിഷയം മൊത്തം ഇൗ ചെറുപ്പക്കാരനിൽ കേന്ദ്രീകരിച്ചു. പൊലീസ് ഇൻസ്പെക്ടറായ അച്ഛൻ സുന്ദരേശനും പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിയായ മാതാവ് ലസിതക്കുമെല്ലാം മകൻ സെലിബ്രിറ്റിയായ വിവരമറിയുന്നത് തന്നെ നാട്ടുകാരും ബന്ധുക്കളും പറഞ്ഞറിഞ്ഞിട്ടാണ്.
ട്രോളിെൻറ പുതിയ ഒരു തലമാണ് അർജുൻ മലയാളത്തിൽ പരീക്ഷിച്ചത്. ജനലക്ഷങ്ങൾ അത് ഏറ്റെടുത്തെങ്കിലും പലർക്കും ഇൗ വിഡിയോകൾ വേദനയായിട്ടുണ്ട്. പ്രത്യേകിച്ച് അദ്ദേഹം റിയാക്ട് ചെയ്ത വിഡിയോയിലെ വ്യക്തികളെ. അവർ പിന്നീട് അർജുനെതിരെ മറുപടി വിഡിയോയുമായി രംഗത്തെത്തുകയും ചെയ്തു. പലരും തിരിച്ച് അർജുെന ട്രോളാനും തുടങ്ങി. ആദ്യം ചീത്തവിളിച്ച പലരും പിന്നീട് കട്ട ചങ്കുകളായി മാറിയ അനുഭവവും ഇദ്ദേഹത്തിനുണ്ട്.
അതെസമയം, തെൻറ വിഡിയോ പലരെയും വേദനിപ്പിച്ചു എന്നറിഞ്ഞതോടെ അർജുൻ അവരോട് മാപ്പ് ചോദിച്ചിട്ടുണ്ട്. എന്ന് മാത്രമല്ല അടുത്ത വിഡിയോകൾ ചെയ്യുേമ്പാൾ സെലക്ടീവ് ആകുമെന്നും ഉറപ്പുതരുന്നു. കൂടാതെ ചില വിഡിയോകൾ അദ്ദേഹം നീക്കുകയും ചെയ്തിട്ടുണ്ട്. ഒരു മില്യൻ കടന്നതോടെ ഇനിയുള്ള വിഡിയോകൾക്ക് കൂടുതൽ നിലവാരം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആലപ്പുഴ മുഹമ്മ സ്വദേശിയായ അർജുൻ.
പലരും അർജുനെ ടിക്ടോക്കിെൻറ അന്തകനായിട്ടാണ് കാണുന്നത്. എന്നാൽ, അത് തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു. ടിക്ടോക്കിലെ ചില നിലവാരം കുറഞ്ഞ വീഡിയോകൾക്ക് ഒരുപാട് ലൈക്ക് കിട്ടുന്നത് കണ്ട് അതിനെതിരെ റിയാക്ഷൻ നടത്തി എന്ന് മാത്രമേയുള്ളൂ.
ആരെയും വേദനിപ്പിക്കാനല്ല റിയാക്ഷനുകൾ ചെയ്തത്. ഇതൊരു തമാശയായി എടുത്താൽ മതിയെന്നാണ് അർജുെൻറ പക്ഷം. ടിക്ടോക്ക് കൂടാതെ ചാനൽ വാർത്തകൾ, സിനിമയിലെ സീനുകൾ എന്നിവക്കെല്ലാം റിയാക്ഷൻ നൽകുന്നുണ്ട്. ചങ്ങനാശ്ശേരിയിൽ ബി.എ മൾട്ടിമീഡിയ സ്റ്റുഡൻറായ ഇൗ ചെറുപ്പക്കാരെൻറ ലക്ഷ്യം സിനിമ സംവിധായകനാവുക എന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.