Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightടെക്​ ​ട്രെൻഡ്​സ് @...

ടെക്​ ​ട്രെൻഡ്​സ് @ 2020- അറിയേണ്ടതെല്ലാം

text_fields
bookmark_border
2020- Technology updates
cancel

ഇതുവരെ ഓരോ വർഷവും മനുഷ്യരെ അത്ഭുതപ്പെടുത്തിയിരുന്നത്​ പുതിയ സാ​ങ്കേതികവിദ്യകളുടെ ചിറകിലേറിയാണ്​. എന്നാൽ, ഇത്തവണ അത്​ അപ്പാടെ മാറി. കോവിഡ്​ മഹാമാരിയോട്​ പോരാടിയും ആഗോളമാന്ദ്യത്തെ നേരിട്ടും പഠനവും പരിചയം പുതുക്കലും അടക്കം ഓൺലൈനിലാക്കിയുമാണ്​ 2020 യാത്രപറഞ്ഞിറങ്ങുന്നത്​. ഇപ്പോഴും വിട്ടുമാറാത്ത കോവിഡ്​ ബാധ പകർന്ന മാസങ്ങൾ നീണ്ട നിശ്ചലതയും നിശ്ശബ്​ദതയും ടെക്​ ലോകത്തെയും സ്​തംഭിപ്പിച്ചു. പുതിയ അവതരണങ്ങളും കണ്ടുപിടിത്തങ്ങളും നിലക്കുകയോ വൈകുകയോ ചെയ്​തു.

ഇതിനിടയിലും പ്രതീക്ഷയുടെ പ്രകാശം ചൊരിയുന്ന കണ്ടുപിടിത്തങ്ങളുണ്ട്​. കൃത്രിമ ബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​), റോബോട്ടിക്സ്, ഇൻറർനെറ്റ്​ ഓഫ്​ തിങ്​സ്​ (ഐ.ഒ.ടി), ഓഗ്​മെൻറഡ്​ റിയാലിറ്റി- വെർച്വൽ റിയാലിറ്റി, ഒ.ടി.ടി സാങ്കേതികവിദ്യകൾ കഴിവുതെളിയിച്ച വർഷമാണ്​. ആപ​്​ നിരോധനത്തി​െൻറ അലയൊലികളും തൊട്ടറിഞ്ഞു. അവയെക്കുറിച്ചാണ്​ ഇവിടെ പറയുന്നത്​.



5ജി

4ജിതന്നെ പൂർണതോതിൽ ലഭിക്കാത്ത പലയിടങ്ങളും ലോകത്തുണ്ട്​. എങ്കിലും അതിവേഗവ​ുമായി 5ജി 2020ൽ കാലെടുത്തു കുത്തി. സെക്കൻഡിൽ 100 മെഗാബൈറ്റ്​ മുതൽ 20 ജിഗാബൈറ്റ്​ വരെയാണ്​ 5ജിയുടെ വേഗം. ഇതുവരെ ഇന്ത്യയിൽ 5ജി നെറ്റ്​വർക്ക്​ സ്​ഥാപിച്ചിട്ടില്ലെങ്കിലും 5ജി പിന്തുണയുള്ള 15ലധികം സ്​മാർട്ട്​ഫോണുകൾ ഇതുവരെ ഇറങ്ങി. ഇതിൽ ഏറ്റവും വില കുറവ്​ 20,999 രൂപയുള്ള മോ​ട്ടോ ജി 5ജി ആണ്​. ഈ വർഷമിറങ്ങിയ ഐഫോൺ 12 സീരീസ്​, ഗൂഗ്​ൾ പിക്​സൽ 5, സാംസങ്​ ഗാലക്​സി എസ്​ 20 പ്ലസ്​, സാംസങ്​ ഗാലക്​സി നോട്ട്​ 20 തുടങ്ങിയവ 5ജിയുടെ അതിവേഗത്തിനൊപ്പം നീങ്ങാൻ ശേഷിയുള്ള ഫോണുകളാണ്​.



ആപ്​ നിരോധനം

യുവതയുടെ ഹരമായിരുന്ന ടിക്​ടോകും പബ്​ജിയും യ​ു.സി ബ്രൗസറും വീചാറ്റ​ും കാം സ്​കാനറുമടക്കം 250ഓളം മൊബെൽ ആപ്പുകളുടെ നിരോധനത്തിന്​ സാക്ഷിയായ വർഷമാണ്​. കിഴക്കൻ ലഡാക്കിൽ ചൈന നടത്തിയ പ്രകോപനത്തെതുടർന്നായിരുന്നു ആദ്യ നിരോധനം. പിന്നാലെ വിവരച്ചോർച്ചയും ദേശസുരക്ഷക്ക്​ ഭീഷണിയും ചൂണ്ടിക്കാട്ടിയാണ്​ പിന്നീടുള്ള നടപടികൾ. ജൂണിൽ 59 ആപ്പുകളും ജൂലൈയിൽ 47, സെപ്​റ്റംബറിൽ 118, നവംബറിൽ 43 ചൈനീസ്​ ആപ്പുകളും നിരോധിച്ചു. ഫോണുള്ളവരെയെല്ലാം സെ​ലി​ബ്രി​റ്റി​ക​ളാ​ക്കി ടി​ക്​​ടോ​ക്​ താ​ര​ങ്ങ​ൾ എ​ന്ന വി​ഭാ​ഗംത​ന്നെ​ സൃഷ്​ടിച്ച സാമൂഹിക മാറ്റമാണ്​ ടിക്​ടോക്​ എന്ന ആപ് അരങ്ങൊഴിഞ്ഞതിലൂടെ മൺമറഞ്ഞത്​. മിത്രോൺ, ഇൻസ്​റ്റഗ്രാം റീൽസ്​ അടക്കം പകരം ആപ്പുകൾ പലതും പെ​ട്ടെന്ന്​ വന്നെങ്കിലും ഒന്നിനും ടിക്​ടോകി​െൻറ ജനപിന്തുണ നേടാനായിട്ടില്ല.


എല്ലാം ഓൺലൈനിൽ

2020ൽ പഠനം ഓൺലൈൻ ക്ലാസുകളിലേക്ക്​ മാറി. ജോലി വീട്ടിലിരുന്നായി. ഓഫിസ്​​ യോഗങ്ങളും സംഘടന സമ്മേളനങ്ങളും വരെ സ്​മാർട്ട്​ഫോണിലും ലാപ്​ടോപ്പിലേക്കും മാറി. ഈ മേഖലയിൽ പുതിയ കണ്ടുപിടിത്തങ്ങളും സംരംഭങ്ങളുമുണ്ടായി. സൂം, ഗൂഗ്​ൾ മീറ്റ്​, സിസ്​​കോ വെബെക്​സ്​, മൈക്രോസോഫ്​റ്റ്​ ടീംസ്​ എന്നിവ അറിയാത്തവരായി ആരുമില്ല. ഭക്ഷണമോ വസ്​ത്രമോ അല്ല 2020ൽ മനുഷ്യരെ അലട്ടിയ സാമൂഹികദുരിതം. നെറ്റ്​വർക്​ കണക്​ടിവിറ്റി എന്ന മൊബൈൽ റേഞ്ച്​ കുറവുള്ള അവസ്​ഥയാണ്​ മനുഷ്യരുടെ നെഞ്ചിടിപ്പ്​ കൂട്ടിയത്​. 'സൂമിങ്'​ എന്ന പുതിയ വാക്കുതന്നെയുണ്ടായി. മീറ്റിങ്​ ഔൾ (Meeting Owl) എന്ന യന്ത്രമൂങ്ങയുടെ കണ്ടുപിടിത്തം വരെയുണ്ടായി. വിദൂര പ്രവർത്തനസജ്ജീകരണങ്ങളെ ഒരുമിപ്പിച്ച്​ ​െകാണ്ടുപോകുന്ന ഉപകരണമാണിത്​​. മൈക്ക്, കാമറ, സ്പീക്കർ എന്നിവ ഇതിലുൾപ്പെടുന്നു.

റോബോട്ടിക്​സ്​

പ്രതിസന്ധികളിലാണ്​ സാങ്കേതികവിദ്യ സഹായകമാകുക. ആരോഗ്യ, ശുചിത്വ മേഖലകളിൽ റോബോട്ടുകളുടെ പ്രാധാന്യം കണ്ടറിഞ്ഞ കാലമാണിത്​. അങ്ങനെ കോവിഡിനോട്​ പൊരുതാൻ പല രാജ്യങ്ങളിലും യന്ത്രമനുഷ്യർ ആശുപ​ത്രികളിലും അവശ്യഭക്ഷണ സാധന വിതരണരംഗത്തും സജീവമായി​. സാമൂഹികാകലവും ശുചിത്വവും വേണ്ടതിനാൽ റോബോട്ടുകളോളം സുരക്ഷിതമായ സഹായി വേറൊന്നില്ലെന്ന്​ തെളിയിച്ചു.

എല്ലാവർക്കും കുടുംബത്തോടൊപ്പം താമസിക്കാനും സമയം ചെലവഴിക്കാനും അവസരം ലഭിച്ച വർഷമാണിത്​. ഒറ്റക്കായ കുടുംബാംഗങ്ങൾക്ക്​ മിണ്ടിയും പറഞ്ഞുമിരിക്കാൻ ഹോം റോബോട്ടായ കുരി മൊബൈൽ റോബോട്ടുകൾ ജന്മമെടുത്തു. സെൻസർ പ്രവർത്തിപ്പിക്കുന്ന കാമറകൾ ഉപയോഗിച്ച് അസുലഭ നിമിഷങ്ങൾ പകർത്താനുമാകും.

ഈ വർഷം പല സാമൂഹിക അരക്ഷിതാവസ്​ഥകളും പ്രതികൂല സാഹചര്യങ്ങളുമുണ്ടായി. അനുകമ്പയും സഹാനുഭൂതിയും കുട്ടികൾ പഠിക്കുന്നതിന് ഇതൊരു ഭീഷണിയായി. ഈ സാഹചര്യത്തിൽ കുട്ടികളിൽ സഹാനുഭൂതിയും ദയയും നൈപുണ്യവും വളർത്തിയെടുക്കാൻ സഹായിക്കുന്ന റോബോട്ടാണ് എംബോഡിഡ് മോക്സി (Embodied Moxie). സ്വാഭാവിക സംഭാഷണം, നോട്ടം, മുഖഭാവം, മറ്റ് സ്വഭാവം എന്നിവ മനസ്സിലാക്കാനും പ്രതികരിക്കാനും മോക്സിക്ക് കഴിയും.


ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​

കാലാവസ്ഥ വ്യതിയാനത്തിന്​ പ്രധാന കാരണം കെട്ടിടങ്ങളാണ്​. കൃത്രിമബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​-എ.എൽ) സഹായ​ത്താൽ കെട്ടിടങ്ങളിലെ ഊർജ ഉപഭോഗം കാര്യക്ഷമമാക്കാനുള്ള വിപ്ലവകരമായ സാ​ങ്കേതികവിദ്യയായ​ ബ്രെയിൻബോക്​സ്​ എ.എൽ വ്യാപകമായി. മനുഷ്യ ഇടപെടലില്ലാതെ കൃത്രിമബുദ്ധി തനിയെ കെട്ടിടങ്ങളിലെ ചൂട്​, താപനില, വായുസഞ്ചാരം എന്നിവ നിയന്ത്രിച്ച്​ ഊർജ ഉപയോഗം കുറക്കുന്ന സംവിധാനമാണിത്​. ബ്രെയിൻബോക്​സ്​ എ.എൽ ഉപയോഗിച്ചാൽ വാണിജ്യ കെട്ടിടങ്ങളിലെ ഊർജ ചെലവ്​ 20 ശതമാനം കുറയും. അഞ്ച്​ ഭൂഖണ്ഡങ്ങളിലായി നാല്​ കോടി ചതുരശ്രയടി കെട്ടിടം ഈ സാ​ങ്കേതികവിദ്യയുടെ കീഴിലാണ്​.

അർബുദത്തെ പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ കഴിയുന്ന പ്രത്യേക സാങ്കേതികവിദ്യകൾ ഇതുവരെയില്ല. എന്നാൽ, രോഗികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്താൻ കഴിയുന്ന കൃത്രിമബുദ്ധി (എ.എൽ) സംവിധാനം (TrailJectory) ഗവേഷകർ സൃഷ്​ടിച്ചു. ട്രയൽ​െജക്ടറി കൃത്രിമബുദ്ധി ഉപയോഗിച്ച്​ അർബുദവുമായി പോരാടുന്നതിന്​ രോഗികളെ പ്രാപ്തരാക്കാനും ആഗോള രോഗി സമൂഹത്തി​െൻറ ഡേറ്റ വിശകലനം ചെയ്യാനും സഹായിക്കുന്നു. പ്രസക്തമായ എല്ലാ ചികിത്സാവഴികളും വിശകലനം ചെയ്യുകയും രോഗിയുടെ അവസ്ഥയുമായി ബന്ധപ്പെട്ട്​ ഉചിതമായ ചികിത്സാരീതി തെരഞ്ഞെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു.

എ.ആർ, വി.ആർ

കമ്പ്യൂട്ടർ സൃഷ്​ടിക്കുന്ന പരിസ്ഥിതിയിൽ മുഴുകിപ്പിക്കുന്ന വിർച്വൽ റിയാലിറ്റിയുടെയും (VR) കമ്പ്യൂട്ടർ സൃഷ്​ടികളിലൂടെ യഥാർഥലോകത്തെ മാറ്റിമറിക്കുന്ന ഓഗ്​മെൻറഡ്​ റിയാലിറ്റിയുടെയും (AR) വളർച്ചാവർഷമായിരുന്നു ഇത്​. കേവലം ഗെയിം, വിനോദം തുടങ്ങിയവയിൽനിന്ന്​ മേഖല വിപുലമാക്കി. രണ്ടും രണ്ടായി നിൽക്കാതെ എക്​സ്​റ്റൻഡഡ്​ റിയാലിറ്റി (XR) എന്ന പുതിയ സാ​ങ്കേതികതയായി മാറി. വിദ്യാഭ്യാസത്തിലും വ്യവസായമേഖലയിലുമടക്കം ഈ സാ​ങ്കേതികവിദ്യകളുടെ സാന്നിധ്യമറിയിച്ചു.

വൈ-ൈഫ 6

വയർലെസായി ഡാറ്റ കൈമാറാനുള്ള നിലവാരമായ വൈ-ഫൈയുടെ ആറാം തലമുറ (Wi-Fi 6) കരുത്താർജിച്ച വർഷമാണിത്​. 2019 അവസാനത്തോടെയാണ്​ രംഗപ്രവേശം ചെയ്​തതെങ്കിലും വൈ-ഫൈ റൂട്ടറ​ുകൾ അടക്കമുള്ള ഉപകരണങ്ങളിൽ സജീവമായി ഇരിപ്പുറപ്പിച്ചത്​ ഇൗ വർഷമാണ്​. വൈ-ഫൈ വികസിപ്പിക്കുന്ന കൺസോർട്യമായ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഇലക്​ട്രിക്കൽ ആൻഡ്​ ഇലക്​ട്രോണിക്​സ്​ എൻജിനീയേഴ്​സ്​ വൈ-ഫൈ 7നുള്ള പണിപ്പുരയിൽ കയറിക്കഴിഞ്ഞു. വൈ-ഫൈ 5േനക്കാൾ (802.11ac) ​40 ശതമാനം വേഗമേറിയതാണ്​ വൈ-ഫൈ 6 ( 802.11ax). ദൂരപരിധി മുൻഗാമിയുമായി തുല്യമാണെങ്കിലും സിഗ്​നൽ നഷ്​ടം കുറവാണ്​.

ഫോൾഡബിൾ ഫോണുകൾ

ഡിസ്​പ്ലേ മടക്കാവുന്ന ഫോണുകൾ ഒരു ട്രെൻഡായി മാറിയത്​ ഈ വർഷമാണ്​. 2019ൽ ഇറങ്ങിയ 'റോയോൽ ഫ്ലക്​സ്​ പൈ' എന്ന മടക്കും ഫോണാണ്​ ഇതിന്​ വിത്തുപാകിയത്​. പിന്നാലെ 2019 സെപ്​റ്റംബറിൽ സാംസങ്​ ഗാലക്​സി ഫോൾഡുമെത്തി. പക്ഷെ, ഒന്നും അത്ര ആകർഷണീയത നേടിയില്ല. വലിയ-ചെറിയ സ്​ക്രീനിൽ ഒരുപോലെ ആപ്പുകളുടെ പ്രവർത്തനവും സ്​ക്രീൻ തുടർച്ചയും മൾട്ടി ഡിസ്​പ്ലേ പിന്തുണയുമായിരുന്നു ഫോൾഡബിൾ ഫോണുകളുടെ വികസനത്തിൽ തടസ്സമായി നിന്നത്​. അത്​ മാറിക്കിട്ടിയത്​ ഈ വർഷമാണ്​​. 2020ൽ പലതരം ഫോൾഡബിൾ ഫോണുകൾ രംഗത്തിറങ്ങി. ഫെബ്രുവരിയിൽ സാംസങ്​ ഗാലക്​സി സെഡ്​​ഫ്ലിപ്​, 5ജി പിന്തുണയുമായി സെപ്​റ്റംബറിൽ സാംസങ്​ ഗാലക്​സി സെഡ്​ ഫോൾഡ്​ 2, സെപ്​റ്റംബറിൽതന്നെ ഇരട്ട സ്​ക്രീനുള്ള മൈക്രോസോഫ്​റ്റ്​ സർഫസ്​ ഡ്യുവോ, ടി പോലുള്ള ഇരട്ട സ്​ക്രീനുമായി നവംബറിൽ എൽജി വിങ്​ തുടങ്ങിയവ വന്നു.



ഒ.ടി.ടി, സ്​ട്രീമിങ്​

തിയറ്ററുകളിലും ടി.വിയിലും മാത്രം കണ്ടിരുന്ന ചാനൽ ഷോകളും സിനിമകളും ഒ.ടി.ടി പ്ലാറ്റ്​ഫോം എന്ന പുതിയ പേരിൽ സ്​മാർട്ട്​ഫോണി​െൻറയും സ്​മാർട്ട്​ ടി.വിയുടെയും സ്​ക്രീനിൽ വ്യാപകമായി ഓടിത്തെളിഞ്ഞ വർഷമാണിത്​. നേരത്തെ യുട്യൂബിൽ മാത്രം വിഡിയോ കണ്ടിരുന്നവർ, ആമസോൺ പ്രൈം, നെറ്റ്​ഫ്ലിക്​സ്​, ഡിസ്​നി ഹോട്ട്​ സ്​റ്റാർ തുടങ്ങിയ സ്​ട്രീമിങ്​ സേവനങ്ങളുടെ വരിക്കാരും കാഴ്​ചക്കാരുമായി. കോവിഡ്​ വ്യാപിച്ച്​ തിയറ്ററുകൾ അടച്ചിട്ടതും സിനിമ അപ്പാടെ മുടങ്ങിയതും ഇത്തരം ഒ.ടി.ടി (ഓവർ ദ ടോപ്​-ടി.വിക്കും തിയറ്ററിനും മുകളിലുള്ളത്​) വിനോദത്തിന് ആളെക്കൂട്ടി. ചില സിനിമകളും ഒ.ടി.ടി പ്ലാറ്റ്​ഫോമുകളിൽ ഇക്കാലത്ത്​ റിലീസ്​ ചെയ്​തു. പഴയ ജിയോയുടെ മൊബൈൽ ഡേറ്റ സൗജന്യത്തെ ഓർമിപ്പിച്ച്​ ​െനറ്റ്​ഫ്ലിക്​സ്​ രണ്ടുദിവസവും ആമസോൺ പ്രൈം 30 ദിവസവും സേവനം സൗജന്യമായി പ്രഖ്യാപിച്ചു. എച്ച്​.ബി.ഒ മാക്​സ്​, ഡിസ്​നി പ്ലസ്​, ഡിസ്​കവറി, പീകോക്​ തുടങ്ങിയവർ ഈ രംത്ത്​ എത്തിയ നവാഗതരാണ്​. മൊബൈൽ ഫോൺ ഉടമകളാണ്​ ഒ.ടി.ടി പ്ലാറ്റ്​ഫോം ഉപയോഗിക്കുന്നതിൽ മുന്നിൽ. യു.എസിൽ മാത്രം 179 ദശലക്ഷം സ്​മാർട്ട്​ഫോൺ ഉപയോക്​താക്കൾ ഇത്തരം സേവനങ്ങളുടെ കാഴ്​ചക്കാരാണ്​. ഇന്ത്യയിൽ മാത്രം 40 ഒ.ടി.ടി സേവനദാതാക്കളുണ്ട്​.

സ്​മാർട്ട്​ വാലറ്റ്​

വിലപ്പെട്ട രേഖകളും കാർഡുകളും കവരുന്നത്​ തടയാനുള്ള സ്​മാർട്ട്​ വാലറ്റ്​ ആണ്​ എക്​സ്​റ്റർ പാർലമെൻറ്​ (Ekster Parliament ). ആർ.എഫ്.ഐ.ഡി (റേഡിയോ ഫ്രീക്വൻസി ഐഡൻറിഫിക്കേഷൻ) കോട്ടിങ്​ മോഷണം തടയുന്നു. അലൂമിനിയം സ്​റ്റോറേജ്​ പോക്കറ്റിൽനിന്ന്​ കാർഡുകൾ പുറത്തുവരാൻ ഒരു ബട്ടൺ അമർത്തിയാൽ മതി. 10 കാർഡ്​ സൂക്ഷിക്കാം. പണവും രസീതുകളും വെക്കാനും കഴിയും. സൂര്യപ്രകാശത്തിൽനിന്ന്​ ഊർജം സ്വീകരിക്കുന്നതിനാൽ ബാറ്ററിയുടെ ആവശ്യമില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Year Ender 2020
News Summary - 2020- Technology updates
Next Story