ജാഗ്രതൈ; പ്ലേ സ്റ്റോറിൽ ഫേസ്ബുക്ക് പാസ്വേഡ് മോഷ്ടിക്കുന്ന ഒമ്പത് ആപ്പുകളുള്ളതായി ഡോക്ടർ വെബ്
text_fieldsഏത് സിസ്റ്റങ്ങളെയും മാരകമായി ബാധിക്കുന്ന ക്ഷുദ്രകരമായ അപ്ലിക്കേഷനുകൾ ഗൂഗ്ൾ പ്ലേസ്റ്റോറിൽ നിറഞ്ഞിരിക്കുകയാണ്. ഹാക്കിങ്ങും മറ്റ് സൈബർ കുറ്റകൃത്യങ്ങളും ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കവേ പ്ലേസ്റ്റോറിലെ അപകടകരമായ ആപ്പുകൾക്കായി ഗൂഗ്ളിെൻറ സുരക്ഷാ ഗേറ്റുകളെ മറികടക്കാൻ ഹാക്കർമാർ അപൂർവ്വമായ മാർഗങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഡോക്ടർ വെബ്ബിെൻറ പുതിയ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. ഒമ്പത് ആൻഡ്രോയ്ഡ് ആപ്പുകൾ ഫേസ്ബുക്ക് യൂസർമാരുടെ ലോഗിൻ െഎഡികളും പാസ്വേഡുകളും മോഷ്ടിക്കുന്നതായാണ് അവർ കണ്ടെത്തിയിരിക്കുന്നത്. ഇൗ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് 5,856,010 തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുമുണ്ട്.
പത്തിൽ ഒമ്പത് ട്രോജൻ ആപ്പുകളും ഗൂഗ്ൾ പ്ലേസ്റ്റോറിലുള്ളതായി ഡോക്ടർ വെബിെൻറ മാൽവെയർ അനലിസ്റ്റുകൾ വെളിപ്പെടുത്തി. നിരുപദ്രവകരമായ സോഫ്റ്റ്വെയറുകളായി പ്രചരിപ്പിക്കപ്പെടുന്ന അത്തരം ആൻഡ്രോയ്ഡ് ആപ്പുകൾ യഥാർഥ മോഷ്ടാക്കളാണെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.
അപ്ലിക്കേഷനുകളുടെ എല്ലാ പ്രവർത്തനങ്ങളിലേക്കും ആക്‌സസ് നേടുന്നതിനും അപ്പിലെ പരസ്യങ്ങൾ ഇല്ലാതാക്കുന്നതിനും വേണ്ടി ഉപയോക്താക്കളോട് ആദ്യം അവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യാൻ ആവശ്യപ്പെടും. പിന്നാലെ കാണിക്കുക ഫേസ്ബുക്ക് ലോഗിൻ പേജിെൻറ തനിപ്പകർപ്പായിരിക്കും, അത് ഒറിജിനൽ ആണെന്ന് കരുതി ഫേസ്ബുക്ക് ലോഗിൻ വിവരങ്ങൾ നൽകുന്ന യൂസർമാർക്ക് കിട്ടുക മുട്ടൻ പണിയായിരിക്കും. ലക്ഷക്കണക്കിന് ആളുകളുടെ അത്തരം സ്വകാര്യ വിവരങ്ങൾ ശേഖരിച്ചുകൊണ്ട് ഇത്തരം ആപ്പുകൾ സൈബർ ക്രിമിനലുകൾക്കായിരിക്കും കൈമാറുക.
പ്ലേസ്റ്റോറിലേക്ക് കടന്നുകൂടിയ അത്തരം ആപ്പുകളെ കുറിച്ച് ഡോക്ടർ വെബ് ഗൂഗ്ളിന് റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെ അവർ ചിലത് നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ, ചില ആപ്പുകൾ ഇപ്പോഴും അവിടെ സജീവമാണെന്നും അവർ പറയുന്നുണ്ട്. അവ ഏതെന്ന് പരിചയപ്പെടാം.
പ്രൊസസിങ് ഫോേട്ടാ, പി.െഎ.പി ഫോേട്ടാ (Processing Photo, PIP Photo)
500,000ത്തിലധികം ഇൻസ്റ്റാളുകളുള്ള പ്രൊസസിങ് ഫോേട്ടാ എന്ന ഫോേട്ടാ എഡിറ്റിങ് ആപ്പ് hikumburahamilton എന്ന ഡെവലപ്പർ നിർമിച്ചതാണ്. മറ്റൊരു എഡിറ്റിങ് ആപ്പ് പി.െഎ.പി ഫോേട്ടാ ആണ്. ഇതിനും 500,000 ഡൗൺലോഡുകളുണ്ട്.
ആപ്പ് കീപ്പ് ലോക്ക്, ആപ്പ് ലോക്ക് മാനേജർ, ലോക്കിറ്റ് മാസ്റ്റർ (App Keep Lock, App Lock Manager, Lockit Master)
ഫോണിലെ ആപ്പുകൾ ലോക്ക് ചെയ്യാനായി ഉപയോഗിക്കുന്ന ആപ്പുകളാണിവ. പ്ലേസ്റ്റോറിൽ 50,000, 10,000, 5,000 എന്നിങ്ങനെ ഡൗൺലോഡുകളുള്ള ഇൗ ആപ്പുകൾ ഫേസ്ബുക്ക് ഡാറ്റ മോഷണത്തിന് പേര് കേട്ടവയാണ്.
ഹോറോസ്കോപ്പ് ഡൈലി, ഹോറോസ്കോപ്പ് പിെഎ (Horoscope Daily, Horoscope Pi)
പ്ലേസ്റ്റോറിൽ ഒരു ലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ഹോറോസ്കോപ്പ് ഡൈലി എന്ന ആസ്ട്രോളജി ആപ്പും യൂസർമാർക്ക് ആപ്പായി മാറുമെന്നാണ് ഡോക്ടർ വെബ്ബ് മുന്നറിയിപ്പ് നൽകുന്നത്. ഹോറോസ്കോപ്പ് പി.െഎക്ക് ആയിരം ഇൻസ്റ്റാളുകളാണുള്ളത്.
ഇൻവെൽ ഫിറ്റ്നസ് (Inwell Fitness)
ഫിറ്റ്നസ് പ്രോഗ്രാം ആപ്പാണിത്. Reuben Germaine എന്ന ഡെവലപ്പർ നിർമിച്ച ഇൗ ആപ്പിനും ഒരു ലക്ഷത്തിന് മുകളിൽ ഇൻസ്റ്റാളുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.