ഐഫോണുകളുമായി ഡെലിവറി ബോയ് മുങ്ങി; ആഡംബര കാറിൽ അടിച്ചുപൊളി, ഒടുവിൽ പിടിയിൽ
text_fieldsബീജിങ്: ഏറ്റവും വില കൂടിയ സ്മാർട്ട്ഫോണുകൾ നിർമിക്കുന്ന കമ്പനിയാണ് ആപ്പിൾ. അവരുടെ അവസാനമിറങ്ങിയ ഫോണുകളിൾ െഎഫോൺ 12 പ്രോ മാക്സ് വാങ്ങാൻ ഒരു ലക്ഷത്തിലധികം രൂപ മുടക്കേണ്ടി വരും. നിലവിൽ ഏറ്റവും വിലയേറിയ ഫോണും 12 പ്രോ മാക്സ് ആണ്. ഇൗ കാരണങ്ങൾ കൊണ്ടുതന്നെ കള്ളന്മാർക്ക് ഏറ്റവും പ്രിയമുള്ള ടെക്നോളജി ആപ്പിൾ നിർമിക്കുന്നവയാണ്. കഴിഞ്ഞ ദിവസം ചൈനയിൽ ആപ്പിൾ ഉപകരണങ്ങൾ ഡെലിവറി ചെയ്യാൻ ഏൽപ്പിക്കപ്പെട്ട ഡെലിവറി ബോയ് കടന്നുകളഞ്ഞത് 14 െഎഫോൺ 12 പ്രോ മാക്സുകളുമായാണ്.
യുവാവിനെ പിടികൂടുന്നതിന് മുമ്പ് അവൻ ഫോണുകൾ വിറ്റ് അടിച്ചുപൊളിക്കുകയും ചെയ്തിട്ടുണ്ട്. 'ടാങ്' എന്നാണ് യുവാവിെൻറ പേര്. ആപ്പിളിെൻറ ഒൗദ്യോഗിക സ്റ്റോറിലേക്ക് 14 െഎഫോൺ 12 പ്രോ മാക്സ് ഡെലിവറി ചെയ്യാനായിരുന്നു ടാങ്ങിനെ നിയോഗിച്ചത്. എന്നാൽ, ഫോണുകൾ അവിടെ എത്തിക്കുന്നതിന് പകരം ടാങ് തന്നെ ഒാർഡർ കാൻസൽ ചെയ്തു. അതിനുവേണ്ടി 10 യുവാൻ (112 രൂപ) സ്വന്തം കൈയ്യിൽ നിന്നും അടക്കുകയും ചെയ്തു. പിന്നാലെ, 14 െഎഫോണുകളുമായി ടാങ് മുങ്ങി.
എന്നാൽ, ബോക്സ് തുറക്കാത്ത കുറച്ചു ഫോണുകളുമായി വൈകാതെ തന്നെ ടാങ്ങിനെ പൊലീസ് പൊക്കി. 10 ഫോണുകളായിരുന്നു ടാങ്ങിെൻറ കൈയിലുണ്ടായിരുന്നത്. നാല് ഫോണുകളിൽ ചിലത് വിറ്റ് പരമാവധി അടിച്ചുപൊളിക്കാനും അവൻ മറന്നില്ല. കൈയ്യിലുണ്ടായിരുന്ന 14 ഫോണുകളിൽ ഒന്ന് ടാങ് സ്വകാര്യ ഉപയോഗത്തിനായി മാറ്റിവെച്ചു. മറ്റൊന്ന് കടം വീട്ടാനായി സുഹൃത്തിന് നൽകി. മൂന്നാമത്തെ ഫോൺ 9,500 യുവാന് (1,07,010 രൂപ) പണയം വെച്ചു. നാലാമത്തെ ഫോൺ ഒരു സ്മാർട്ട്ഫോൺ ഡീലർക്ക് 7000 യുവാന് (78,849 രൂപ) വിൽക്കുകയും ചെയ്തു.
പണം ഒരുപാട് കൈയ്യിലെത്തിയതോടെ ടാങ്, വിലകൂടിയ വസ്ത്രങ്ങൾ വാങ്ങുകയും 600 യുവാന് (6,758) ഒരു ബി.എം.ഡബ്ല്യൂ ആഡംബര കാർ വാടകക്കെടുത്ത് നഗരം ചുറ്റി അടിച്ചുപൊളിക്കുകയും ചെയ്തു. എന്തായാലും സംഭവത്തിന് ശേഷം ടാങ്ങിനെ ഡെലിവറി കമ്പനി പിരിച്ചുവിട്ടിട്ടുണ്ട്. അവനെ ഒരിക്കലും തിരിച്ചെടുക്കാനാവാത്ത വിധം കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. നിലവിൽ ഫോണുകൾ മോഷ്ടിച്ചതിന് ടാങ്ങിനെതിരെ പൊലീസ് ക്രിമിനൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.