വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അഡ്മിെൻറ അനുമതിയില്ലാതെ കടന്നുകയറാമെന്ന് റിപ്പോർട്ട്
text_fieldsസൂറിച്ച്: വാട്ട്സ് ആപ്പ് ഗ്രൂപ്പ് ചാറ്റുകൾ സുരക്ഷിതമല്ലെന്നും അഡ്മിെൻറ അറിവില്ലാതെ ഒരാൾക്ക് ഗ്രൂപ്പിനകത്തേക്ക് കയറാനാകുമെന്നും റിപ്പോർട്ട്. അഡ്മിെൻറ അനുവാദം കൂടാതെ ഗ്രൂപ്പ് ചാറ്റിന്റെ എന്‍ക്രിപ്ഷന്‍ മറികടന്ന് ആര്‍ക്കും ഗ്രൂപ്പ് ചാറ്റില്‍ പ്രവേശിക്കാനാകുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ജർമൻ സെക്യൂരിറ്റി റിസർച്ച് സംഘമാണ് മെസേജിങ് ആപ്പായ വാട്ട്സ് ആപ്പിലെ സുരക്ഷ അപാകത പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
സെര്‍വര്‍ നിയന്ത്രിക്കുന്നവര്‍ക്ക് ഒരു സ്വകാര്യ ഗ്രൂപ്പ് ചാറ്റിലേക്ക് അഡ്മിെൻറ അനുവാദം കൂടാതെ പുതിയ അംഗത്തെ ഉള്‍പ്പെടുത്താന്‍ കഴിയും. മാത്രമല്ല, ഇത്തരത്തില്‍ ഗ്രൂപ്പില്‍ കടന്നുകൂടുന്നവര്‍ക്ക് ഗ്രൂപ്പിലെ പുതിയ സന്ദേശങ്ങള്‍ വായിക്കാനും കഴിയും. സൂറിച്ചിൽ നടന്ന റിയൽ വേൾഡ് ക്രിപ്റ്റോ സെക്യൂരിറ്റി കോൺഫറൻസിലാണ് ഗവേഷകർ വാട്ട്സ് ആപ്പിെൻറ സുരക്ഷാ വീഴ്ച തുറന്നുകാട്ടിയിരിക്കുന്നത്. ഫേസ്ബുക്കിെൻറ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്പിന് ലോകത്ത് നൂറുകോടിയിലധികം ഉപഭോക്താക്കളുണ്ട്.
ഒരു വൈറസിെൻറ സഹായത്തോടെയാണ് ഗ്രൂപ്പ് ചാറ്റിെൻറ സുരക്ഷാ ക്രമീകരണം മറികടക്കുന്നത്. സാധാരണഗതിയില്‍ പുതിയൊരു അംഗത്തെ ഉള്‍പ്പെടുത്തുന്നതിന് ഗ്രൂപ്പിെൻറ അഡ്മിന്‍ ക്ഷണം ലഭിക്കണം. എന്നാല്‍ ഇപ്രകാരം ക്ഷണിക്കുമ്പോള്‍ ഇത് ആധികാരികമാണോയെന്ന് ഉറപ്പുവരുത്തുന്നതിന് പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊന്നും വാട്ട്സ് ആപ്പിലില്ല. ഈ പിഴവ് മുതലെടുത്താണ് മറ്റൊരാള്‍ക്ക് ഗ്രൂപ്പില്‍ നുഴഞ്ഞുകയറാനാവുന്നത്. അനധികൃതമായി സെര്വറിെൻറ നിയന്ത്രണം ലഭിക്കുന്ന ആള്‍ക്ക് ഗ്രൂപ്പിലെ ഏതു സന്ദേശവും ബ്ലോക്ക് ചെയ്യാനും സന്ദേശങ്ങള്‍ വഴിതിരിച്ചുവിടാനും സാധിക്കും
ഗ്രൂപ്പ് ചാറ്റിലെ സുരക്ഷ പ്രശ്നങ്ങൾ സംബന്ധിച്ച ഗവേഷകരുടെ വെളിപ്പെടുത്തൽ വാട്ട്സ് ആപ്പ് വക്താവ് സഥിരീകരിച്ചു. ഗ്രൂപ്പിൽ അറിയാത്ത നമ്പർ കടന്നാൽ അത് നോട്ടിഫിക്കേഷനായി എത്തുമെന്നും. ഗ്രൂപ്പിലെ ഒരാൾക്ക് രഹസ്യമായി മറ്റൊരാളെ അംഗമാക്കാൻ കഴിയില്ലെന്നും വാട്ട്സ് ആപ്പ് അറിയിച്ചു.
സന്ദേശങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി രണ്ടുവര്‍ഷം മുന്‍പു മുതല്‍ വാട്‌സ്ആപ്പ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന ഫീച്ചര്‍ ലഭ്യമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.