10 േജാലികൾ എ.ഐക്ക് തൊടാനാകില്ല -ഫോബ്സ്
text_fieldsനിർമിത ബുദ്ധി പകരംവെക്കാനോ പരിക്കേൽപിക്കാനോ കഴിയില്ലെന്ന്, പ്രശസ്ത ബിസിനസ് മാസിക ഫോബ്സ് ചൂണ്ടിക്കാട്ടുന്ന 10 തൊഴിൽ മേഖലകൾ ഇവയാണ്
1. ലീഡർഷിപ് ജോലികൾ: ദാർശനികത, തന്ത്രപരമായി ചിന്തിക്കൽ-തീരുമാനമെടുക്കൽ, പ്രചോദനം, ടീമിനെ സൃഷ്ടിക്കാനുള്ള കഴിവ്, മൂല്യത്തിലധിഷ്ഠിതമായ സംവിധാനം വികസിപ്പിക്കൽ തുടങ്ങി ഒരു ലീഡർക്കുവേണ്ട കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ നിർമിത ബുദ്ധിക്ക് പരിമിതിയുണ്ട്.
2. ക്രിയേറ്റിവ് ജോലികൾ: സംഗീതജ്ഞർ, എഴുത്തുകാർ തുടങ്ങി മനുഷ്യ സർഗാത്മകതയിൽ ഊന്നിയുള്ള ജോലികൾ പൂർണാർഥത്തിൽ നിർവഹിക്കാൻ എ.ഐക്ക് കഴിയില്ല.
3. സർഗാത്മകമായ പ്രശ്ന പരിഹാരങ്ങൾ: പുതിയതും സങ്കീർണവുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ജോലികൾക്ക് വിമർശനാത്മകത, വിശകലന സിദ്ധി, സർഗാത്മകത തുടങ്ങിയവ ആവശ്യമാണ്.
ഡേറ്റ വിശകലനത്തിന് കഴിയുമെങ്കിലും പ്രശ്ന പരിഹാരം എ.ഐക്ക് പ്രയാസമാണ്.
4. ആരോഗ്യ മേഖല: രോഗനിർണയത്തിലും ചികിത്സാ ശിപാർശകളിലും എ.ഐക്ക് സഹായിക്കാനാകുമെങ്കിലും ആരോഗ്യരംഗത്തെ മാനുഷിക വശങ്ങളായ വൈദ്യശാസ്ത്രപരമായ അറിവ്, മെഡിക്കൽ സംബന്ധമായ തീർപ്പ് പറയൽ, സഹാനുഭൂതി തുടങ്ങിയവക്ക് പകരമാവാൻ കഴിയില്ല.
5. ഗവേഷണവും വികസനവും: അനുമാനങ്ങൾ, ജിജ്ഞാസ, നിരന്തരമായ പരീക്ഷണങ്ങൾ എന്നിവ ആവശ്യമുള്ള ശാസ്ത്രീയ ഗവേഷണത്തിന് സഹായി ആകാമെന്നല്ലാതെ എ.ഐ പകരക്കാരനാകില്ല.
6. തെറപ്പിസ്റ്റ്, കൗൺസലർ: വൈകാരിക പിന്തുണ, തെറപ്പി, കൗൺസലിങ് എന്നിവക്ക് സഹാനുഭൂതിയും മാനുഷിക ബന്ധവും ആവശ്യമാണ്. ഇവ കൈകാര്യം ചെയ്യാനുള്ള വൈകാരിക ബുദ്ധി എ.ഐക്ക് ഇല്ല.
7. സോഷ്യൽ വർക്ക്: വൈവിധ്യമാർന്നതും പ്രവചനാതീതവുമായ മനുഷ്യ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനാവശ്യമായ വൈകാരിക ബുദ്ധിയും ധാർമികതയുമാണ് സാമൂഹിക പ്രവർത്തകന്റെ കൈമുതൽ. ഫീൽഡിൽ ഇങ്ങനെ പെരുമാറാൻ എ.ഐക്ക് സാധ്യമല്ല.
8. പരിചാരക ജോലി: സഹാനുഭൂതിയും ക്ഷമയോടുംകൂടി പരിചരണം നൽകാൻ മാനുഷിക ഗുണങ്ങൾ തന്നെ വേണം.
9. അധ്യാപനം: ബന്ധങ്ങൾ കെട്ടിപ്പടുക്കാനും വിദ്യാർഥിയുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും മാർഗനിർദേശം നൽകാനും കഴിയുന്നവർക്കാണ് അധ്യാപനത്തിൽ മുന്നോട്ടുപോകാൻ കഴിയുക. ഇതിൽ എ.ഐയുടെ പങ്ക് പരിമിതമാണ്.
10. നൈപുണ്യ ജോലികൾ: ഇലക്ട്രീഷ്യന്മാർ, പ്ലംബർമാർ, കരകൗശല വിദഗ്ധർ തുടങ്ങിയ ജോലികൾക്ക് എ.ഐ വെല്ലുവിളിയാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.