2022ൽ ഇന്ത്യക്കാർ കൂടുതൽ ഉപയോഗിച്ച പാസ്‌വേർഡുകൾ
text_fields2022ൽ ഇന്ത്യക്കാർ കൂടുതലായി ഉപയോഗിച്ച പാസ്‌വേർഡുകൾ ഏതെല്ലാമാണെന്ന് വെളിപ്പെടുത്തുന്ന ഒരു പുതിയ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. നോർഡ് സെക്യൂരിറ്റിയുടെ പാസ്‌വേർഡ് മാനേജർ വിഭാഗമായ നോർഡ് പാസ് (Nordpass) ആണ് 'ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന 200 പാസ്‌വേഡുകൾ" എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതിൽ ഏറ്റവും കൗതുകരമായ കാര്യം എന്നത് 'password' ആണ് ഏറ്റവും അധികം തവണ ഇന്ത്യക്കാർ ഉപയോഗിച്ച പാസ്‌വേർഡ്.
അക്കൗണ്ടുകൾ സംരക്ഷിക്കാൻ ആളുകൾ ദുർബലമായ പാസ്‌വേർഡുകൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ് നോർഡ് പാസ് റിപോർട്ടിൽ പറയുന്നത്. ഏറ്റവും മോശം പാസ്‌വേർഡുകൾ എല്ലാ വർഷവും മാറ്റിയോക്കാം. സ്‌പോർട്‌സ് ടീമുകൾ, സിനിമാ കഥാപാത്രങ്ങൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവ എല്ലാ പാസ്‌വേർഡ് ലിസ്റ്റിലും ആധിപത്യം പുലർത്തുന്നുണ്ട്. ഇതിൽ ഏറ്റവും ജനപ്രിയമായവ കണ്ടെത്തലായിരുന്നു ലക്ഷ്യം- റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയിൽ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന 10 പാസ്‌വേർഡുകളുടെ ലിസ്റ്റ് ആണ് താഴെയുള്ളത്. ഇതിൽ നിങ്ങളുടെ പാസ്‌വേർഡ് ഉണ്ടോയെന്ന് പരിശോധിക്കൂ!
password - 34 ലക്ഷം തവണ
123456 - 1.6 ലക്ഷം
12345678 - 1.1 ലക്ഷം
bigbasket - 75,000
123456789 - 30,000
pass@123 - 20,000
1234567890 - 14,000
anmol123 - 10,000
abcd1234 - 8,900
googledummy - 8,400
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.