ടെലിവിഷൻ കാഴ്ചയിൽ ഇനി QLED വിപ്ലവം
text_fieldsവ്യക്തത കുറഞ്ഞ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെയാണ് നമ്മൾ ആസ്വദിച്ചു തുടങ്ങിയത്. ഇപ്പോൾ എൽ.ഇ.ഡിയിലെത്തിയ ടി.വി കാഴ്ചകൾ അടിമുടി വീണ്ടും മാറുകയാണ്. QLED ടിവി ഇന്ത്യയിൽ അവതരിപ്പിച്ച് കൊറിയൻ കമ്പനിയായ സംസങ്ങാണ് പുതിയ കാഴ്ചാനുഭവങ്ങളുമായെത്തുന്നത്. 100 ശതമാനം കളർ വോള്യവും തെളിച്ചത്തിെൻറ കാര്യത്തിൽ 2000 HDR ഉം അവകാശപ്പെടുന്ന കമ്പനി ഒറ്റ റിമോട്ടിൽ ടിവി, ഡിഷ്, ബ്ലൂറേ തുടങ്ങിയവയെല്ലാം നിയന്ത്രിക്കാനാവുമെന്നും പറയുന്നു. ടി.വിയിലേക്ക് നൽകുന്ന കണക്ഷനുകളെ ഒറ്റ നോട്ടത്തിൽ കാണാനാവാത്ത വിധത്തിലാണ് അവതരിപ്പിക്കുന്നതെന്നതും പ്രത്യേകതയാണ്.
ക്വാണ്ടം ഡോട്ട് ടെക്നോളജിയിലൂടെ അവതരിപ്പിക്കുന്ന QLED TV മറ്റു ടിവികളെക്കാളും യഥാർഥ ഇമേജുകളെയാണ് നൽകുന്നതെന്ന് സാംസങ് ഇന്ത്യ കൺസ്യൂമർ ഇലക്ട്രോണിക് ബിസിനസ് വൈസ് പ്രസിഡൻറ് രാജീവ് ഭൂട്ടാനി പറഞ്ഞു. ചുമരിൽ ചേർന്നിരിക്കുന്ന ടിവി ഒാഫ് ചെയ്തിരിക്കുേമ്പാൾ ഒരു ആർട് വർക്കായി തോന്നിപ്പിക്കും. ഇതിനായി ലാൻഡ് സ്കേപ്പ്, ആർകിടെക്ചർ, വൈൽഡ് ലൈഫ്, ഡ്രോയിങ് തുടങ്ങിയ വിഭാഗങ്ങളിലായി 100 ഒാളം ആർട്ട് പീസുകൾ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം, സ്മാർട്ട് വ്യു ആപ് വഴി സ്മാർട് ഫോണിലെ ഡാറ്റ ടിവിയിലേക്കും കൈമാറാം.
55, 65, 75, 88 ഇഞ്ചുകളിലായി Q9 , Q8 , Q7 സീരീസുകളിൽ അവതരിപ്പിക്കുന്ന QLED TV ക്ക് 3,14,900 രൂപ മുതൽ 24,99,900 രൂപ വരെയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.