കോവിഡ് രക്തസാക്ഷികൾക്ക് ആദരം; ചൈനയിൽ ഒരു ദിവസത്തേക്ക് പബ്ജി നിലക്കും
text_fieldsലോകപ്രശസ്ത ഗെയിം നിർമാതാക്കളായ ടെൻസെൻറ് ഗെയിംസിെൻറ പ്ലെയർ അൺനൗൺ ബാറ്റിൽ ഗ്രൗണ്ട് (PUBG) എന്ന ഗെയിം ഇന്ന് അർധരാത്രി 12 മണിമുതൽ ചൈനയിൽ ആർക്കും കളിക്കാനാവില്ല. ടെൻസൻറ് ഗെയിംസ് അവരുടെ സേവനങ്ങൾ ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ നേരത്തേക്ക് നിർത്തിവെക്കുകയാണെന്ന് ഗെയിമിലൂടെ തന്നെയാണ് അറിയിച്ചത്. ഗെയിം തുറക്കേമ്പാൾ ‘Tencent Games will shut down all its services for a full day’ എന്ന സന്ദേശമായിരിക്കും ദൃശ്യമാവുക.
സന്ദേശത്തിൽ കാര്യങ്ങൾ അധികം വിശദീകരിക്കുന്നില്ലെങ്കിലും ടെൻസൻറ് ഗെയിംസ് അവരുടെ വൈബോ (ട്വിറ്ററിെൻറ ചൈനീസ് വേർഷൻ) അക്കൗണ്ടിൽ അതിനുള്ള കാരണം വിശദീകരിക്കുന്നുണ്ട്. ലോകത്തെ ഭീതിയിൽ നിർത്തിക്കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയെ നേരിടുന്നതിനിടെ മരണംവരിച്ച ധീരരായ ആരോഗ്യ പ്രവർത്തകർക്കുള്ള ആദരവായാണ് ചൈന, തായ്വാൻ, ഹോേങ്കാങ്, മകാഒാ തുടങ്ങിയ മേഖലകളിൽ പബ്ജി ഗെയിം ഒരു ദിവസത്തേക്ക് പ്രവർത്തനം നിർത്തുന്നതെന്ന് അവർ അറിയിച്ചു.
കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ പരിശ്രമിക്കുന്നതിനിടെ മരിച്ച ആരോഗ്യ പ്രവർത്തകർക്കും സാധാരണക്കാർക്കുമുള്ള ആദരസൂചകമായി ഏപ്രിൽ നാല് അർധരാത്രി 12:00 മണിമുതൽ 24 മണിക്കൂർ ടെൻസെൻറ് ഗെയിംസ് അവരുടെ സേവനം നിർത്തിവെക്കുന്നതാണ്. മരിച്ചവർക്ക് ആദരാഞ്ജലികൾ. -അവർ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.