കോടിക്കണക്കിന് ഇ-മെയിൽ വിലാസങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ
text_fieldsമുംബൈ: ഇടക്കിടെ പാസ്വേഡ് മാറ്റിയാൽ വിവരങ്ങൾ ചോരുകയില്ലെന്ന് കരുതിയെങ്കിൽ തെ റ്റി. ഇതിനകം 77,29,04,991 ഇ-മെയിൽ വിലാസങ്ങളും 2.10 കോടി പാസ്വേഡുകളും ഒാൺലൈനിൽ ചോർന്നിട്ടുണ് ടെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ.
‘കലക്ഷൻ ~1’ എന്നപേരിൽ അറിയപ്പെടുന്ന ഇൗ വിവരച്ചോർച്ച വിവിധ തലങ്ങളിൽ നിന്നാണ് സംഭവിച്ചിരിക്കുന്നത്. സൈബർ സുരക്ഷ ഗവേഷകനായ ട്രോയ് ഹണ്ട് ആണ് ചോർച്ചയുടെ വിവരങ്ങൾ ആദ്യമായി വെളിപ്പെടുത്തിയത്. അദ്ദേഹം രൂപപ്പെടുത്തിയ ‘ഹാവ് െഎ ബീൻ പോൺഡ്’ വെബ്സൈറ്റിലൂടെ ഏതെങ്കിലും സമയത്ത് തങ്ങളുടെ ഇ-മെയിൽ വിലാസവും പാസ്വേഡും ചോർന്നിട്ടുണ്ടോ എന്ന് ഉറപ്പാക്കാനാകും.
മിക്ക വെബ്സൈറ്റുകളും പാസ്വേഡിെൻറ ‘ഹാഷ്’ എന്നറിയപ്പെടുന്ന സാേങ്കതികത്വം ആണ് ശേഖരിക്കുന്നത്. ഇതുപയോഗിച്ച് അടുത്ത പ്രാവശ്യം വെബ്സൈറ്റിലേക്ക് കയറുേമ്പാൾ ഹാക്കർമാർക്ക് പാസ്വേഡ് ചോർത്താനാകുമെന്നതാണ് കണ്ടെത്തൽ. ഇങ്ങനെ എത്രതവണ ഒരാളുടെ ഇ-മെയിൽ, പാസ്വേഡ്, യുസർനെയിം, െഎ.പി വിലാസം, ഭൂമിശാസ്ത്രം, സർക്കാർ തിരിച്ചറിയൽ രേഖ, ഫോൺ നമ്പർ, പോസ്റ്റൽ വിലാസം തുടങ്ങിയ വിവരങ്ങൾ ചോർത്തിയെന്ന് അറിയാനാകുമെന്നും ഹണ്ടിെൻറ വെബ്സൈറ്റിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.