നോക്കിയ ടി.വിയുമായി ഫ്ലിപ്കാർട്ട്
text_fieldsഷവോമി മാത്രമല്ല, വൺപ്ലസ്, വാവെയ്, മോട്ടറോള എന്നീ ഫോൺ കമ്പനികളെല്ലാം സ്മാർട്ട് ടി.വിയിലും ഭാഗ്യംപരീക്ഷിച്ചു. ഇതിനിടയിലേക്കാണ് നോക്കിയ ടി.വിയുമായി ഓൺലൈൻ റീട്ടെയിൽ സൈറ്റ് ഫ്ലിപ്കാർട്ട് വന്നത്. ഇന്ത്യയിലാണ് രൂപകൽപന.
സാംസങ്ങിെൻറ കീഴിലുള്ള ഹർമാൻ നിർമിക്കുന്ന ജെ.ബി.എൽ സ്പീക്കറുകളാണ് ഇടംപിടിച്ചിരിക്കുന്നത്. 24 വാട്ട് ഡി.ടി.എസ് ട്രൂ സറൗണ്ട് ശബ്ദമാണ്. ടി.വിയിൽ ആദ്യമായാണ് ജെ.ബി.എൽ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്. വൺപ്ലസ് ടി.വിയിലെ പോലെ ഇൻറലിജൻറ് ഡിമ്മിങ് ടെക്നോളജിയുള്ളതിനാൽ ചിത്രമേന്മ തനിയെ ക്രമീകരിച്ച് മികച്ച ദൃശ്യാനുഭവം നൽകും.
ആൻഡ്രോയിഡ് 9.0 പൈ ഓപറേറ്റിങ് സിസ്റ്റം, 178 ഡിഗ്രി വൈഡ് ആംഗിൾ വ്യൂവുള്ള 55 ഇഞ്ച് ഫോർകെ അൾട്രാ എച്ച്.ഡി ഡിസ്പ്ലേ, നാലുകോർ േപ്രാസസർ, 2.25 ജി.ബി റാം, 16 ജി.ബി ഇേൻറണൽ മെമ്മറി എന്നിവയാണ് പ്രത്യേകതകൾ. നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ, യൂട്യൂബ് വീഡിയോ സ്ട്രീമിങ് സേവനങ്ങൾ, ഗൂഗിൾ അസിസ്റ്റൻറ്, ക്രോംകാസ്റ്റ്, ഗൂഗിൾ പ്ലേസ്റ്റോർ പിന്തുണ എന്നിവയുണ്ട്. ഷവോമിയിൽ കാണുന്ന ആമസോൺ പ്രൈം വിഡിയോയില്ല.
മൈക്രോസോഫ്റ്റ് കൈയൊഴിഞ്ഞ നോക്കിയയുടെ പേരിൽ തയ്വാൻ കമ്പനി എച്ച്.എം.ഡി ഗ്ലോബലാണ് ഇപ്പോൾ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിറക്കുന്നത്. ഫ്ലിപ്കാർട്ട് ഇതാദ്യമായല്ല ടി.വി നിർമിക്കുന്നത്. നേരേത്ത മാർക്യു (MarQ) എന്ന പേരിൽ ടി.വി ഇറക്കിയിട്ടുണ്ട്. 6999 രൂപ മുതൽ 64,999 രൂപ വരെയുള്ള 24-65 ഇഞ്ച് ടി.വികളാണ് മാർക്യൂ നിരയിലുണ്ടായിരുന്നത്. സെപ്റ്റംബറിൽ ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോളയുമായി ചേർന്നും ടി.വി വിൽപനക്കെത്തിച്ചിട്ടുണ്ട്.
13,999 രൂപ മുതൽ 32-65 ഇഞ്ച് വലിപ്പമുള്ള ടി.വികളാണ് മോട്ടേറോള ഇറക്കിയത്. ബില്യൺ കാപ്ചർ പ്ലസ് എന്ന പേരിൽ ഫ്ലിപ്കാർട്ടിന് 2017ൽ സ്വന്തം സ്മാർട്ട്ഫോൺ ബ്രാൻഡുമുണ്ടായിരുന്നു. ഫ്ലിപ്കാർട്ട് ഇപ്പോൾ യു.എസ് റീട്ടെയിൽ ഭീമനായ വാൾമാർട്ടിെൻറ കൈയിലാണ്. 2018 ആഗസ്റ്റിലാണ് വാൾമാർട്ട് ഏറ്റെടുത്തത്. 41,999 രൂപയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.