ചൈന വിവരങ്ങൾ ആവശ്യപ്പെട്ടിട്ടില്ല; ആവശ്യപ്പെട്ടാലും കൊടുക്കില്ല -ടിക്ടോക് സി.ഇ.ഒ
text_fieldsബീജിങ്: ചൈനീസ് സർക്കാർ ഇതുവരെ ഇന്ത്യൻ ടിക്ടോക് ഉപയോക്താക്കളുടെ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് ടിക്ടോക് സി.ഇ.ഒ കെവിൻ മേയർ. ഇന്ത്യൻ സർക്കാരിന് അയച്ച കത്തിലാണ് അദ്ദേഹം വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ചൈന യൂസർമാരുടെ വിവരങ്ങൾ ആവശ്യപ്പെട്ടാലും അത് തങ്ങൾ നൽകില്ലെന്ന് കെവിൻ മേയർ വ്യക്തമാക്കി. ടിക്ടോകിെൻറ ഏറ്റവും വലിയ മാർക്കറ്റായ ഇന്ത്യയിൽ ആപ്പ് നിരോധിച്ചതിന് പിന്നാലെ ബീജിങ്ങുമായി അകലംപാലിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി.
ചൈനയിൽ അല്ല. സിംഗപ്പൂരിലെ സെർവറിലാണ് ഇന്ത്യൻ യൂസർമാരുടെ വിവരങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. എല്ലാ ഉപഭോക്താക്കളുടെയും വിവരങ്ങൾ സുരക്ഷിതമാക്കാൻ ടിക്ടോക് എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ട്. ഇന്ത്യയിൽ തന്നെ ഒരു ഡാറ്റാ സെൻറർ തുടങ്ങാനുള്ള പദ്ധതികൾ ഇതിനകം തന്നെ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട് -കത്തിൽ ടിക്ടോക് സി.ഇ.ഒ അറിയിച്ചു.
നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് ടിക്ടോക് അധികൃതരും സർക്കാരും തമ്മിൽ ചർച്ച നടത്തുന്നതിന് മുന്നോടിയായാണ് സി.ഇ.ഒ കത്തയച്ചിരിക്കുന്നതെന്നാണ് സൂചന. എന്നാൽ, ദേശസുരക്ഷാ സംബന്ധമായ വിഷയമായതിനാൽ, 59 ചൈനീസ് ആപ്പുകളുടെ നിരോധനം അടുത്തെങ്ങും നീക്കാൻ സാധ്യതയില്ലെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.