തടസങ്ങളില്ല; ഫേസ്ബുക്കും വാട്ട്സ് ആപ്പും ഇൻസ്റ്റയും തിരിച്ചെത്തി
text_fieldsന്യൂഡൽഹി: ജനപ്രിയ മെസേജിങ്, സോഷ്യല്‍ മീഡിയ ആപ്പുകളായ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ ഉപയേ ാഗിക്കുന്നതിൽ കഴിഞ്ഞ ദിവസം മുതൽ നേരിട്ട തടസങ്ങൾ പരിഹരിച്ചെന്ന് അധികൃതർ. കഴിഞ്ഞ ദിവസം അഞ്ചു മണി മുതലാണ് ഫേസ ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളുടെ സേവനം തടസപ്പെട്ടത്. ഫേസ്ബുക്കിൽ ന്യൂസ് ഫീഡുകളിലെ ചിത്രങ്ങൾ, വി ഡിയോ എന്നിവ കാണാനോ പോസ്റ്റ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല. മെസഞ്ചർ സേവനവും തടസപ്പെട്ടിരുന്നു.
വാട്‌സാപ്പില്‍ വോയ്സ്, വിഡിയോ, ഫോട്ടോകള്‍ എന്നിവ അയക്കാനോ ഡൗണ്‍ലോഡ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല. ഇന്‍സ്റ്റഗ്രാമിലും സ്റ്റാറ്റസ് കാണുന്നതിനും ഫീഡ്സ് കാണുന്നതിലും പ്രശ്‌നമുണ്ടായിരുന്നു.
പ്രധാന കണ്ടൻറ് ഡെലിവറി നെറ്റ്‌വർക്ക് സേവന ദാതാവും ഇൻറർനെറ്റ് ഹോസ്റ്റിങ് പ്ലാറ്റ്ഫോമുമായ ക്ലൗഡ് ഫെയറിലെ തകരാറാണ് പ്രശ്നത്തിനു കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ േഫസ്ബുക്കോ ഇൻസ്റ്റാഗ്രാമോ ഇതേകുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.
മണിക്കൂറുകൾ നീണ്ട തടസത്തിനൊടുവിൽ പ്രശ്നം പരിഹരിക്കപ്പെട്ടതായി ഫേസ്ബുക്ക് ഒൗദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചു. ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്യുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും പ്രശ്നമനുഭപ്പെട്ടതിൽ ഖേദിക്കുന്നു. തടസങ്ങൾ പരിഹരിച്ചെന്നും സേവനങ്ങളെല്ലാം നൂറു ശതമാനം ഉപയോഗപ്പെടുത്താമെന്നും ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു. ഇന്ന് പുലർച്ചയോടെ ഇൻസ്റ്റഗ്രാമിലും ഔദ്യോഗിക വിശദീകരണവും ഖേദപ്രകടനവുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.