യൂട്യൂബർമാരുടെ റോസ്റ്റിങ്ങും ഫ്രൈയിങ്ങും; പ്ലേസ്റ്റോറിൽ ടിക് ടോക് റേറ്റിങ്ങ് കുത്തനെ കുറഞ്ഞു
text_fieldsഒരു വശത്ത് കോവിഡ് 19 പ്രതിരോധിക്കാനുള്ള പോരാട്ടം നടക്കവേ, ഇന്ത്യയിൽ വെർച്വലായി മറ്റൊരു യുദ്ധം കൂടി കൊടുമ്പിരികൊള്ളുകയാണ്. ടിക് ടോക് യൂസർമാരും യൂട്യൂബ് യൂസർമാരും തമ്മിലാണത്. ഇരു പ്ലാറ്റ്ഫോമിലുള്ളവരുടെയും പരാതി റോസ്റ്റിങ്ങും കളിയാക്കലുകളുമൊക്കെയാണ്. എന്തായാലും യുദ്ധത്തിൽ ആദ്യമായി തിരിച്ചടി കിട്ടിയിരിക്കുന്നത് ടിക് ടോകിന് തന്നെയാണ്. യൂട്യൂബ് ഫാൻസ് ഒരുമിച്ചു കൂടി ടിക്ടോകിെൻറ പ്ലേസ്റ്റോർ ആപ്പിെൻറ റേറ്റിങ് കുത്തനെ കുറച്ചു. 4.6 ഉണ്ടായിരുന്നിടത്ത് നിന്ന് 2 റേറ്റിങ് എന്ന നിലയിലേക്കാണ് കൂപ്പുകുത്തിയത്.
യൂട്യൂബ് Vs ടിക്ടോകിെൻറ തുടക്കം
യൂട്യൂബ് കണ്ടൻറ് ക്രിയേറ്റർമാർക്കെതിരെ ആമിർ സിദ്ദിഖി എന്ന ടിക് ടോക് സെലിബ്രിറ്റി സംസാരിക്കുന്ന വിഡിയോയെ അജയ് നഗർ എന്ന യൂട്യൂബർ നിശിതമായി വിമർശിക്കുകയും സിദ്ദീഖിയെ കളിയാക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാവുന്നത്. ടിക്ടോക് യൂസർമാരെ റോസ്റ്റ് ചെയ്ത് (കളിയാക്കി) അജയ് നഗറിെൻറ കാരിമിനാറ്റി എന്ന ചാനൽ അപ്ലോഡ് ചെയ്ത് ‘ടിക്ടോക് vs യൂട്യൂബ്: ദ എൻഡ്’ എന്ന വിഡിയോ യൂട്യൂബിെൻറ നിബന്ധനകൾ ലംഘിച്ചു എന്ന് കാട്ടി പ്ലാറ്റ്ഫോമിൽ നിന്നും നീക്കം ചെയ്തു. കാരിമിനാറ്റിയുടെ വിഡിയോയിൽ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കമുണ്ടെന്നാണ് യൂട്യൂബ് കണ്ടെത്തിയത്.
പിന്നാലെ ട്വിറ്ററിൽ #justiceforcarry, #bringbackcarrysvideo, #shameonyoutube എന്നീ ഹാഷ്ടാഗുകൾ തരംഗമാവാൻ തുടങ്ങുകയായിരുന്നു. കാരിമിനാറ്റിയുടെ വിഡിയോ ചിലർ കൂട്ടമായി റിപ്പോർട്ട് ചെയ്തതോടെയാണ് യൂട്യൂബിന് പിൻവലിക്കേണ്ടി വന്നത്. 1.8 കോടി സബ്സ്ക്രൈബർമാരുള്ള കാരിമിനാറ്റി എന്ന ചാനലിനെ പിന്തുണച്ച് ലക്ഷക്കണക്കിനാളുകൾ സമൂഹമാധ്യമങ്ങളിൽ ടിക്ടോകിനെതിരെ തിരിഞ്ഞു.
#BanTikTokInIndia, #justiceforcarry, #bringbackcarrysvideo, #shameonyoutube തുടങ്ങിയ ഹാഷ്ടാഗുകൾ ഇപ്പോൾ ട്വിറ്ററിൽ ട്രെൻറിങ്ങായി തുടരുകയാണ്. ഇതിനിടെ പ്ലേസ്റ്റോറിൽ ടിക് ടോകിെൻറ ആപ്പിന് കൂട്ടമായി ചേർന്ന് കുറഞ്ഞ റേറ്റിങ്ങും കൊടുത്തു. എന്തായാലും കാരിമിനാറ്റിയുടെയും ആമിർ സിദ്ദീഖിയുടെയും ആരാധകർ പരസ്പരം വിട്ടുകൊടുക്കാൻ തയ്യാറാകാതെ വിർച്വൽ യുദ്ധം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.