ഇൻറർനെറ്റ് ഡൗൺലോഡിങ് സ്പീഡ്; ഇന്ത്യ നേപ്പാളിനും ബംഗ്ലാദേശിനും പിന്നിൽ
text_fieldsമുംബൈ: ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ കുറിച്ച് ചർച്ചകൾ നടക്കുന്നതിനിടെ ഇൻറർനെറ്റ് സ്പീഡിൽ ഇന്ത്യ ബഹുദൂരം പിറകിൽ . ഇൻറർനെറ്റ് ഡൗൺലോഡിങ് സ്പീഡിൽ ഇന്ത്യക്ക് 96ാം സ്ഥാനമാണ് ഉള്ളത്. ബംഗ്ലാദേശിനും നേപ്പാളിനും താഴെയാണ് ഇന്ത്യയുടെ സ്ഥാനം. 4.1 എം.ബി.പി.എസാണ് ഇന്ത്യയുടെ ഇൻറർനെറ്റ് ഡൗൺലോഡിങ് സ്പീഡ്.
സൈബർ കുറ്റകൃത്യങ്ങളും ഇന്ത്യയിൽ വർധിച്ച് വരികയാണ്. ബാങ്കുകളെ ലക്ഷ്യം വെച്ച് കൊണ്ടുള്ളതാണ് ഇതിൽ പല കുറ്റകൃത്യങ്ങളും. ഇതിൽ പിടിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഒാൺലൈൻ ഇടപാടുകൾ നടത്തുേമ്പാൾ പണം നഷ്ടപ്പെടുമെന്ന ഭയം മൂലമാണ് ഇന്ത്യയിൽ പലരും ഇടപാടുകൾ നടത്താൻ മടിക്കുന്നതെന്നും സൈബർ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ബാൻഡ്വിത്ത് ലഭ്യതയിൽ ശ്രിലങ്ക, ചൈന, സൗത്ത് കൊറിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾക്കും പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ സ്വാഗതം ചെയ്യുന്നുവെങ്കിലും അതിനുമുമ്പ് അതിനുള്ള അടിസ്ഥാന സൗകര്യ വികസനം ഒരുക്കണമെന്നാണ് െഎ.ടി രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.