5ജി എപ്പോൾ എത്തും; ഉത്തരം നൽകി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: 5ജി സേവനങ്ങൾ ഇന്ത്യയിൽ ആഗസ്റ്റ് മുതൽ ആരംഭിച്ചേക്കും. ടെലികോം സെക്രട്ടറി കെ.രാജരാമനാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. 5ജിയുടെ ലേലനടപടികൾ ജൂലൈയിൽ പൂർത്തിയാകുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച നടന്ന ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബുധനാഴ്ചയാണ് 5ജി ലേലത്തിനുള്ള അനുമതി കേന്ദ്രസർക്കാർ നൽകിയത്. 72 ജിഗാഹെഡ്സിന്റെ എയർവേവ്സാണ് ലേലത്തിന് വെക്കുന്നത്. ജൂലൈ 26നാണ് ലേലം നടക്കുക.എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നീ കമ്പനികളാണ് 5ജി ലേലത്തിനായി മുൻപന്തിയിലുള്ളത്.
5ജി വരുന്നതോടെ എല്ലാ സെക്ടറിനും പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാനുള്ള അവസരമുണ്ടാകുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്. വിവരസാങ്കേതിക രംഗത്ത് വലിയ വിപ്ലവമുണ്ടാക്കാൻ 5ജിക്ക് സാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.