സൂം ആപ്പിനെ സംശയം; ജീവനക്കാരെ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കി ഗൂഗ്ൾ
text_fieldsലോകം ലോക്ഡൗണിനെ തുടർന്ന് നിശ്ചലമായിരിക്കുകയാണ്. െഎ.ടി കമ്പനികൾ ജീവനക്കാരോട് വീട്ടിൽ നിന്നും ജോലിച െയ്യാൻ നിർദേശിച്ചതോടെ ജോലിക്കിടെ പരസ്പരം സംസാരിക്കാൻ ആളുകൾ സൂം എന്ന വിഡിയോ കോളിങ് ആപ്പ് ഉപയോഗിക്കാൻ തുടങ്ങി. അധികം വൈകാതെ സൂം ലോകമെമ്പാടും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ആപ്പായി മാറി. ഒരേ സമയം 100 പേരുമായിവ രെ കോൾ ചെയ്യാം എന്ന ഒാപഷ്ൻ സൂമിനെ മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നും വേറിട്ടു നിർത്തി.
2019ൽ അവതരിപ്പിച്ചത ാണെങ്കിലും കോവിഡ് കാലത്താണ് സൂം വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ എല്ലാവർക്കും ഉപകാരപ്പെടാൻ തുടങ്ങിയത്. വെറ ും ഒരു കോടി യൂസർമാർ മാത്രമുണ്ടായിരുന്നിടത്ത് നിന്ന് ഒരാഴ്ച കൊണ്ട് 6.2 കോടി യൂസർമാരായാണ് വർധിച്ചത്. നി ലവിൽ 20 കോടിയിലധികമാണ് സൂമിെൻറ ഉപയോക്താക്കൾ. ഹ്യൂറൻ റിപ്പോർട്ട് പ്രകാരം, യു.എസ് ആസ്ഥാനമായുള്ള വിഡിയോ കോൺഫറൻസിങ് ആപ്പിൻെറ സ്ഥാപകനും സി.ഇ.ഒയുമായ എറിക് യുവാെൻറ മൊത്തം മൂല്യം 3.5 ബില്യൺ യു.എസ് ഡോളറിൽ നിന്ന് 8 ബില്യൺ യു.എസ് ഡോളറായി വർധിച്ചു.
സുരക്ഷാ വീഴ്ച്ച, വിവാദം
വമ്പൻ സാമ്പത്തിക മുന്നേറ്റം നടത്തിയ സൂം പക്ഷെ സുരക്ഷാ വീഴ്ചയെ തുടർന്നും വിവരങ്ങളുടെ ചോർച്ചയെ തുടർന്ന് വൻ വിവാദമാണ് നേരിട്ടത്. ആപ്പിനെതിരെ നിരവധി പരാതികൾ ലഭിച്ചുവെന്ന് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.െഎയും സാക്ഷ്യപ്പെടുത്തിയിരുന്നു.
ഫേസ്ബുക്കിന് സൂം ആപ്പ് യൂസർമാരുടെ വിവരങ്ങൾ നിരന്തരം കൈമാറിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിഡിയോ കോളിങ്ങിനിടെ അശ്ലീല ദൃശ്യങ്ങൾ വന്നതും മറ്റും പരാമർശിച്ച് സൂമിെൻറ തലവൻ മുമ്പ് ക്ഷമാപണവുമായി രംഗത്തുവന്നതും വാർത്തയായിരുന്നു.
സൂം ഉപയോഗം ബാൻ ചെയ്ത് ഗൂഗ്ൾ
ടെക് ഭീമനും അമേരിക്കൻ കമ്പനിയുമായ ഗൂഗ്ളും ഒടുവിൽ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ജീവനക്കാരെ സൂം വിഡിയോ കോൺഫറൻസിങ് ആപ്പ് ഉപയോഗിക്കുന്നതിൽ നിന്നും വിലക്കി. ജീവനക്കാർ കോർപ്പറേറ്റ് ലാപ്‌ടോപ്പുകളിലും ഡെസ്‌ക്‌ടോപ്പുകളിലും ഇനിയൊരിക്കലും സൂം ആപ്പ് വിഡിയോ ചാറ്റിങ്ങിനായി ഉപയോഗിക്കരുതെന്ന് അറിയിച്ചുകൊണ്ട് കമ്പനി എല്ലാവർക്കും മെയിൽ അയച്ചിരുന്നു.
ജോലിയുടെ ഭാഗമായി ഒരിക്കലും അംഗീകാരമില്ലാത്ത ആപ്പുകൾ ഉപയോഗിക്കരുതെന്ന് ജീവനക്കാരോട് മുേമ്പ നിർദേശിച്ചിരുന്നതായും ഗൂഗ്ൾ അറിയിച്ചിട്ടുണ്ട്. കുടുംബവുമായി ബന്ധപ്പെടാൻ സൂം ആപ്പ് ഉപയോഗിക്കുന്നവർ അവരവരുടെ ഫോണുകളിലോ പ്രത്യേക ബ്രൗസറുകളിലോ മാത്രം അത് ചെയ്യാനും കമ്പനി അറിയിപ്പ് നൽകി. നേരത്തെ ടെസ്ല തലവൻ അദ്ദേഹത്തിെൻറ കമ്പനിയായ സ്പെയ്സ് എക്സിലും സൂം ആപ്പ് ഉപയോഗം തടഞ്ഞിരുന്നു.
കാലിഫോർണിയയിലെ സാൻ ജോസ് അടിസ്ഥാനമാക്കിയുള്ള സൂം നിലവിൽ സി.ഇ.ഒ ആയ എറിക് യുവാനെ ബില്ല്യണയറായി മാറ്റിയിരിക്കുകയാണ്. കോർപറേറ്റ് കമ്പനികൾക്ക് മീറ്റിങ്ങുകളും വെബിനാറുകളും സംഘടിപ്പിക്കാനായി ഒരുക്കിയ ആപ്പാണ് സൂം. എനാൽ ലോക്ഡൗണിൽ ജനങ്ങൾ സൂം ആപ്പ് ജിം സെഷനുകൾക്കും ക്ലാസുകൾക്കും കോക്ടെയിൽ പാർട്ടികൾക്കും കുടുംബ സംഗമങ്ങൾക്കുമാണ് കൂടുതലായും ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.