സ്വന്തം ചിപ്സെറ്റ് നിർമാണത്തിലെന്ന് ഒപ്പോ; തിരിച്ചടിയാവുക അമേരിക്കൻ കമ്പനിക്ക്
text_fieldsഞങ്ങൾ സ്വന്തമായുള്ള ചിപ്സെറ്റ് നിർമാണത്തിലാണെന്ന് വെളിപ്പെടുത്തി ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഒപ്പോ. ഇതുവരെ തായ്വാൻ നിർമിത മീഡിയ ടെക് ചിപ്സെറ്റുകളും അമേരിക്കനായ ക്വാൽകോമിെൻറ സ്നാപ്ഡ്രാഗൺ ചിപ്സെറ്റുകളും തങ്ങളുടെ ഫോണുകൾക്ക് കരുത്ത് പകരാൻ ഉപയോഗിച്ചുകൊണ്ടിരുന്ന ഒപ്പോ വൈകാതെ തന്നെ അവരുടെ ഒപ്പോ എം1 എന്ന ചിപ്സെറ്റ് വിപണിയിൽ ഇറക്കിയേക്കുമെന്നാണ് സൂചന. മീഡിയ ടെകിെൻറയും യുനിസോകിെൻറയും ജീവനക്കാരെ ഇതിെൻറ ഭാഗമായി സ്വന്തം തട്ടകത്തിലെത്തിച്ചിരിക്കുകയാണ് ചൈനീസ് കമ്പനി.
കാര്യം ബി.ബി.കെ ഇലക്ട്രോണിക്സ് എന്ന ചൈനീസ് വമ്പെൻറ കീഴിലുള്ള കമ്പനിയാണെങ്കിലും സ്വന്തമായി സ്മാർട്ട്ഫോൺ ലോകത്ത് ഒരിടം ഉണ്ടാക്കാൻ ഒപ്പോക്ക് കഴിഞ്ഞിട്ടുണ്ട്. തങ്ങൾക്ക് ചിപ് സെറ്റ് നിർമാണ മേഖലയിലേക്ക് കൂടി കടക്കേണ്ടതുണ്ട്. കമ്പനിയുടെ വളർച്ച വർധിപ്പിക്കാനായാണ് ചിപ് ടെക്നോളജി കൂടി പരീക്ഷിക്കുന്നതെന്നും ഒപ്പോയുടെ പ്രസിഡൻറ് ലിയു ബോ പറഞ്ഞു. സാംസങ്, ഹ്വാവേ എന്നീ കമ്പനികളെ പോലെ സ്വന്തം സ്മാർട്ട്ഫോണിൽ സ്വന്തം ചിപ്സെറ്റ് എന്ന സംവിധാനമാണ് ഒപ്പോയും ഉദ്ദേശിക്കുന്നത്.
മീഡിയടെക്, ക്വാൽകോം തുടങ്ങിയ കമ്പനികൾക്ക് വെല്ലുവിളിയാകുന്ന നീക്കത്തിനാണ് ഒപ്പോ ഒരുങ്ങുന്നത്. ബി.ബി.കെ ഇലക്ട്രോണിക്സിെൻറ കീഴിലുള്ള വിവോ, വൺപ്ലസ്, റിയൽമി, െഎകൂ തുടങ്ങിയ മോഡലുകൾ കൂടി പുതിയ ചിപ്സെറ്റ് നിർമാണത്തിലേക്ക് കടക്കുകയോ ഒപ്പോയുടെ പുതിയ ചിപ്സെറ്റ് ഉപയോഗിക്കാൻ മുതിരുകയോ ചെയ്താൽ വലിയ തിരിച്ചടിയാകും പ്രൊസസർ നിർമാതാക്കളെ കാത്തിരിക്കുന്നത്.
ഗൂഗ്ളും അവരുടെ പിക്സൽ സീരീസിലുള്ള ഫോണുകൾക്ക് സ്വന്തം പ്രൊസസർ നിർമിക്കാനുള്ള ഒരുക്കത്തിലാണെന്ന റിപ്പോർട്ടുകൾ ഉണ്ട്. ആപ്പിളിെൻറ പാത പിൻപറ്റിയാണ് കമ്പനികൾ ഫോണിെൻറ കൂടെ ചിപ്സെറ്റുകളും സ്വയം നിർമിക്കാൻ ആരംഭിച്ചത്. ഹാർഡവെയറും സോഫ്റ്റ്വയറും പരിധികൾ ഇല്ലാതെ സംയോജിപ്പിക്കാൻ ഇതിലൂടെ സാധിക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത.
LATEST VIDEO:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.