മസ്കിനെതിരെ നിയമനടപടിയുമായി ട്വിറ്ററിലെ രണ്ടായിരത്തോളം മുൻ ജീവനക്കാർ
text_fieldsലോക കോടീശ്വരനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്‍റെ ഉടമയുമായ ഇലോൺ മസ്കിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ട്വിറ്ററിലെ മുൻ ജീവനക്കാർ. ട്വിറ്ററിനെ സ്വന്തമാക്കിയാണ് മസ്ക് 'എക്സ്' എന്ന പേരിൽ റീബ്രാൻഡ് ചെയ്തത്. 2200 ജീവനക്കാരാണ് കോടതിയിൽ കേസുമായി രംഗത്തുള്ളത്.
നേരത്തെ, ട്വിറ്റർ ഏറ്റെടുത്ത സമയത്തും ശേഷവും നിരവധി ജീവനക്കാരെ മസ്ക് പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടുമ്പോൾ വാഗ്ദാനം ചെയ്ത തുക നൽകാൻ മസ്ക് തയാറായില്ലെന്നും കോർപറേറ്റ് തർക്കപരിഹാരം നടത്തുന്ന സ്ഥാപനമായ ജെ.എ.എം.എസിന് ഫീസ് നൽകുന്നത് അവഗണിച്ചുകൊണ്ട് തർക്കപരിഹാരം തടഞ്ഞുവെന്നും ജീവനക്കാർ പരാതിയിൽ പറയുന്നു.
2000 യു.എസ് ഡോളറാണ് ടു പാർടി കേസുകൾക്ക് ജെ.എ.എം.എസ് ഫീസായി ഈടാക്കുന്നത്. ട്വിറ്ററിലെ 2200 മുൻ ജീവനക്കാരുടെ കേസുകളുടെ ഫീസായി മാത്രം ദശലക്ഷക്കണക്കിന് ഡോളർ ചെലവാകും. ഇതിൽ തങ്ങളുടെ ഫീ അടക്കാതെ എക്സ് തർക്കപരിഹാരത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നുവെന്ന് ജീവനക്കാർ ആരോപിക്കുന്നു.
എക്‌സിൽ ഇനി ജോബ് റിക്രൂട്ട്മെന്‍റ് ഫീച്ചറും
എക്‌സിൽ പുതിയ ജോബ് റിക്രൂട്ട്മെന്റ് ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് മസ്ക്. വെരിഫൈഡ് സ്ഥാപനങ്ങൾക്കാണ് എക്സിലൂടെ ഉദ്യോഗാർഥികളെ കണ്ടെത്താനാവുക. നിലവിൽ 'X Hiring Beta' വേർഷനാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. തൊഴിൽ നേടാൻ ജോബ് റിക്രൂട്ട്മെന്‍റ് വെബ്സൈറ്റുകളെയും ആപ്പുകളെയുമായിരുന്നു നിലവിൽ ആശ്രയിച്ചിരുന്നതെങ്കിൽ അതെ ഫീച്ചർ ഇനി എക്‌സിലും ലഭ്യമാകും. വെരിഫിക്കേഷൻ, ഓതെന്‍റിസിറ്റി മുതലായ എക്സിന്‍റെ പോളിസികളുമായി സഹകരിക്കുന്ന സ്ഥാപനങ്ങൾക്കായിരിക്കും എക്സ് വഴി റിക്രൂട്ട്മെന്റ് നടത്താൻ അവസരം ഒരുങ്ങുന്നത്.
വെരിഫിക്കേഷൻ ചെയ്യുന്നതിലൂടെ ഇനി ഏതു സ്ഥാപനങ്ങൾക്കും എക്സ് ജോബ് റിക്രൂട്ട്മെന്റ് ഫീച്ചർ ലഭ്യമാകും. നിലവിൽ സോഷ്യൽ മീഡിയ കയ്യടക്കിയ എക്സ് പ്രൊഫഷണൽ നെറ്റ്വർക്കിംഗ് മേഖലയിലേക്കുള്ള പ്രവേശനത്തിനൊരുങ്ങുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്. ലിങ്ക്ഡ്ഇൻ, നൗകരി, ഇൻഡീഡ് മുതലായ ജോബ് റിക്രൂട്ട്മെന്റ് സൈറ്റുകൾക്ക് വെല്ലുവിളിയാകും മസ്കിന്‍റെ പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.