5ജി സ്‍പെക്ട്രം; അടിസ്ഥാന ലേലത്തുക വെട്ടിക്കുറച്ചു
text_fieldsന്യൂഡൽഹി: 5ജി സ്‍പെക്ട്രം ലേലം ചെയ്തെടുക്കാനുള്ള അടിസ്ഥാന തുക വെട്ടിക്കുറച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). സ്‍പെക്ട്രം ലേലത്തിൽ പിടിക്കാനുള്ള ഏറ്റവും കുറഞ്ഞ തുകയിലാണ് 35 ശതമാനം ഇളവ് വരുത്തിയത്. ഇതനുസരിച്ച് ഒരു മെഗാഹേർട്സ് 5 ജി സ്‍പെക്ട്രത്തിന് 317 കോടിയാണ് ടെലികോം കമ്പനികൾ നൽകേണ്ടിവരുക.
കഴിഞ്ഞ തവണ ഇത് 492 കോടിയായിരുന്നു. നിലവിലെ എല്ലാ സ്‍പെക്ട്രം ബാൻഡുകൾക്കൊപ്പം പുതിയ 3300-3670 മെഗാഹേർട്സ്, 24.25-28.5 ജിഗാ ഹേർട്സ് സ്‍പെക്ട്രങ്ങളും ലേലത്തിനുണ്ടാകും. ഏറ്റവും ഡിമാന്റുള്ള 700 മെഗാ ഹേർട്സ് ബാൻഡ് ലേലത്തിലെടുക്കാൻ ഒരു മെഗാ ഹേർട്സിന് ടെലികോം കമ്പനികൾ 3,927 കോടി മുടക്കേണ്ടി വരും. ഇത് കഴിഞ്ഞ തവണത്തേക്കാൾ 40 ശതമാനം കുറഞ്ഞ തുകയാണ്. 2022-23 വർഷം 5ജി ആരംഭിക്കാൻ പാകത്തിന് ഈ വർഷം തന്നെ സ്‍പെക്ട്രം ലേലം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.