വ്യക്തിവിവരങ്ങൾ ചോർന്നത് മറച്ചുവെച്ചു; ഉബറിന് 1000കോടി പിഴ
text_fieldsവാഷിങ്ടൺ: ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾചോർന്ന വിവരം മറച്ചുവെച്ച സംഭവത്തിൽ 14.8 കോടി ഡോളർ (1000കോടി രൂപ) പിഴ നൽകാമെന്ന് ഒാൺലൈൻ ടാക്സി സേവനദാതാക്കളായ ഉബർ. വ്യക്തിവിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട കേസുകളിൽ ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും വലിയ പിഴത്തുകയാണിത്.
2016ലാണ് സംഭവം. ഉപഭോക്താക്കളും ഡ്രൈവർമാരുമുൾപ്പെടെ 5.7 കോടി ആളുകളുടെ വ്യക്തിവിവരങ്ങൾ ചോർന്ന വിവരം ഉബർ ഒരു വർഷത്തോളം മറച്ചുവെച്ചുവെന്നാണ് കേസ്. ഉബറിനെതിരെ യു.എസ് ഭരണകൂടവും 50 സ്ഥാപനങ്ങളും രംഗത്തുവന്നിരുന്നു. ചോർത്തിയ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ഉബർ ഹാക്കർമാർക്ക് ഒരുലക്ഷം ഡോളർ (72 ലക്ഷം രൂപ) നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.