പണമുണ്ടാക്കാൻ സക്കർബർഗ്; വാട്സ്ആപ്പിലും പരസ്യം
text_fieldsലോകത്തിലെ ഏറ്റവും വലിയ മെസ്സേജിങ് ആപ്ലിക്കേഷനുകളിലൊന്നായ വാട്സ്ആപ്പ് അടുത്ത വർഷം മുതൽ അവരുടെ ആപ്പിൽ പരസ്യം ഉൾപ്പെടുത്താൻ ഒരുങ്ങുന്നു. വാട്സ്ആപ്പിെല ജനപ്രിയ സേവനമായ സ്റ്റാറ്റസ് സംവിധാനത്തിലായിരിക്കും പരസ്യം ദൃശ്യമാവുക. ഫേസ്ബുക് അഡ്വർൈട്ടസ്മെൻറ് സിസ്റ്റത്തിെൻറ കീഴിൽ ആയിരിക്കും വാട്സ്ആപ്പിലെ പരസ്യവും.
ഫ്രീവെയറായി പുറത്തിറങ്ങിയ വാട്സ്ആപ്പ് ഇതുവരെ പ്രവർത്തിച്ചത് യാതൊരു വരുമാന സാധ്യതകളുമില്ലാതെയായിരുന്നു. എന്നാൽ ഉപയോക്താക്കളുടെ ആധിക്യം കണക്കിലെടുത്ത് അടുത്ത വർഷം മുതൽ പരസ്യം ഉൾപ്പെടുത്തുന്നതോടെ മാതൃകമ്പനിയായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പോലെ സക്കർബർഗ് വാട്സ്ആപ്പിലൂടെയും പണമുണ്ടാക്കും.
ഫേസ്ബുക്ക് അവരുടെ ഇൻസ്റ്റാഗ്രാമിൽ പരസ്യം നൽകാൻ തുടങ്ങിയിട്ട് കാലങ്ങളായിട്ടില്ല. ഇൻസ്റ്റാഗ്രാമിൽ 400 മില്ല്യൺ ഉപയോക്താക്കൾ സ്റ്റാറ്റസ് സംവിധാനം ഉപയോഗിക്കുേമ്പാൾ വാട്സ്ആപ്പിൽ അത് 450 മില്ല്യനാണ്. ഇത് മികച്ചൊരു അവസരമാക്കാൻ ഒരുങ്ങുകയാണ് ഫേസ്ബുക്ക്. ഇൗ വർഷം വാട്സ്ആപ്പ് ബിസ്നസ് എന്ന മറ്റൊരു ആപ്ലിക്കേഷൻ കൂടി ഫേസ്ബുക്ക് പുറത്തിറക്കിയിരുന്നു. വ്യവസായികൾക്ക് അവരുടെ ഉപയോക്താക്കളുമായി സംവിധിക്കാനും മറ്റുമായിരുന്നു പുതിയ ആപ്പ്.
2009ൽ ജാൻ കൗം, ബ്രയാൻ ആക്ടൺ എന്നിവർ ചേർന്ന് ആരംഭിച്ച വാട്സ്ആപ്പ് 2014ൽ മാർക്ക് സക്കർബർഗ് 22 ബില്ല്യൺ അമേരിക്കൻ ഡോളറിന് വാങ്ങി. ലോകത്ത് ഏറ്റവും കൂടുതൽ പണം ലഭിച്ച ആപ്ലിക്കേഷനായി അന്ന് വാട്സ്ആപ്പ് മാറിയിരുന്നു. ഫേസ്ബുക്കിെൻറ കീഴിലായതോടെ വാട്സ്ആപ്പ് പുതുപുത്തൻ ഫീച്ചറുകൾ പരീക്ഷിക്കാൻ തുടങ്ങുകയും എല്ലാം വൻവിജയമായതതോടെ ജനപ്രീതിയും വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.