Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right​​വെടിവെപ്പ്​...

​​വെടിവെപ്പ്​ ദൃശ്യങ്ങൾ മണിക്കൂറുകളോളം ലഭ്യം; നിരീക്ഷണം ശക്​തമാക്കുമെന്ന്​ ട്വിറ്ററും ഫേസ്​ബുക്കും

text_fields
bookmark_border
twitter-and-facebook
cancel

ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിലെ പള്ളിയിൽ 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടർന്ന്​ ഫേസ്​ബുക്ക്​, ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ സുക്ഷ്​മ നിരീക്ഷണം ശക്​തമാക്കാൻ ലോകമെമ്പാടും ആവശ്യമുയരുകയാണ്​.​ പള് ളിയിൽ ആസ്​ട്രേലിയൻ വംശജൻ നടത്തിയ വെടിവെപ്പി​​െൻറ ദൃശ്യങ്ങൾ ട്വിറ്ററിലും ഫേസ്​ബുക്കിലും യൂട്യൂബിലും വ്യാപകമ ായി പ്രചരിച്ചത്​ വലിയ വിവാദമാണ്​ ഉണ്ടാക്കിയിരിക്കുന്നത്​. കോടിക്കണക്കിന്​ പേരാണ്​ ദൃശ്യങ്ങൾ കണ്ടത്​. ഇപ്പേ ാഴും ദൃശ്യങ്ങൾ പ്രചരിക്കുകയാണ്​.

പള്ളിക്കകത്ത്​ പ്രവേശിച്ച്​ 40ഓളം പേരെ തുടർച്ചയായി വെടിവെക്കുന്നത് ഭീകര ൻ​ ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ പകർത്തുകയായിരുന്നു. അത്​ ലൈവായി ട്വിറ്ററിലും ഫേസ്​ബുക്കിലും സംപ്രേക്ഷണം ച െയ്യുകയും ചെയ്​തു. വെടിവെപ്പ്​ തുടങ്ങുന്നതിന്​ തൊട്ടുമുമ്പ്​ പ്രശസ്​ത ഐറിഷ്​ യൂട്യൂബർ പ്യൂഡൈപൈയെ സബ്​സ്​ക്രൈബ്​ ചെയ്യാൻ ഭീകരൻ പറയുന്നുണ്ടായിരുന്നു.

എന്നാൽ ക്രൂരമായ ദൃശ്യങ്ങൾ യൂട്യൂബിൽ നിന്നും ട്വിറ്ററിൽ നിന്നും ഉടൻ തന്നെ നീക്കം ചെയ്​തിരുന്നതായി കമ്പനി വക്​താക്കൾ അറിയിച്ചിരുന്നു. ആക്രമി സ്വന്തം ഫേസ്​ബുക്ക്​ അക്കൗണ്ടിൽ ലൈവായി പ്രദർശിപ്പിച്ച ക്ലിപുകൾ മണിക്കൂറുകളോളം വീണ്ടും ലഭ്യമായിരുന്നതായി ചില ഉപയോക്​താക്കൾ ആരോപിച്ചു. ചിലർ അത്​ ഡൗൺലോഡ്​ ചെയ്​ത്​ മറ്റ്​ മാർഗങ്ങളിലൂടെ എല്ലാവരിലേക്കും എത്തിക്കുകയും ചെയ്​തു.

മോശമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ ഫേസ്​ബുക്കും യൂട്യൂബുമടക്കം ആഗോള തലത്തിൽ വലിയ പ്രചാരമുള്ള സമൂഹ മാധ്യമ ഭീമന്മാർ വിമുഖത കാണിക്കുന്ന സ്ഥിതിയാണിപ്പോൾ. കോടിക്കണക്കിന്​ രൂപയാണ്​ ദിനേനെ പരസ്യ ഇനത്തിൽ മാത്രം ഇത്തരം കമ്പനികൾ വരുമാനം നേടുന്നത്​. അമേരിക്ക, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും രാഷ്​ട്രീയ നേട്ടങ്ങൾക്കും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതായി തെളിഞ്ഞിരുന്നു.

കേംബ്രിഡ്​ജ്​ അനലിറ്റിക പോലുള്ള ഞെട്ടിപ്പിക്കുന്ന സംഭവത്തിന്​ ശേഷം ഇടക്കൊന്ന്​ കിതച്ചെങ്കിലും ഫേസ്​ബുക്ക്​ ഇപ്പോഴും ഓഹരി വിപണയിൽ വലിയ കോട്ടം തട്ടാതെ മുന്നോട്ട്​ പോവുന്നുണ്ട്​. ഫേസ്​ബുക്ക്​ സ്ഥാപകൻ മാർക്​ സക്കർബർഗും ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയും അമേരിക്കൻ കോൺഗ്രസിൽ രാഷ്​ട്രീയ വിദഗ്​ധൻമാർക്ക്​ മുമ്പിൽ ഹാജരായി അവരുടെ ചോദ്യങ്ങൾക്ക്​ മുമ്പിൽ വെള്ളം കുടിക്കുന്നതി​​െൻറ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

‘‘പൊലീസ്​ ഒരു വീഡിയോയെ കുറിച്ച്​ തങ്ങൾക്ക്​ മുന്നറിയിപ്പ്​ നൽകിയതിനെ തുടർന്ന്​ അത്​ ഉടൻ നീക്കം ചെയ്​തിരുന്നു. കൊലയാളിയുടെ ഫേസ്​ബുക്ക്​, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും തൽക്ഷണം ഇല്ലാതാക്കി -ഫേസ്​ബുക്ക്​ അവരുടെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. ആക്രമണത്തെ അനുകൂലിക്കുന്നതും ആക്രമിയെ അഭിനന്ദിക്കുന്നതുമായ തരത്തിലുള്ള എല്ലാ പോസ്റ്റുകളും നീക്കം ചെയ്യുമെന്നും ഫേസ്​ബുക്ക്​ ഉറപ്പ്​ നൽകിയിട്ടുണ്ട്​.

ന്യസിലൻഡിലെ സംഭവത്തിന്​ മുമ്പ്​ പല തവണ ഭീകരാക്രമണത്തി​​െൻറയും കൊലപാതകങ്ങളുടെയും ദൃശ്യങ്ങൾ ഫേസ്​ബുക്കിലും ട്വിറ്ററിലും പ്രചരിച്ചിട്ടുണ്ട്​. കഴിഞ്ഞ വർഷം ആഗസ്​തിൽ ഫ്ലോറിഡയിൽ ജാക്​സൺവില്ലയിൽ വീഡിയോ ഗെയിം ടൂർണമ​െൻറിനിടെയുണ്ടായ വെടിവെപ്പ്​ ലൈവ്​ വീഡിയോ ആയി പുറത്തുവന്നിരുന്നു. പ്രശസ്​ത അമേരിക്കൻ യൂട്യൂബർ ലോഗൻ പോൾ ജപാനിൽ തൂങ്ങി മരിച്ചയാളുടെ ദൃശ്യങ്ങൾ പകർത്തി യൂട്യൂബിലിട്ടതും വലിയ വിവാദമായി. ഇത്തരം സംഭവങ്ങൾക്ക്​ ശേഷം യൂട്യൂബ്​ മോശം ഉള്ളടക്കം അതിവേഗം നീക്കം ചെയ്യുമെന്ന്​ ഉറപ്പ്​ നൽകിയിരുന്നുവെങ്കിലും നിയമ ലംഘനങ്ങൾ തുടരുന്ന കാഴ്​ചയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebooktwitterNew Zealand mosque attack
News Summary - facebook and twitter goes with scrutiny after new zealand attack-technology news
Next Story