ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പദ്ധതികളുമായി ഫേസ്ബുക്ക്
text_fieldsവാഷിങ്ടൺ: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നത് വിവാദമായതിന് പിന്നാലെ സുരക്ഷ വർധിപ്പിക്കാൻ പുതിയ നടപടികളുമായി ഫേസ്ബുക്ക്. വരുന്ന ആഴ്ചയിൽതന്നെ ഇതുമായി ബന്ധപ്പെട്ട് സൗകര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ പരിഷ്കാരങ്ങൾ സ്വകാര്യതക്ക് ഉൗന്നൽ നൽകിക്കൊണ്ടുള്ളതാവും. ഫേസ്ബുക്കിെൻറ വിവര ചോർച്ചയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ് പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. സ്വകാര്യ ഏജൻസിയായ കേംബ്രിജ അനലറ്റിക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന വിവാദത്തിന് പിന്നാലെ ഫേസ്ബുക്ക് ഉപേക്ഷിക്കാനുള്ള കാമ്പയിനുകളും ശക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.