24 മണിക്കൂര്‍ നില്‍ക്കുന്ന ബാറ്ററിയുമായി എല്‍.ജി ലാപ്
text_fieldsഡിസ്പ്ളേ ടച്ചല്ല, കാണാനും അത്ര വേറിട്ടതല്ല. പക്ഷേ, ഈ ലാപ്ടോപ്പിന് ഒരു പ്രത്യേകതയുണ്ട്. ഒറ്റ ചാര്‍ജില്‍ 24 മണിക്കൂര്‍ നില്‍ക്കുന്ന 60 വാട്ട് അവര്‍ ബാറ്ററിയാണ് ഇതിന് കരുത്തേകുന്നത്. എല്‍.ജിയുടെ ഗ്രാം ലാപ് പരമ്പരയാണ് ഏവരെയും ആകര്‍ഷിക്കുന്നത്. നിര്‍മാണം നാനോ കാര്‍ബണ്‍ മഗ്നീഷ്യം അലോയ് സങ്കരലോഹത്തിലാണ്. അരിക് തീരെയില്ലാത്ത 13.3, 14, 15.6 ഇഞ്ച് ഫുള്‍ എച്ച്.ഡി 1920x1080 പിക്സല്‍ റസലൂഷനുള്ള ഐ.പി.എസ് ഡിസ്പ്ളേയാണ്. വിന്‍ഡോസ് 10ലാണ് ഓടുന്നത്. അതിവേഗ ചാര്‍ജിങ്, വിരലടയാള സ്കാനര്‍, വിന്‍ഡോസ് ഹലോ പിന്തുണ എന്നിവയുണ്ട്. 13ന് 940 ഗ്രാം, 14ന് 970 ഗ്രാം, 15ന് 1090 ഗ്രാം എന്നിങ്ങനെയാണ് ഭാരം.
ഏറ്റവും ഭാരം കുറഞ്ഞ 13 ഇഞ്ച് മോഡലിന് 830 ഗ്രാമാണ് ഭാരം. ഇതില്‍ ബാറ്ററി ശേഷി 34 വാട്ട് അവര്‍ ആയി കുറച്ചിട്ടുണ്ട്. 13ല്‍ 24 മണിക്കൂര്‍, 14ല്‍ 23 മണിക്കൂര്‍, 15ല്‍ 22 മണിക്കൂര്‍ എന്നിങ്ങനെയാണ് ബാറ്ററി ചാര്‍ജ് ശേഷി. ഒറ്റ മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 10 മണിക്കൂര്‍ ജോലി ചെയ്യും. മൈക്രോഫോണ്‍, സ്റ്റീരിയോ സ്പീക്കറുകള്‍, എച്ച്.ഡി വെബ്ക്യാം, ബ്ളൂടൂത്ത്, വൈ ഫൈ, ഒരു ഇതര്‍നെറ്റ് പോര്‍ട്ട്, രണ്ട് യു.എസ്.ബി 3.0 പോര്‍ട്ട്, ഒരു യു.എസ്.ബി ടൈപ് സി പോര്‍ട്ട്, ഒരു എച്ച്.ഡി.എം.ഐ പോര്‍ട്ട്, ഏഴാംതലമുറ ഇന്‍റല്‍ കോര്‍ ഐ ത്രീ, ഐ 5, ഐ 7 7500U പ്രോസസര്‍, 16 ജി.ബി വരെ റാം, 512 ജി.ബി വരെ സോളിഡ് സ്റ്റേറ്റ് ഡ്രൈവ് എന്നിവയാണ് വിശേഷങ്ങള്‍. ദക്ഷിണ കൊറിയയില്‍ 14 ഇഞ്ച് മോഡലിന് ഏകദേശം 80,900 രൂപയാണ് വില.
ദക്ഷിണ കൊറിയയില്‍ 14,800 രൂപ വിലവരുന്ന ‘എല്‍.ജി എക്സ് 300’ എന്ന ഇടത്തരം ഫോണും എല്‍.ജി അടുത്തിടെ അവതരിപ്പിച്ചിരുന്നു. അഞ്ച് ഇഞ്ച് 720x1280 പിക്സല്‍ ഡിസ്പ്ളേ, രണ്ട് ജി.ബി റാം, വര്‍ധിപ്പിക്കാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, ആന്‍ഡ്രോയിഡ് 7.0 നഗട്ട് ഒ.എസ്, 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 1.4 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, 142 ഗ്രാം ഭാരം, 2500 എം.എ.എച്ച് ബാറ്ററി, ഫോര്‍ജി എല്‍.ടി.ഇ, വൈ ഫൈ, ബ്ളൂടൂത്ത് 4.2, ജി.പി.എസ്, എന്‍.എഫ്.സി എന്നിവയുണ്ട്. എല്‍.ജി ജി6ല്‍ ചൂട് കൂടുന്നത് തടയാന്‍ തെര്‍മല്‍ പൈപ്പുകള്‍ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സാംസങ്ങും ഫോണ്‍ ചൂടാകുന്നത് തടയാന്‍ തെര്‍മല്‍ പൈപ്പ് ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചതായി സൂചനകളുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.