തിരിച്ചുവരും ഒരു 5ജി സ്മാർട്ട്ഫോണുമായി; ഇത് ബ്ലാക്ക്ബെറിയുടെ വാക്ക്
text_fields
ഇൗ വർഷം തുടക്കത്തിൽ ടി.സി.എല്ലുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചതോടെ ബ്ലാക്ക്ബെറിയുടെ അന്ത്യമായെന്ന് കരുതിയവർക്ക് തെറ്റി. തങ്ങൾ തിരിച്ചുവരുമെന്ന സൂചന നൽകിയിരിക്കുകയാണ് അമേരിക്കൻ കമ്പനിയായ ബ്ലാക്ക്ബെറി. ടെക്സാസ് അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പായ ഒാൺവാർഡ് മൊബിലിറ്റിയുമായി സഹകരിച്ച് പുതിയ 5ജി ആൻഡ്രോയ്ഡ് ഫോൺ നിർമിക്കുമെന്നാണ് ബ്ലാക്ബെറി പ്രഖ്യാപിച്ചിരിക്കുന്നത്. 2021ൽ അവതരിപ്പിക്കുന്ന പുതിയ സ്മാർട്ട്ഫോണിന് പതിവുപോലെ QWERTY ഫിസിക്കൽ കീബോർഡും ഉണ്ടായിരിക്കും.
തുടക്കത്തിൽ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഫോൺ ലോഞ്ച് ചെയ്യുക. ബ്ലാക്ക്ബെറിക്ക് വളരെ ചെറിയ മാർക്കറ്റുള്ള ഇന്ത്യയിൽ ഫോൺ അവതരിപ്പിക്കാൻ ഇടയില്ലെന്നും സൂചനയുണ്ട്. 5ജി പിന്തുണയുള്ള ഒരു മോഡൽ മാത്രമായിരിക്കും ബ്ലാക്ക്ബെറി വിപണയിൽ ഇറക്കുക. ഒാൺവാർഡ് മൊബിലിറ്റിയുമായുള്ള സഹകരണം തുടരുകയാണെങ്കിൽ ബ്ലാക്ക്ബെറി ആരാധകർക്ക് കൂടുതൽ മോഡലുകൾ പ്രതീക്ഷിക്കാം.
സാധാരണ ഉപയോക്താക്കൾക്ക് ഫോണിൽ പ്രത്യേക ഫിസിക്കൽ കീബോർഡ് വേണ്ടെന്നിരിക്കെ പതിവുപോലെ പ്രൊഫഷണൽ യൂസർമാരെ തന്നെയായിരിക്കും കമ്പനി ലക്ഷ്യമിടുക. സൈബർ ആക്രമണങ്ങളിൽ നിന്നും സുരക്ഷയേകാൻ മികച്ച സെക്യൂരിറ്റി ഫീച്ചറുകളടക്കമായിരിക്കും ഫോൺ എത്തുക. പഴയ ഫോണുകളിൽ സംഭവിച്ച പിഴവുകളും പ്രശ്നങ്ങളും പരിഹരിച്ച് പുതിയ പങ്കാളിക്കൊപ്പം ശക്തമായ തിരിച്ചുവരവിനാണ് ബ്ലാക്ക്ബെറി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.