കംപ്യൂട്ടർ നിർമാണം ആപ്പിൾ നിർത്തിയിട്ടില്ല; പുതിയ െഎ മാക് പ്രോയുടെ വില കേട്ടാൽ ഞെട്ടും
text_fieldsെഎഫോൺ, െഎപാഡ് ആപ്പിളിെൻറ ഇൗ രണ്ട് ഗാഡ്ജറ്റുകെള കുറിച്ചറിയാത്ത അക്ഷരാഭ്യാസികൾ ഇൗ ലോകത്തുണ്ടാവില്ല. എന്നാൽ ആപ്പിൾ കംപ്യൂട്ടർ നിർമിക്കാറുണ്ടെന്ന് പറയുേമ്പാൾ ആരെങ്കിലും വാ പൊളിച്ച് നിൽകുന്നത് കണ്ടാൽ അവരെ കുറ്റം പറയാനാവില്ല. സാധാരണക്കാർക്ക് അപ്രാപ്യമായ വിധത്തിലുള്ള വില നിലവാരവും വിൻഡോസിെൻറ മൃഗീയമായ കടന്ന് കയറ്റവും കാരണങ്ങളായി പറയാമെങ്കിലും ഇൗയിടെയായി മാക് ബുക്കുകളും മാക് കംപ്യൂട്ടറുകളെയും ആപ്പിൾ കാര്യമായി ശ്രദ്ധിക്കുന്നില്ല, അല്ലെങ്കിൽ നിർമിക്കുന്നില്ല എന്നുതന്നെ പറയാം.ആപ്പിളിെൻറ ആകെ വരുമാനത്തിൽ ഒമ്പത് ശതമാനം മാത്രമാണ് കംപ്യൂട്ടർ വിഭാഗത്തിെൻറ ഒാഹരി. ഇതിലൂടെ അവരതിൽ ചെലുത്തുന്ന ശ്രദ്ധ എത്രത്തോളമെന്ന് നമുക്ക് മനസ്സിലാക്കാം.
ആപ്പിളിെൻറ ചരിത്രം സ്റ്റീവ് ജോബ്സിന് മുൻപും ശേഷവും എന്നാക്കി തിരിക്കാനായിരിക്കും പാരമ്പര്യവാദികളുടെ താൽപര്യം. സ്റ്റീവ് ജോബ്സ് കണ്ട കിനാശേരിയല്ല ഇപ്പോഴത്തെത്. പണ്ട് സ്വീകരിച്ച് പോന്നിരുന്ന രൂപവും വലിപ്പനിയന്ത്രണവുമൊക്കെ കാറ്റിൽ പറത്തി ഫോൺ നിർമാണത്തിൽ മാർക്കറ്റ് പിടിക്കാൻ മറ്റ് കമ്പനികളോടുേമ്പാൾ അതിെൻറ നടുവേ ഒാടുകയാണ് ആപ്പിൾ. ഒാടിയോടി ആപ്പിൾ മറന്നുപോയതായിരുന്നു ‘മാക്’. ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് ആരാധകരെ ഇളിഭ്യരാക്കുന്ന വിധത്തിൽ പുതിയ മോഡലുകളോ അപ്ഡേഷനുകളോ ഇറക്കാതെ ആപ്പിൾ ക്ഷമ പരീക്ഷിക്കാൻ തുടങ്ങിയിട്ട് നാളുകളായി.
എന്നാൽ കാത്തിരിക്കുന്നവരുടെ കണ്ണ് വെളിയിലെത്തിക്കുന്ന വിധത്തിലാണ് ആപ്പിൾ അവരുടെ പുതിയ ‘‘മാക് പ്രോ’’ അവതാരത്തെ േലാകത്തിന് മുൻപിൽ പുറത്തിറക്കിയത്. ഒാടുന്ന പട്ടിക്ക് ഒരു മുഴം മുേമ്പ എന്ന േപാലെ ഭാവിയിൽ വരാൻ പോകുന്ന പുതിയ ടെക്നോളജികളെ വരെ ആവാഹിക്കാനാകുന്ന വിധത്തിലത്രെ മാക് പ്രോയുടെ നിർമാണം. അതായത് വർഷങ്ങൾക്ക് ശേഷം വന്നേക്കാവുന്ന പുതിയ വീഡിയോ ഒാഡിയോ മറ്റ് ഫയൽ ഫോർമാറ്റുകൾ കാരണം നിങ്ങൾ പുതിയ കംപ്യൂട്ടറുകൾ േതടി പോവേണ്ടതില്ല. എല്ലാം മാക് തന്നെ കൈകാര്യം ചെയ്യും. ഇത്രയും മികച്ച ഫീച്ചറുകൾ വെറുതെയാണെന്ന് കരുതരുത്, പെട്ടി നിറയെ കാശ് കൊടുക്കേണ്ടി വരുമെന്ന് സാരം. കഴിഞ്ഞ ഡിസംബർ 14ന് വിൽപനയാരംഭിച്ച പുതിയ മാക് പ്രോയുടെ വിശേഷങ്ങളും വിലയും പരിശോധിക്കാം.
4999 ഡോളർ മുതലാണ് വിലയാരംഭിക്കുന്നത്. ഇന്ത്യൻ രൂപ നോക്കിയാൽ മൂന്ന് ലക്ഷം രൂപ. ഇപ്പോളിറങ്ങുന്നവയിൽ 8േകാർ, 10കോർ മോഡലുകൾ നിങ്ങൾക്ക് വാങ്ങാം. മികച്ച മോഡലുകളായ 14- കോർ 18േകാർ അടുത്ത വർഷം മുതൽ വിൽക്കും. 2.3 ജിഗാഹെഡ്സ് 18 േകാർ സിയോൺ പ്രൊസസർ ഉള്ള മോഡലാണ് ഏറ്റവും കൂടിയ മാക് പ്രോ. വിഗാ 64 ഗ്രാഫിക്സ്, 128 ജിബി റാം, 2 ടിബി, 4ടിബി സ്റ്റോറേജ്, ഇങ്ങനെയാണ് പ്രത്യേകതകൾ. ഇതിന് കൊടുക്കേണ്ടി വരുന്ന വിലയാകെട്ട 12279 അമേരിക്കൻ ഡോളറും(7,86,844 ഇന്ത്യൻ രൂപ). വില കുറഞ്ഞ മോഡലുകളുടെ പ്രെസസറിെൻറയും മെമ്മറിയുടെയും മേന്മ കുറയും.
5120x2880 റെസൊല്ലൂഷനുള്ള 5കെ റെറ്റിന ഡിസ്പ്ലേയാണ് മറ്റൊരു പ്രത്യേകത. പഴയ ഇളം കളർ ലുക്കിനെ അവഗണിച്ച് പുതിയ ഇരുണ്ട ലുക്കിലാണ് മാക് പ്രോ. സ്പെയിസ് ഗ്രേ നിറമാണ് താഴത്തെ ആപ്പിൾ ലോഗോയുൾപ്പെടുന്ന ഭാഗത്തിന് നൽകിയത്. മാക് ബുക് പ്രോകൾക്ക് നൽകിയ ടി 1 ചിപ്പുകൾക്ക് പകരം ടി 2 ചിപ്പാണ് മാക് പ്രോക്ക് ആപ്പിൾ നൽകിയിരിക്കുന്നത്. കീബോർഡുകളും മൗസുകളുമടക്കം പുതിയ രൂപത്തിലും ഭാവത്തിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. കീ േബാർഡിൽ ടച്ച് ബാർ കൂടി നൽകിയിട്ടുണ്ടെന്നും സൂചനയുണ്ട്. ഫുൾ എച്ച് ഡി 1080 പി കാമറയാണത്രെ ഫെയിസ് ടൈമായി നൽകിയിരിക്കുന്നത്. ഒാഡിയോ ഒൗട്ട് പുട്ടിലും വൻ മാറ്റങ്ങളുണ്ടെന്നും അവകാശവാദമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.