യാഹൂ വിടവാങ്ങി; ഇനി അൽറ്റബ
text_fieldsകാലിഫോർണിയ: ടെക്ലോകത്തെ പ്രമുഖ കമ്പനികളിലൊന്നായ യാഹൂ വിടവാങ്ങി. യാഹൂവിനെ വെറൈസൺ കമ്യൂണിക്കേഷൻ ഏറ്റെടുത്തത് കൂടിയാണ് കാലങ്ങളായി ടെക്നോളജി ലോകത്തെ അതികായൻമാരായിരുന്ന യാഹൂ വിടവാങ്ങുന്നത്. ഇനി മുതൽ അൽറ്റബ എന്നായിരിക്കും യാഹൂവിെൻറ പുതിയ പേര്. ഇതിനൊടപ്പം തന്നെ കമ്പനിയുടെ നിലവിലുളള സി.ഇ.ഒ മരിസ മേയർ ബോർഡിൽ നിന്ന് സ്ഥാനമൊഴിയുമെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം 440 കോടി ഡോളിനാണ് വെറൈസൺ യാഹൂവിനെ ഏറ്റെടുത്തത്. ഡിജിറ്റൽ അഡ്വർടൈസിങ്, മീഡിയ ബിസിനസുകൾ ശക്തമാക്കുന്നതിെൻറ ഭാഗമായാണ് യാഹൂവിനെ ഏറ്റെടുക്കുന്നതെന്ന് വെറൈസൺ എക്സിക്യൂട്ടിവ് പ്രസിഡൻറ മാർനി വാൽഡൻ പറഞ്ഞു. യാഹൂവിെൻറ മുഖ്യ ബിസിന് വിഭാഗങ്ങളായ ഇമെയിൽ, സെർച്ച് എൻജിൻ, മെസഞ്ചർ തുടങ്ങിയവ ഇനി മുതൽ വെറൈസണിെൻറ കൈവശമാകും. 2017 ആദ്യ പാദത്തിൽ തന്നെ ഏറ്റെടുക്കൽ പുർത്തിയാക്കാനാണ് വെറൈസൺ ലക്ഷ്യമിടുന്നത്.
1994ലാണ് സ്റ്റാൻഫഡ് വിദ്യാർഥികളായ ജെറി യാങ്, ഡേവിഡ് ഫിലോ എന്നിവർ യാഹൂവിന് തുടക്കമിട്ടത്. ഇമെയിൽ, സെർച്ച്, ന്യൂസ്, ഷോപ്പിങ് എന്നിവയിലെല്ലാം യാഹൂ മികച്ചു നിന്നു. ഗൂഗിളിെൻറ വരവോട് കൂടിയാണ് യാഹൂവിന് കാലിടറിയത്. യാഹൂവിെൻറ ബിസിനസ് മേഖലകളെല്ലാം ഗൂഗിൾ പിടിച്ചടക്കി. ഇതോട് കൂടി യാഹൂ തകർച്ച നേരിടകയായിരുന്നു. കുറെ കാലമായി യാഹൂ പുതിയ ഉടമകളെ തേടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.